HOME
DETAILS

ഒരാഴ്ചക്കിടെ 46 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; 70 സന്ദേശങ്ങള്‍, എല്ലാം വന്നത് ഒരേ എക്‌സ് അക്കൗണ്ടില്‍നിന്ന്

  
Web Desk
October 20 2024 | 08:10 AM

46 Aircraft Receive Fake Bomb Threats in a Week Investigation Underway

ന്യൂഡല്‍ഹി; ഒരാഴ്ചക്കിടെ രാജ്യത്ത് 46 വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. അന്വേഷണത്തിനിടെ 46 വിമാനങ്ങള്‍ക്കും ഭീഷണി സന്ദേശം അയച്ചത് ഒരേ എക്‌സ് അക്കൗണ്ടില്‍ നിന്നാണെന്ന് വ്യക്തമായി. ഇത്തരത്തില്‍ 70 ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്. 

@adamlanza1111എന്ന എക്‌സ് അക്കൗണ്ടില്‍ നിന്നാണ് സന്ദേശം ലഭിച്ചത്. ഇതില്‍ 12 എണ്ണം   വെള്ളിയാഴ്ചയും 34 സന്ദേശങ്ങള്‍ ശനിയാഴ്ചയുമാണ് അയച്ചിരിക്കുന്നത്. അമേരിക്കന്‍ എയര്‍ലൈന്‍സ്, ജെറ്റ് ബ്ലൂ, എയ്ര്‍ ന്യൂ സിലാന്‍ഡ് തുടങ്ങിയ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കു നേരെയും ഇതേ അക്കൗണ്ടില്‍ നിന്ന് വ്യാജ ബോംബ് ഭീഷണി സന്ദേശം അയക്കാന്‍ പ്രതി ശ്രമം നടത്തി. ശനിയാഴ്ച ഉച്ചവരെ ആക്ടീവ് ആയിരുന്ന എക്‌സ് അക്കൗണ്ട് ഇപ്പോള്‍ മരവിപ്പിച്ചിരിക്കുകയാണ്.

ആഭ്യന്തര വിമാന സര്‍വീസുകളായ എയര്‍ ഇന്ത്യ, വിസ്താര, ഇന്‍ഡിഗോ, അകാസ എയ്ര്‍, അലയന്‍സ് എയര്‍, സ്‌പൈസ് ജെറ്റ്, സ്റ്റാര്‍ എയര്‍ എന്നിവക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. 'നിങ്ങളടെ അഞ്ച് വിമാനങ്ങളില്‍ ബോംബുകള്‍ വെച്ചിട്ടുണ്ട്. ആരും ജീവനോടെയുണ്ടാവില്ല. വേഗം വിമാനം ഒഴിപ്പിച്ചോളൂ' എന്നായിരുന്നു സന്ദേശം.  പല വിമാനങ്ങളും പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് ഭീഷണി സന്ദേശം ലഭിച്ചത്.

വിമാനങ്ങള്‍ക്ക് തുടര്‍ച്ചയായ ബോംബ് ഭീഷണി ലഭിക്കുന്ന സാഹചര്യത്തില്‍ സിവില്‍ ഏവിയേഷന്‍ ബ്യൂറോ ആഭ്യന്തര വിമാനകമ്പനികളുടെ യോഗം വിളിച്ചിരുന്നു.

എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ആകാസ, വിസ്താര, സ്‌പൈസ്‌ജെറ്റ്, സ്റ്റാര്‍ എയര്‍, അലൈന്‍സ് എയര്‍ തുടങ്ങിയ വിമാനകമ്പനികള്‍ക്കെല്ലാം ഭീഷണി സന്ദേശം ലഭിച്ചിരുന്നു. നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശമയച്ച സംഭവത്തില്‍ 17കാരന്‍ ഛത്തീസ്ഗഢ് അറസ്റ്റിലായിരുന്നു.

 

In a span of one week, 46 aircraft in India received fake bomb threat messages from the same X (formerly Twitter) account. The account, @adamlanza1111, sent 70 threats targeting both domestic and international flights. Civil aviation authorities are investigating as the account has been suspended. Learn more about the ongoing investigation and airline responses.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളര്‍കോട് അപകടം: ഓവര്‍ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ വ്യാപ്തി കൂട്ടി: ആലപ്പുഴ ആര്‍.ടി.ഒ

Kerala
  •  3 days ago
No Image

കൊടികുത്തി വിഭാഗീയത; പ്രതിസന്ധിയിലുലഞ്ഞ് സി.പി.എം; പുറത്തുപോകുന്നത് 'മൂക്കാതെ പഴുത്തവര്‍

Kerala
  •  3 days ago
No Image

'കളര്‍കോട് അപകടം അത്യന്തം വേദനാജനകം'; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

മധു മുല്ലശേരിയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി സി.പി.എം 

Kerala
  •  3 days ago
No Image

മധു മുല്ലശ്ശേരി ബി.ജെ.പിയിലേക്ക്?; ഇന്ന് മാധ്യമങ്ങളെ കാണും

Kerala
  •  3 days ago
No Image

ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി സഊദി കിരീടാവകാശി

Saudi-arabia
  •  3 days ago
No Image

മരക്കൊമ്പ് പൊട്ടിവീണ് നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Kerala
  •  3 days ago
No Image

സിനിമ കാണാനിറങ്ങിയ യാത്ര...കണ്ണീര്‍ മഴയായി സഹപാഠികള്‍

Kerala
  •  3 days ago
No Image

ഇന്ന് ലോക ഭിന്നശേഷി ദിനം: ഭിന്നശേഷി സൗഹൃദ കേരളം ഇനിയുമകലെ

Kerala
  •  3 days ago
No Image

ക്രിക്കറ്റ് അസോസിയേഷൻ്റെ ആദ്യ സ്പോർട്സ് ഹബ്ബ് പാലക്കാട്ട്

Kerala
  •  3 days ago