പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം
തിരുവനന്തപുരം: ലോകപട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ചുണ്ടിക്കാട്ടി രാജ്യസഭാ എം.പി. എ.എ. റഹീമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 127 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 105ാം സ്ഥാനത്താണെന്നും അയല്‍ രാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ പോലും നമ്മളേക്കാള്‍ ഭേദപ്പെട്ട അവസ്ഥയിലാണെന്നും അദ്ദേഹം പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഈ രാജ്യങ്ങള്‍ മോഡറേറ്റ് വിഭാഗത്തില്‍ വരുമ്പോള്‍ നമ്മള്‍ ഗുരുതരാവസ്ഥയിലുള്ള രാജ്യങ്ങളുടെ വിഭാഗത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
നമ്മുടെ നാടിനെ ദാരിദ്ര്യത്തിന്റെയും അസമത്വത്തിന്റെയും രാജ്യമാക്കി മാറ്റിയത് 1991ല്‍ കോണ്‍ഗ്രസ് ആരംഭിക്കുകയും ബി.ജെ.പി. സര്‍ക്കാരുകള്‍ കൂടുതല്‍ ശക്തമായി നടപ്പാക്കുകയും ചെയ്യുന്ന നവലിബറല്‍ സാമ്പത്തിക നയങ്ങളാണെന്ന് അദ്ദേഹം കുറിക്കുന്നു. കുറഞ്ഞ ശമ്പളത്തിന്, ഒരു സ്ഥിരതയുമില്ലാതെ, സമ്മര്‍ദ്ദങ്ങളുടെ നടുവില്‍ ജോലിചെയ്യുന്ന മനുഷ്യരുടേതാണ് ഇന്നത്തെ ഇന്ത്യ. കരാര്‍ നിയമനങ്ങളും പുറം കരാര്‍ ജോലികളുമാണ് നവലിബറല്‍ നയങ്ങളുടെ സ്‌റ്റൈല്‍ എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
India slips to 105th position in Global Hunger Index, categorizing it among nations with severe hunger levels. AA Rahim highlights alarming food insecurity concerns via Facebook post.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."