ആരോഗ്യ ഇന്‍ഷുറന്‍സിലെ ജി.എസ്.ടി ഇളവ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശ്വാസമാകും
ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിനുള്ള 18% ജി.എസ്.ടി (ചരക്ക് സേവന നികുതി) ഒഴിവാക്കുന്നത് രോഗങ്ങളാലും ആരോഗ്യ പ്രശ്നങ്ങളാലും ബുദ്ധിമുട്ടുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശ്വാസമാകും. ജി.എസ്.ടി കൗണ്‍സില്‍ നിയോഗിച്ച മന്ത്രിതലസമിതിയുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. മറ്റുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇന്‍ഷുറന്‍സിന് ഇതേ ഇളവു നല്‍കാനാണ് ആലോചന. ഡിസംബറിലെ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ മന്ത്രിതല സമിതി ഇതു സംബന്ധിച്ച ശുപാര്‍ശ നല്‍കും. ജി.എസ്.ടി കൗണ്‍സിലാണ് അന്തിമ തീരുമാനമെടുക്കുക.
ടേം ലൈഫ് ഇന്‍ഷുറന്‍സിനുള്ള ജി.എസ്.ടിയും മുതിര്‍ന്ന പൗരന്മാര്‍ക്കു പൂര്‍ണമായി ഒഴിവാക്കാനാണു സാധ്യത. സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന തരത്തില്‍ നികുതി ക്രമീകരിക്കണമെന്നാണ് കേരളമടക്കം മിക്ക സംസ്ഥാനങ്ങളും യോഗത്തില്‍ ആവശ്യപ്പെട്ടത്.
അതേസമയം ഇളവു വഴി കേരളത്തിന്റെ നികുതിവരുമാനത്തില്‍ വര്‍ഷം 200- 300 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണു പ്രാഥമിക വിലയിരുത്തല്‍. ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്മേലുള്ള ജി.എസ്.ടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യം ഓഗസ്റ്റില്‍ പാര്‍ലമെന്റ് പരിസരത്തു ധര്‍ണ നടത്തിയിരുന്നു.
ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിനുള്ള 18% ജി.എസ്.ടി, ഉയര്‍ന്ന ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്നതില്‍ നിന്ന് മുതിര്‍ന്ന പൗരന്മാരെ നിരുത്സാഹപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 24,000 കോടി രൂപയാണ് ആരോഗ്യ ലൈറ് ഇന്‍ഷുറന്‍സ് ജി.എസ്.ടിയിലൂടെ കേന്ദ്ര സര്‍ക്കാരിനു ലഭിച്ചത്.
ജി.എസ്.ടി ഇളവ് നടപ്പായാല്‍ അഞ്ചു ലക്ഷം രൂപയുടെ പോളിസി കവറേജുള്ളവര്‍ക്ക് നികുതി ഒടുക്കേണ്ടതില്ല. അതേസമയം അഞ്ചു ലക്ഷത്തിനു മുകളില്‍ കവറേജുള്ളവര്‍ 18 ശതമാനം ജി.എസ്.ടി നല്‍കണം.
The GST exemption on health insurance premiums will ease financial burdens for senior citizens, despite a projected revenue shortfall of ₹200-300 crore for Kerala.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."