HOME
DETAILS

സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ടു, പരിഹരിക്കാന്‍ ആത്മാര്‍ഥമായി ഇടപെടണം; കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആര്‍.എസ്.എസും എ.ബി.വി.പിയും  

  
Web Desk
November 19, 2024 | 4:14 AM

RSS and ABVP Criticize Central and State Governments Over Ongoing Violence in Manipur

ഇംഫാല്‍: മണിപ്പൂരിലെ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നതിനിടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശനവുമായി ആര്‍.എസ്.എസും  വിദ്യാര്‍ഥി വിഭാഗമായ എ.ബി.വി.പിയും. മണിപ്പൂരില്‍ സംഘര്‍ഷം തടയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്ന് എ.ബി.വി.പി മണിപ്പൂര്‍ ഘടകം വിമര്‍ശിച്ചു.
 
ആറ് നിരപരാധികളായ സാധാരണക്കാരെ തട്ടിക്കൊണ്ടുപോയി കൊല ചെയ്ത ഹീനമായ നടപടിയിലൂടെ ആരംഭിച്ച അക്രമങ്ങള്‍ അഭൂതപൂര്‍വമായ തലത്തിലേക്ക് എത്തിയിരിക്കുകയാണെന്ന് എ.ബി.വി.പി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. മൂന്നു വീതം കുട്ടികളും സ്ത്രീകളുമാണു കൊല്ലപ്പെട്ടത്. കൂട്ടത്തില്‍ ഏഴു മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. സ്ത്രീകളെയും കുട്ടികളെയും വെറുതെവിടണമെന്ന ഏറ്റവും അടിസ്ഥാനപരമായ മാനുഷികതത്വങ്ങളെ പോലും വെല്ലുവിളിക്കുന്ന നടപടിയാണിത്. ആറുപേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും വീടുകള്‍ അഗ്‌നിക്കിരയാക്കുകയും പൊലിസിനെയും സി.ആര്‍.പി.എഫിനെയും ആക്രമിക്കുകയും ചെയ്ത സായുധ സംഘങ്ങളുടെ നടപടിയെ എബിവിപി സംസ്ഥാന ഘടകം ശക്തമായി അപലപിക്കുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.

മയോചിതമായ ഇടപെടലുണ്ടായിരുന്നെങ്കില്‍ ആറുപേരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നു വീഴ്ച സംഭവിച്ചു. മണിപ്പൂരില്‍ സുരക്ഷയും സാധാരണ നിലയും ഉറപ്പാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്നും പ്രസ്താവനയില്‍ വിമര്‍ശിച്ചു.


2023 മെയ് മൂന്നിന് തുടങ്ങിയ അക്രമസംഭവങ്ങള്‍ 19 മാസം പിന്നിട്ടിട്ടും പരിഹാരമില്ലാതെ മുന്നോട്ടുപോകുന്നത് നിര്‍ഭാഗ്യകരമാണെന്ന് ആര്‍.എസ്.എസ് മണിപ്പൂര്‍ ഘടകവും ചൂണ്ടിക്കാട്ടി. സംഘര്‍ഷം മൂലം നിരപരാധികളായ ജനങ്ങളാണ് അനുഭവിക്കുന്നത്. കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി കൊല ചെയ്യുന്ന ക്രൂരവും മനുഷ്യത്വവിമവും ദയാരഹിതവുമായ നടപടിയെ സംഘ് മണിപ്പൂര്‍ ഘടകം ശക്തമായി അപലപിക്കുന്നു. മാനവികതയുടെയും സഹവര്‍ത്തിത്വത്തിന്റെയും തത്വങ്ങള്‍ക്കു വിരുദ്ധമായ ഭീരുത്വനടപടിയാണിത്. സംഘര്‍ഷം പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 'ആത്മാര്‍ഥമായി' ഇടപെടണമെന്നും ആര്‍.എസ്.എസ് മണിപ്പൂര്‍ ഘടകം പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അതേസമയം, സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു പ്രമേയം പാസാക്കിയിരിക്കുകയാണ് മണിപ്പൂരിലെ എന്‍.ഡി.എ എം.എല്‍.എമാര്‍. അഫ്സ്പ ഏര്‍പ്പെടുത്തിയത് കേന്ദ്രം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കില്‍ ജനങ്ങളുമായി കൂടിയാലോചിച്ച് രാഷ്ട്രീയനടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ പാസാക്കിയ പ്രമേയം മുന്നറിയിപ്പ് നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോറിയോസാ എസ്പാന്യ, ഫെറാന്റെ മിന്നലടിയില്‍ അര്‍ജന്റീന വീണു; സുവര്‍ണക്കിരീടം യൂറോപ്പിലേക്ക്

Football
  •  4 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  4 days ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  4 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  4 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  4 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  4 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  4 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  4 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  4 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  4 days ago