ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇസ്ലാം സ്വീകരിച്ചോ? പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം അറിയാം | Fact Check on Cristiano Ronaldo Conversion
സഊദി അറേബ്യയിലെ പ്രോ ലീഗ് ക്ലബ്ബായ അല്‍ നസറിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇസ്ലാം സ്വീകരിച്ചുവെന്ന സന്ദേശം കേരളത്തിലേതടക്കമുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുകയാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി സഊദി ക്ലബ്ബിനൊപ്പമുള്ള ക്രിസ്റ്റ്യാനോ, പരമ്പരാഗത അറബ് വേഷങ്ങള്‍ ധരിക്കുന്നതിന്റെയും മുസ്ലിം അഭിവാദ്യരീതിയായ 'അസ്സലാമു അലൈക്കും' എന്ന് പറയുന്നതിന്റെയുമെല്ലാം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വൈറലാണ്. ഇതിനിടെയാണ് റൊണാള്‍ഡോ ഇസ്ലാം സ്വീകരിച്ചുവെന്ന സന്ദേശവും പ്രചരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ റൊണാള്‍ഡോയുടെ മതംമാറ്റ സന്ദേശത്തിന് സ്വീകാര്യത കൂടുതലുമാണ്.
പ്രചരിക്കുന്ന സന്ദേശം
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെപ്പോലെ തോന്നിക്കുന്ന ഒരാള്‍ പള്ളിയിലിരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുന്നതുള്‍പ്പെടെയുള്ള വിഡിയോയും റൊണാള്‍ഡോ അറബ് രീതിയിലുള്ള വസ്ത്രം ധരിച്ചുനില്‍ക്കുന്ന ഫോട്ടോയും സഹിതമാണ് 'ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇസ്ലാം സ്വീകരിച്ചു' എന്ന സന്ദേശം പ്രചരിക്കുന്നത്.
വാസ്തവം
സുപ്രഭാതം ഫാക്ട്‌ചെക്ക് യൂണിറ്റ് നടത്തിയ പരിശോധനയില്‍ പള്ളിയിലിരുന്ന് ഖുര്‍ആന്‍ പാരായണംചെയ്യുന്ന ആള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയല്ല. മറിച്ച് റൊണാള്‍ഡോയുടെ മുഖസാദൃശ്യമുള്ള ബിവേര്‍ അബ്ദുല്ല എന്നയാളാണത്. ബ്രിട്ടണിലെ ബ്രിമിങ്ഹാമിലുള്ള ബിവേര്‍ അബ്ദുല്ല പള്ളിയിലിരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വിഡിയോ അദ്ദേഹം തന്നെയാണ് തന്റെ ടിക് ടോക്കില്‍ പങ്കുവച്ചത്. ക്രിസ്റ്റ്യാനോയോട് മുഖസാദൃശ്യമുള്ള ബിവേര്‍ അബ്ദുല്ലയെക്കുറിച്ച് വിവിധ മാധ്യമങ്ങളില്‍ പലതവണ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഇറാഖ് പൗരത്വമുണ്ടായിരുന്ന ബിവേര്‍ അബ്ദുല്ല 2018ലാണ് ബ്രിട്ടണിലെത്തിയത്. അവിടെ നിര്‍മാണമേഖലയില്‍ ജോലിചെയ്തുവരുന്ന അദ്ദേഹം ടിക് ടോക്കില്‍ സജീവമാണ്.
ടിക് ടോക്കില്‍ രണ്ടുവര്‍ഷം മുമ്പ് അദ്ദേഹം പങ്കുവച്ച വിഡിയോയാണ് ഇപ്പോള്‍ ക്രിസ്റ്റിയാനോ ഖുര്‍ആന്‍ പാരായണംചെയ്യുന്നുവെന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത്. ഇന്ത്യയില്‍ ടിക് ടോക്ക് നിരോധിച്ചതിനാല്‍ അതു ലഭ്യമല്ല. ബിവേര്‍ അബ്ദുല്ലയുടെ ഫേസ്ബുക്ക് പേജ് ഇതാണ്. Link
ഫാക്ട് ചെക്ക് ഫലം
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇസ്ലാം സ്വീകരിച്ചതായുള്ള സന്ദേശം തെറ്റാണ്. പ്രചരിക്കുന്ന സന്ദേശത്തിലുള്ള വ്യക്തി ക്രിസ്റ്റ്യാനോയോട് മുഖസാദൃശ്യമുള്ള ബിവേര്‍ അബ്ദുല്ലയാണ്.
നിങ്ങള്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങളില്‍ വാസ്തവം അറിയുന്നതിനായി അവ സുപ്രഭാതം ഫാക്ട് ചെക്ക് യൂണിറ്റിന്റെ വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് അയച്ചുതരിക. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
Number: 8547452261
A message that Cristiano Ronaldo, the Portuguese superstar of Saudi Arabia's Pro League club Al Nassr, has converted to Islam is circulating in WhatsApp groups. In videos, Cristiano wearing traditional Arab attire and saying the Muslim greeting 'Assalamu Alaikum' have gone viral on social media. Meanwhile, the message that Ronaldo has converted to Islam is also circulating.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."