HOME
DETAILS

ഷംനയുടെ മരണം: മെഡിക്കല്‍ ബോര്‍ഡ് രൂപീകരണം എങ്ങുമെത്തിയില്ല

  
backup
September 01, 2016 | 5:21 PM

%e0%b4%b7%e0%b4%82%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d


കൊച്ചി: ചികിത്സയ്ക്കിടെ മരിച്ച കളമശ്ശേരി മെഡിക്കല്‍ വിദ്യാര്‍ഥിനി ഷംനയുടെ മരണം സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത് വൈകുന്നു. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്ന് പൊലിസ് അറിയിച്ചിരുന്നെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടും ഇതുവരെ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ പൊലിസ് ജില്ലാ മെഡിക്കല്‍ ഓഫിസറോട് ആവശ്യപ്പെടാത്തതാണ് കാരണം.
അതേസമയം, ആരോഗ്യവകുപ്പ് നിയോഗിച്ച അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.
ഷംനയുടെ മരണത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ച പറ്റിയിട്ടുണ്ടോ എന്നറിയാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും ഇതിനായി ഡി.എം.ഒയ്ക്ക് കത്ത് നല്‍കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് അനാസ്ഥ തുടരുന്നതായാണ് സൂചന. എന്നാല്‍ പൊലിസിന്റെ കത്ത് ലഭിച്ചാലുടന്‍ ബോര്‍ഡ് എത്രയും പെട്ടെന്ന് രൂപീകരിക്കുമെന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ചെയര്‍നായിട്ടുള്ള മൂന്നംഗ ബോര്‍ഡായിരിക്കും രൂപീകരിക്കുക. ഇതില്‍ ഫോറന്‍സിക് വിദഗ്ധനും സര്‍ക്കാര്‍ അഭിഭാഷകനും ഉള്‍പ്പെടും.ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിദഗ്ധനെയായിരിക്കും സംഘത്തില്‍ ഉള്‍പ്പെടുത്തുക.
രേഖകള്‍ പരിശോധിച്ചതിനുശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്ധരെ സംഘത്തില്‍ ഉള്‍പ്പെടുത്തും.മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മരണം ഇതിനോടകം ഏറെ വാര്‍ത്താപ്രാധാന്യം നേടിയതിനാല്‍ പൊലിസില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചാലുടന്‍ ബോര്‍ഡ് രൂപീകരിച്ച് അന്വേഷണം ആരംഭിക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും ബോര്‍ഡ് അംഗങ്ങള്‍ പൊലീസില്‍ നിന്ന് ശേഖരിച്ച് വിദഗ്ധ പരിശോധനനടത്തും. അതിനുശേഷമായിരിക്കും ചികിത്സാ പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതവരുത്തുക.
ചികിത്സാ പിഴവ് സംഭവിച്ചതായി മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയാല്‍ അന്വേഷണ സംഘത്തിന് ചികില്‍സിച്ച ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാം.
അതിനിടെ, ഷംനയുടെ മരണം സംബന്ധിച്ച് ആരോഗ്യ വകുപ്പ് നിയോഗിച്ച ഉന്നതതല സംഘം അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് സമര്‍പ്പിച്ചിരുന്നു.ഈ റിപ്പോര്‍ട്ടില്‍ ചികിത്സാപിഴവ് കണ്ടെത്തിയതായാണ് സൂചന.
ഈ റിപ്പോര്‍ട്ടാണ് അടുത്ത മന്ത്രിസഭാ യോഗത്തില്‍ പരിഗണനെയ്‌ക്കെത്തുന്നത്.തന്റെ മകളുടെ മരണത്തിലെ ദുരൂഹതനീക്കണമെന്നാവശ്യപ്പെട്ട് ഷംനയുടെ പിതാവ് മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളിക്ക് മലമ്പനി സ്ഥിരീകരിച്ചു

