HOME
DETAILS

ചേലക്കരയില്‍ കോണ്‍ഗ്രസ് നേതാവ് എന്‍.കെ സുധീര്‍ സ്ഥാനാര്‍ഥിയാവും, പാലക്കാട് മിന്‍ഹാജ്; പ്രഖ്യാപനവുമായി പി.വി അന്‍വര്‍

  
Web Desk
October 17, 2024 | 5:16 AM

pv-anvar-announces-chelakkara-candidate

ചെറുതുരുത്തി: പാലക്കാട്: ചേലക്കരയില്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എ.ഐ.സി.സി അംഗം എന്‍.കെ സുധീര്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പി.വി അന്‍വര്‍ എം.എല്‍.എ. പാലക്കാട് ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജീവകാരുണ്യ പ്രവര്‍ത്തകന്‍ മിന്‍ഹാജ് മത്സരിക്കും. അതേസമയം, പി.വി അന്‍വര്‍ പാലക്കാട് മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും പിന്നീട് മിന്‍ഹാജിനെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. 

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മുന്‍പ് മത്സരിച്ചയാളാണ് എന്‍.കെ സുധീര്‍. കെ.പി.സി.സി സെക്രട്ടറി, ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. 

ഇന്നലെ രാവിലെ 9 മണിക്ക് വരവൂര്‍ പഞ്ചായത്തിലെ തളിയില്‍ എത്തിയ പി.വി അന്‍വര്‍. സി.പി.ഐ നേതാവായ സി.യു അബൂബക്കറിനെ സന്ദര്‍ശിച്ചിരുന്നു. മണ്ഡലത്തിലെ വിവിധ രാഷ്ട്രീയ കക്ഷികളില്‍ നിന്നും അകന്നു നില്‍ക്കുന്ന നേതാക്കളെ നേരില്‍ കണ്ട അന്‍വര്‍ തന്ത്രം മെനയുന്നുവെന്നാണറിയുന്നത്. മുസ്ലിംലീഗില്‍ നിന്ന് പുറത്താക്കിയ കെ.എസ് ഹംസ ഉള്‍പ്പെടെ ചിലരുമായും ചര്‍ച്ച നടത്തി. പിണറായിക്കെതിരെയുള്ള ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയാണ് അന്‍വറിന്‍െ്റ നീക്കം. വരവൂരിലെത്തിയ അന്‍വര്‍ മാലിന്യവിഷയത്തില്‍ ശക്തമായ പിന്തുണ നല്‍കിയാണ് മടങ്ങിയത്. വരും ദിവസങ്ങളില്‍ ചേലക്കര മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തു പ്രചരണം സജീവമാക്കാനാണ് അന്‍വറിന്റെ തീരുമാനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയിൽ മോദിക്കെതിരെ പ്രതിഷേധം; കുടിയേറ്റം അവസാനിപ്പിക്കണമെന്ന് മുദ്രാവാക്യം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

International
  •  3 days ago
No Image

ഓസ്‌ട്രേലിയയില്‍ മോദിക്കെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ താരം; കുടിയേറ്റം അവസാനിപ്പിക്കണമെന്ന് മുദ്രാവാക്യം; പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി

International
  •  3 days ago
No Image

കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ വിക്രം സിംഗ് റാണക്കായുള്ള തിരിച്ചിൽ ഊർജിതം; തിരച്ചിലിന് അനുകൂല കാലാവസ്ഥ

Kerala
  •  3 days ago
No Image

വയനാട് തുരങ്കപാത നിര്‍മ്മാണം: മണ്ണ് നീക്കുന്നതില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു

Kerala
  •  3 days ago
No Image

തെക്കോ വടക്കോ? എയിംസ് കേന്ദ്രത്തിന് വിട്ട് കേരളം

Kerala
  •  3 days ago
No Image

കൊച്ചി അവയവമാറ്റ തട്ടിപ്പ്: ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി നിരീക്ഷണത്തില്‍; മുതിര്‍ന്ന കണ്‍സള്‍ട്ടന്റിനെ ചോദ്യം ചെയ്തു

Kerala
  •  3 days ago
No Image

'മുന്‍കാല കൊലപാതകങ്ങള്‍ക്ക് ആര്‍എസ്എസ് യോഗങ്ങളുമായി ബന്ധം': കര്‍ണാടകയില്‍ രാഷ്ട്രീയപ്പോര് കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ്

National
  •  3 days ago
No Image

ബി.ജെ.പി ഫണ്ട് വെട്ടിപ്പ്; ജില്ലകളിലെ ക്രമക്കേടും പുറത്തേക്ക് 

Kerala
  •  3 days ago
No Image

കോഴിക്കോട്ടെ ക്ലോക് ടവർ അപകടം; റെയിൽവേ സ്‌റ്റേഷനുകളിൽ അപകടങ്ങൾ തുടർക്കഥ; നിർമാണത്തിലെ സുരക്ഷയിൽ ആശങ്ക

Kerala
  •  3 days ago
No Image

കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത; ഇടിഞ്ഞിറങ്ങിയത് മലയോ, ഉത്തരവാദിത്വമോ?

Kerala
  •  3 days ago