HOME
DETAILS

മുംബൈ ഭീകരാക്രമണം; പ്രതി തഹവ്വൂർ റാണയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി ഡൽഹി കോടതി

  
Sudev
July 09 2025 | 11:07 AM

Mumbai terror attack Delhi court extends judicial custody of accused Tahawwur Rana

ഡൽഹി: മുംബൈ ഭീകരാക്രമണത്തിലെ പ്രതി തഹവ്വൂർ റാണയുടെ ജുഡീഷ്യൽ കസ്റ്റഡി ആഗസ്റ്റ് 13 വരെ നീട്ടി. നേരത്തെ അനുവദിച്ച കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെ എൻഐഎ വീഡിയോ കോൾ വഴിയാണ് റാണയെ ഡൽഹി കോടതിയിൽ ഹാജരാക്കിയത്.  സ്പെഷ്യൽ ജഡ്ജ് ചാന്ദർ ജിത് സിങാണ് ഈ ഉത്തരവിട്ടത്. 

കേസുമായി ബന്ധപ്പെട്ട് എൻഐഎ അനുബന്ധ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.  ആഗസ്റ്റ് 13ന് കോടതി ഈ വിഷയം പരിഗണിക്കും. ജൂലൈ 15ന് കുടുംബവുമായി സംസാരിക്കണമെന്ന റാണയുടെ ആവശ്യവും കോടതി പരിഗണിക്കും. 

2008ൽ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ യുഎസ് പൗരൻ ഡേവിഡ് കോൾമാൻ ഹെഡ് ലിയുമായി അടുത്ത ബന്ധം പുലർത്തിയ ആയിരുന്നു റാണ. ഏപ്രിൽ നാലിന് ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്ജി യുഎസ് സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് റാണ ഇന്ത്യയിൽ എത്തിയത്. 2008 നവംബർ 26നാണ് 10 പേരടങ്ങുന്ന പാകിസ്താൻ തീവ്രവാദികൾ മുംബൈയുടെ ആഡംബര ഹോട്ടലിലും ജ്യൂത കേന്ദ്രങ്ങളിലും ഭീകരാക്രമണം നടത്തിയത്. ആക്രമത്തിൽ 166 ആളുകളാണ് കൊല്ലപ്പെട്ടത്.

Mumbai terror attack Delhi court extends judicial custody of accused Tahawwur Rana



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ വെള്ളിയാഴ്ച വരെ തീവ്രമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട് 

Kerala
  •  a day ago
No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  2 days ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  2 days ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  2 days ago
No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  2 days ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  2 days ago
No Image

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്

National
  •  2 days ago
No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  2 days ago
No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  2 days ago
No Image

വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ

latest
  •  2 days ago