HOME
DETAILS

പി.പി ദിവ്യയുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

  
Web Desk
November 05 2024 | 03:11 AM

Kannur ADM Suicide Case PP Divya Bail Plea Kerala Political Case

കണ്ണൂര്‍: എ.ഡി.എം നവീന്‍ബാബു ജീവനൊടുക്കിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍പ്രസിഡന്റ് പി.പി ദിവ്യയുടെ ജാമ്യഹരജി തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. സെഷന്‍സ് ജഡ്ജ് കെ.ടി നിസാര്‍ അഹമ്മദ് മുമ്പാകെ ദിവ്യയ്ക്കുവേണ്ടി അഡ്വ. കെ.വിശ്വനാണ് ജാമ്യഹരജി ഫയല്‍ ചെയ്തത്. നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കുന്ന പ്രത്യേകസംഘത്തിനെതിരേ നിര്‍ണായകമായ ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് പ്രതിഭാഗം ജാമ്യഹരജി സമര്‍പ്പിച്ചത്. 

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ വകുപ്പുതല അന്വേഷണ വിവരങ്ങള്‍, പൊലിസ് അന്വേഷണത്തിലെ കാര്യങ്ങള്‍ എന്നിവ കോടതി മുമ്പാകെ സമര്‍പ്പിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായും പ്രതിഭാഗം പറയുന്നു. നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷയും കേസില്‍ കക്ഷിചേരും. മഞ്ജുഷയ്ക്കുവേണ്ടി ഹൈക്കോടതി അഭിഭാഷകന്‍ ജോണ്‍ എസ്.റാല്‍ഫ് ഹാജരാകും. ജാമ്യം ലഭിച്ചില്ലെങ്കില്‍ ഇന്നുതന്നെ ദിവ്യ ഹൈക്കോടതിയെ സമീപിക്കുമെന്നറിയുന്നു.

യാത്രയയപ്പ് യോഗത്തിനുശേഷം നവീന്‍ബാബു തന്നെ വന്നുകണ്ടിരുന്നുവെന്നും തെറ്റുപറ്റിയെന്ന് പറഞ്ഞെന്നുമുള്ള കലക്ടര്‍ അരുണ്‍ കെ.വിജയന്റെ മൊഴിയില്‍ കേന്ദ്രീകരിച്ചാകും ദിവ്യക്കുവേണ്ടിയുള്ള വാദം. നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ പി.പി ദിവ്യ ഒക്ടോബര്‍ 29നാണ് അറസ്റ്റിലായത്. തലശ്ശേരി കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ഇവര്‍ പൊലിസില്‍ കീഴടങ്ങിയത്. ഒക്ടോബര്‍ 29ന് റിമാന്‍ഡിലായ പി.പി ദിവ്യ ജാമ്യം ലഭിച്ചില്ലെങ്കില്‍ 12 വരെ പള്ളിക്കുന്ന് വനിതാ ജയിലില്‍ തുടരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ ബസ്സുകളിലെ ജീവനക്കാർക്ക് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം; ഹൈക്കോടതി

Kerala
  •  19 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത

Kerala
  •  19 days ago
No Image

വിജയം നഷ്ടമായത് കണ്മുന്നിൽ; ഏരീസ് കൊല്ലം സെയിലേഴ്‌സിനെ വീഴ്ത്തി ആലപ്പി

Cricket
  •  19 days ago
No Image

നടക്കാൻ അറിയുമോ? എങ്കിൽ ദുബൈയിൽ ആമസോൺ ജോലി തരും; പദ്ധതിക്ക് അം​ഗീകാരം നൽകി ഷെയ്ഖ് ഹംദാൻ

uae
  •  19 days ago
No Image

നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരില്‍ നിരന്തര പീഢനം; ബെംഗളൂരുവില്‍ യുവ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജീവനൊടുക്കി

National
  •  19 days ago
No Image

ഒമ്പത് മാസങ്ങൾക്ക് ശേഷം കാനഡയിൽ ഇന്ത്യൻ സ്ഥാനപതി; ദിനേശ് കെ. പട്‌നായിക് ചുമതലയേൽക്കും

National
  •  19 days ago
No Image

777 മില്യൺ ഡോളറിന്റെ ബിറ്റ്‌കോയിൻ: പക്ഷേ അയൺകീ വാലറ്റിന്റെ പാസ്‌വേഡറിയില്ല; നിധികാക്കും ഭൂതം പോലൊരാൾ!

International
  •  19 days ago
No Image

വയനാട് ചുരത്തിലെ മണ്ണിടിച്ചില്‍; ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം

Kerala
  •  19 days ago
No Image

പ്രവാസി ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്; പാസ്‌പോര്‍ട്ട് അപേക്ഷാ പ്രക്രിയയിൽ മാറ്റം വരുത്തി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

uae
  •  19 days ago
No Image

യുഎഇയിലെ വിദ്യർത്ഥികൾക്ക് ആശ്വാസ വാർത്ത; ഗൾഫിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അപാർ നമ്പർ ആവശ്യമില്ലെന്ന് സിബിഎസ്ഇ

uae
  •  19 days ago