HOME
DETAILS

'എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു' വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ജോലി വിടുമെന്ന മുന്നറിയിപ്പുമായി 130 ഇസ്‌റാഈല്‍ സൈനികര്‍ 

  
Web Desk
October 10, 2024 | 4:06 AM

130 Israeli Soldiers Protest Netanyahus Gaza Actions Threaten to Quit

തെല്‍ അവീവ്: സേവനം അവസാനിപ്പിക്കുമന്ന മുന്നറിയിപ്പുമായി ഇസ്‌റാഈലില്‍ 130 സൈനികര്‍. ഗസ്സയില്‍ നിലക്കാത്ത കൂട്ടക്കൊല തുടരുകയും വെടിനിര്‍ത്തലിനോ ബന്ദി മോചനത്തിനോ നടപടികള്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ നടപടികളില്‍ പ്രതിഷേധിച്ചാണ് സൈനികരുടെ നീക്കം. 

വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ച് ബന്ദികളെ വിട്ടയക്കാന്‍ സന്നദ്ധമാകുന്നില്ലെങ്കില്‍ ജോലിയില്‍ തുടരില്ലെന്ന് ഇസ്‌റാഈല്‍ മന്ത്രിസഭയെയും സൈനിക മേധാവിയെയും അഭിസംബോധന ചെയ്ത് സൈനികര്‍ കൂട്ടമായി ഒപ്പുവെച്ച കത്തില്‍ പറയുന്നു. ''ഗസ്സ യുദ്ധം ബന്ദികളുടെ മടക്കം വൈകിപ്പിക്കുമെന്ന് മാത്രമല്ല, അവരുടെ മോചനം അപായപ്പെടുത്തുകയും ചെയ്യും. ഇനിയും കരാറിലെത്തുന്നില്ലെങ്കില്‍ ജോലിയില്‍ തുടരില്ല'' കത്തില്‍ സൈനികര്‍ വ്യക്തമാക്കുന്നു.

 വടക്കന്‍ ഗസ്സയില്‍ ദിവസങ്ങള്‍ക്കിടെ നാലു ലക്ഷം ഫലസ്തീനികളെയാണ് കുടിയൊഴിപ്പിച്ചത്. വടക്കന്‍ ഗസ്സയെ വാസയോഗ്യമല്ലാതാക്കി സമ്പൂര്‍ണ അധിനിവേശം നടത്തുന്നതിന്റെ ഭാഗമായാണ് പുതിയ കുടിയൊഴിപ്പിക്കലെന്നാണ് സൂചന. ഇവിടെ ആക്രമണങ്ങളില്‍ ഇതിനകം 17 ഫലസ്തീനികളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ആശുപത്രികള്‍ പൂര്‍ണമായി ഒഴിയണമെന്ന് ഇസ്‌റാഈല്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

ജബലിയ അഭയാര്‍ഥി ക്യാംപിലും കനത്ത ആക്രമണം തുടരുകയാണ്. പുറത്തിറങ്ങുന്നവര്‍ക്ക് നേരെ വെടിവെപ്പും ബോംബിങ്ങും നടത്തുന്നുണ്ട്. ഒരു വര്‍ഷം പിന്നിട്ട അധിനിവേശത്തിനിടെ മൂന്നാം തവണയാണ് ക്യാംപ് ആക്രമിക്കപ്പെടുന്നത്. ഇവിടെ 24 മണിക്കൂറിനിടെ ഒമ്പത് പേര്‍ മരിക്കുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും പെടും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  6 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  6 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  6 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  6 days ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  6 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  6 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  6 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  6 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  6 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  6 days ago