ഭൗതിക ശാസ്ത്ര നൊബേല്‍ അമേരിക്കന്‍ കനേഡിയന്‍ ശാസ്ത്രജ്ഞര്‍ക്ക്
സ്‌റ്റോക്ക്‌ഹോം: 2024ലെ ഭൗതികശാസ്ത്ര നൊബേല്‍ രണ്ട് പേര്‍ പങ്കിട്ടു. അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ജോണ്‍ ജെ ഹോപ്പ്ഫീല്‍ഡും കാനഡയിലെ ടൊറന്റോ സര്‍വകലാശാലയിലെ ജെഫ്രി ഇ ഹിന്റണുമാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. കൃത്രിമ ന്യൂറല്‍ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിച്ച് മെഷീന്‍ ലേണിംഗ് പ്രാപ്തമാക്കുന്ന അടിസ്ഥാന കണ്ടെത്തലുകള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കുമാണ് ഇരുവര്‍ക്കും അംഗീകാരം നല്‍കിയത്.
വിവരങ്ങള്‍ സംഭരിക്കാനും പുനര്‍നിര്‍മ്മിക്കാനും കഴിയുന്ന ഒരു ഘടന ജോണ്‍ ഹോപ്പ്ഫീല്‍ഡ് സൃഷ്ടിച്ചു. ഡാറ്റയിലെ പ്രോപ്പര്‍ട്ടികള്‍ സ്വതന്ത്രമായി കണ്ടുപിടിക്കാന്‍ കഴിയുന്ന ഒരു രീതി ജെഫ്രി ഹിന്റണും കണ്ടുപിടിച്ചു, ഇത് ഇപ്പോള്‍ ഉപയോഗിക്കുന്ന വലിയ കൃത്രിമ ന്യൂറല്‍ നെറ്റ്വര്‍ക്കുകള്‍ക്ക് വളരെ പ്രധാനമാണ്.
physics Nobel Awarded to American-Canadian Scientists
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."