കാസർകോട് തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് യുവാവിന് പരുക്ക്
കാസർകോട്: ചിറ്റാരിക്കാലിൽ നാടൻ തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് യുവാവിന് ഗുരുതരമായി പരുക്കേറ്റു. ഭീമനടി സ്വദേശി സുജിത്തിനാണ് (32) വെടിയേറ്റത്. യുവാവിനെ ഉടൻ തന്നെ പരിനടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന നാടൻ തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. സുജിത്തിന്റെ നെഞ്ചിനും കൈക്കുമാണ് വെടിയേറ്റത്. നിലവിൽ യുവാവ് വിദഗ്ധ ചികിത്സയിലാണ്.
കൃഷിനശിപ്പിക്കുന്ന വന്യജീവികളെ തുരത്താനായി സുജിത്ത് നാടൻ തോക്ക് കൈവശം വെച്ചിരുന്നതാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, ഈ തോക്കിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് പൊലിസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ചിറ്റാരിക്കാൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തോക്ക് എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ചും പൊലിസ് പരിശോധിച്ചുവരികയാണ്.
A young man from Bhimanady, Kasaragod, was injured after a country-made gun accidentally discharged while he was inspecting it at his home. Sujith, a farmer, reportedly kept the unlicensed firearm to protect his crops from wild animals. He sustained injuries to his chest and hand and is currently undergoing medical treatment. Police have confirmed that the weapon was illegal and have registered a case for further investigation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."