HOME
DETAILS

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

  
November 07, 2024 | 4:20 PM

Blasters not recovering from consecutive defeats

കൊച്ചി: ഐഎസ്എല്ലില്‍തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്.ഹൈദരാബാദിനെതിരെ സീസണിലെ തുടർച്ചയായ മൂന്നാം തോല്‍വി വഴങ്ങിയിരിക്കുകയാണ്. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്‍സി മഞ്ഞപ്പടയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.സ്വന്തം മണ്ണിലും വി‍ജയം നേടാതെ ബ്ലാസ്റ്റേഴ്സിന്‍റെ ആരാധകരെ നിരാശപ്പെടുത്തുകയാണ്. മത്സരത്തില്‍ ആദ്യ ഗോൾ 13-ാം മിനിറ്റില്‍ ജീസസ് ഗിമിനസിലൂടെ  ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി ​ഗംഭീര തുടമായിരുന്നു എന്നാൽ  43-ാം മിനിറ്റില്‍ ആൻഡ്രെ ആല്‍ബയിലൂടെ ഹൈദരാബാദ് തിരിച്ചടിച്ചു. രണ്ടാം പകുതിയില്‍ ഇരു ടീമുകളും മുന്നിലെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ ഗാലറിയെ നിശബ്‍ദമാക്കി ഹൈദരാബാദിന് അനുകൂലമായ വിവാദ പെനാല്‍റ്റി വിധിക്കപ്പെട്ടു. 70-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ആല്‍ബ തന്നെയാണ് ലക്ഷ്യത്തിലെത്തിച്ചു ഹൈദരാബാദ് ലീഡ് ഉയർത്തി. സമനില ഗോളിനായി എല്ലാം മറന്നുള്ള ആക്രമണമാണ് പിന്നീട് ബ്ലാസ്റ്റേഴ്സ് കളത്തിൽ നടത്തിയത്.

ഇതിനിടെ മഞ്ഞപ്പടയുടെ പ്രതിരോധ നിരയുടെ പാളിച്ചകൾ ഹൈദരാബാദിന് മുതലെടുക്കാൻ കഴിയാതിരുന്നതാണ് സ്കോർ 2-1 നിന്നത്. മത്സരത്തിലുടനീളം ബോൾ പൊസിഷനിലും പാസിംഗിലും അടക്കം മുന്നിട്ട് നിന്നെങ്കിലും സ്കോര്‍ ചെയ്യാൻ മാത്രം ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. സീസണില്‍ എട്ട് മത്സരങ്ങൾ പൂര്‍ത്തിയായപ്പോൾ രണ്ട് വിജയങ്ങൾ മാത്രം പേരിലുള്ള മഞ്ഞപ്പട 10-ാം സ്ഥാനത്താണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കനത്ത ചൂടിനിടയിൽ ആശ്വാസമായി കിഴക്കൻ മേഖലകളിൽ മഴ; മസാഫിയിൽ ആലിപ്പഴ വർഷം

uae
  •  a day ago
No Image

കൈവിലങ്ങുമായി പൊലിസിനെ വെട്ടിച്ച് കടന്ന വധശ്രമക്കേസ് പ്രതി പിടിയിൽ; നാല് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  a day ago
No Image

നഷ്ടപ്പെട്ട വസ്തുക്കൾ ഇനി വീടുകളിലെത്തും; പുതിയ സേവനവുമായി ദുബൈ പൊലിസ്

uae
  •  a day ago
No Image

ഡൽഹി ജന്തർ മന്തറിലെ സമരക്കാർക്കെതിരെ അധിക്ഷേപവും കൊലവിളിയും; ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

Kerala
  •  a day ago
No Image

സിജെപി സമരത്തില്‍ നിലപാട് മാറ്റി മാധവ് സുരേഷ്; ബിജെപി ഭരിക്കുന്നിടങ്ങളില്‍ മാത്രം വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കുന്നത് ഇരട്ടത്താപ്പ് 

Kerala
  •  a day ago
No Image

യുഎഇയിൽ ഗാർഹിക തൊഴിലാളി ഏജൻസികൾക്കെതിരെ കർശന നടപടി; ആറ് മാസത്തിനിടെ 42 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

uae
  •  a day ago
No Image

ഗൾഫ് വ്യോമ മേഖലയിൽ ആശങ്ക തുടരുന്നു; വിമാന സർവീസുകൾ റദ്ദാക്കിയ തീരുമാനം നീട്ടി എമിറേറ്റ്‌സും എയർ അറേബ്യയും

uae
  •  a day ago
No Image

വെസ്റ്റ് ബാങ്കിലെ ഇസ്റാഈലി കുടിയേറ്റക്കാരുടെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago
No Image

സഊദിയിൽ എണ്ണ ശുദ്ധീകരണ ശാലകൾ ലക്ഷ്യമാക്കി വൻ ആക്രമണശ്രമങ്ങൾ: ഡ്രോണുകൾ എത്തിയത് ഇറാഖിൽ നിന്ന്

Saudi-arabia
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് പരുക്ക്

Kerala
  •  a day ago