Kerala
  •  a month ago
No Image

"ഞങ്ങളും സ്ത്രീകളല്ലേ സർക്കാരേ, കയറു പിരിക്കാനും കൃഷിപ്പണിക്കും പോകാൻ ഞങ്ങൾക്ക് ബോട്ടേ ഉള്ളൂ"- പ്രിയദർശിനി പദ്ധതി സർക്കാർ ബോട്ടുകളിലും വേണമെന്ന് ആവശ്യം

Kerala
  •  a month ago
No Image

ഭഗവന്ത് മാന്‍ സിഖ് വിരോധി; പ്രമേയം പാസാക്കി സിഖ് കൂട്ടായ്മയായ അകാല്‍ തക്ത്; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആംആദ്മിക്ക് കനത്ത തിരിച്ചടി 

National
  •  a month ago
No Image

ഫ്രാൻസ് ആതിഥേയത്വം വഹിക്കുന്ന ജി7 ഉച്ചകോടിയിൽ ശൈഖ് മുഹമ്മദ് പങ്കെടുക്കും

uae
  •  a month ago
No Image

ആദ്യ മത്സരത്തിലെ കനത്ത തോൽവി; തുണീഷ്യൻ പരിശീലകനെ പുറത്താക്കി

Football
  •  a month ago
No Image

മലബാർ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണം : എസ്.കെ.എസ്.എസ്.എഫ്

Kerala
  •  a month ago
No Image

വീണ്ടും ഷിഗെല്ല മരണം; തൃശൂരില്‍ ചികിത്സയിലായിരുന്ന 43കാരന്‍ മരിച്ചു 

Kerala
  •  a month ago
No Image

യുഎഇ പ്രസിഡന്റ് ഈജിപ്തിൽ; ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക വിഷയങ്ങളും ചർച്ചയായി

uae
  •  a month ago
No Image

വൈറ്റ്ബോർഡിലെ 'രഹസ്യ കോഡിൽ' നെതർലൻഡ്‌സ് വീണു; ഡച്ച് പടയെ വിറപ്പിച്ച് ജാപ്പനീസ് പരിശീലകൻ ഹാജിമെ മൊറിയാസു തന്ത്രം

Football
  •  a month ago
No Image

ഉണക്കമീൻ വിൽപനക്കാരനിൽ നിന്ന് ദുബൈയിലെ കമ്പനി ഉടമയിലേക്ക്; ഒരു മുൻ വെയിറ്ററുടെ വിസ്മയകരമായ വിജയഗാഥ

uae
  •  a month ago


No Image

വമ്പൻമാരുടെ കോടികളുടെ സ്കൗട്ടിംഗിനെ തോൽപ്പിച്ച ലിങ്ക്ഡ്ഇൻ തന്ത്രം; വെറും അഞ്ച് ലക്ഷം ജനങ്ങളുള്ള കേപ് വെർദെയുടെ അത്ഭുത കുതിപ്പിൽ സ്പെയിൻ വീഴുമോ?

Football
  •  a month ago
No Image

ആർ.എസ്.എസിന്റെ സാമ്പത്തിക സ്രോതസ്സുകളെ ചോദ്യം ചെയ്ത് പ്രിയങ്ക് ഖാർഗെ; വരുമാനവും നികുതി വിവരങ്ങളും വെളിപ്പെടുത്തണമെന്ന്   മോഹന്‍ ഭാഗവതിന് കത്തയച്ചു

National
  •  a month ago
No Image

സര്‍ക്കാര്‍ സ്‌കൂളുകളിലെ സൗജന്യ പ്രഭാത ഭക്ഷണ പദ്ധതി എട്ടാം ക്ലാസുവരെ വിപുലീകരിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍ 

National
  •  a month ago
No Image

സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് ജിദ്ദ മുനിസിപ്പാലിറ്റി; ദഹ്ബാനില്‍ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കി

Saudi-arabia
  •  a month ago