HOME
DETAILS

അടവുനയം ഗുണംചെയ്തത് കോൺഗ്രസിന്: സി.പി.എം

  
November 06 2024 | 03:11 AM

Adavunayam benefited Congress CPM

കണ്ണൂർ: അടവുനയത്തിന്റെ ഭാഗമായി കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി കൂട്ടുചേർന്നതിൽ തെറ്റില്ലെന്ന് സി.പി.എം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ച തടയാനും ഏകകക്ഷി ഭരണമെന്ന ബി.ജെ.പി അജൻഡ പൊളിക്കാനും ഇൻഡ്യാ സഖ്യത്തിനു കഴിഞ്ഞെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി വിലയിരുത്തി. 24ാം പാർട്ടി കോൺഗ്രസിനുവേണ്ടി കേന്ദ്ര കമ്മിറ്റി തയാറാക്കിയ കരട് രാഷ്ട്രീയ അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. 

രാഷ്ട്രീയ അടവുനയം സി.പി.എമ്മിനേക്കാൾ കോൺഗ്രസിനാണ് ഗുണംചെയ്തതെന്നും റിപ്പോർട്ട് പറയുന്നു. ഇൻഡ്യാ സഖ്യത്തിന്റെ ഭാഗമായിരിക്കുമ്പോൾ തന്നെ കോൺഗ്രസിന്റെ സാമ്പത്തിക നയങ്ങളെയും മൃദുഹിന്ദുത്വ നിലപാടുകളെയും എതിർക്കണം. പാർട്ടിയുടെ ബഹുജന അടിത്തറയിലും സ്വാധീനത്തിലും ഇടിവുണ്ടായതായും കേരളത്തിലെ വോട്ടുചോർച്ച ഗുരുതരമെന്നും ഇക്കാര്യങ്ങൾ ആഴത്തിൽ പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ട്. കേരളത്തിൽ ബി.ജെ.പി സ്വാധീനം വർധിച്ചെന്നും ക്ഷേത്രങ്ങൾ വഴിയുള്ള ഹിന്ദുത്വശക്തികളുടെ കടന്നുകയറ്റം ചെറുക്കണമെന്നും റിപ്പോർട്ടിലുണ്ട്.

സംഘടനാപരമായി അടവുനയം കൊണ്ട് നേട്ടമുണ്ടാക്കാൻ സി.പി.എമ്മിന് കഴിഞ്ഞില്ല. ആ ദൗർബല്യം തിരിച്ചറിഞ്ഞ് തിരുത്തൽ നടപടികൾ ആവിഷ്‌കരിക്കണം. അതിനു മുന്നോടിയായി അടവുനയ അവലോകനരേഖ ഇത്തവണ കീഴ്ഘടകങ്ങളിൽ കൂടി ചർച്ച ചെയ്യും. പ്രാദേശിക ഘടകങ്ങളിൽനിന്ന് ഉരുത്തിരിയുന്ന നിർദേശങ്ങൾകൂടി ക്രോഡീകരിച്ചാവും പാർട്ടി കോൺഗ്രസിൽ അവലോകനരേഖ അവതരിപ്പിക്കുക.

ആദ്യമായാണ് ഇത്തരത്തിൽ അടവുനയ അവലോകന രേഖ ബ്രാഞ്ചുതലങ്ങളിൽകൂടി ചർച്ചയ്ക്കു വരുന്നത്. പാർട്ടി കോൺഗ്രസിന് മുമ്പ് രാഷ്ട്രീയപ്രമേയ കരട് തയാറാക്കി കീഴ്ഘടകങ്ങൾക്കു നൽകുകയും അതിന്മേൽ ചർച്ച നടക്കാറുമുണ്ട്. ജനുവരിയോടെ രാഷ്ട്രീയപ്രമേയ കരട് തയാറാകുമെന്നറിയുന്നു. 2025 ഏപ്രിൽ രണ്ടുമുതൽ ആറുവരെ തമിഴ്‌നാട്ടിലെ മധുരയിലാണ് പാർട്ടി കോൺഗ്രസ്. അതേസമയം, പാർട്ടി നയംമാറ്റുന്നുവെന്ന വാർത്തകൾ സി.പി.എം നേതൃത്വം തള്ളി. 
രാഷ്ട്രീയപ്രമേയം ജനുവരിയിലാണ് ചർച്ച ചെയ്യുകയെന്ന് പ്രകാശ് കാരാട്ട് പ്രതികരിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോറിക്ഷ ഡ്രൈവർക്ക് ​ഗുരുതരപരിക്ക്

Kerala
  •  5 days ago
No Image

'ബർഗർ കിങ്' വിവാദം; 30 വർഷമായി പ്രവർത്തിക്കുന്ന റസ്റ്റോറന്റിന്റെ പേരിന് താൽക്കാലിക വിലക്കേർപ്പെടുത്തി കോടതി

National
  •  5 days ago
No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം; കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്

Kerala
  •  5 days ago
No Image

കനത്ത മഴ: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  5 days ago
No Image

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് വി.ഡി സതീശന്‍; സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കോണ്‍ഗ്രസ്

Kerala
  •  5 days ago
No Image

ട്രോളി ബാഗില്‍ പണം കടത്തിയതിന് തെളിവില്ല; തുടരന്വേഷണം വേണ്ടെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

Kerala
  •  5 days ago
No Image

ഗസ്സയിലെ അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജിസിസി നേതാക്കള്‍

Kuwait
  •  5 days ago
No Image

സുൽത്താൻ അൽ നെയാദി, ഹസ്സ അൽ മൻസൂരി, എന്നിവർക്ക് ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ സമ്മാനിച്ച് യുഎഇ ഭരണാധികാരി

latest
  •  5 days ago
No Image

മഹാകുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  5 days ago
No Image

ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; 13 വയസ്സുകാരന് ദാരുണാന്ത്യം

National
  •  5 days ago