HOME
DETAILS

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

  
November 23, 2024 | 4:22 PM

Metro Link Bus Service to Abu Hamour Religious Complex Starts Tomorrow

ദോഹ: അബു ഹമൂറിലെ റിലീജിയസ് കോംപ്ലക്‌സിലേക്കും സമീപ പ്രദേശങ്ങളിലേക്കും ദോഹ മെട്രോയുടെ മെട്രോ ലിങ്ക് ബസുകൾ സർവീസ് ആരംഭിക്കുന്നു. നാളെ മുതലാണ് സർവിസ് ആരംഭിക്കും.  23 മുതൽ മെട്രോയുടെ ഫീഡർ ബസുകളായ മെട്രോ ലിങ്ക് ബസിൻ്റെ സർവിസ് വിവരം പ്രഖ്യാപിച്ചത് മെട്രോ അധികൃതരാണ്. മെട്രോയുടെ എം 141 ബസ് ആണ് ഫ്രീ സോൺ സ്റ്റേഷനിൽ നിന്ന് റിലീജിയസ് കോംപ്ലക്‌സ് വരെ സർവിസ് നടത്തുക‌.

റീലിജിയസ് കോംപ്ലക്‌സ്, വർക്കേഴ്‌സ് ഹെൽത്ത് സെന്റർ, ഫിലിപ്പീൻ സ്കൂൾ ദോഹ, പാക് ഷമാ സ്‌കൂൾ, ബിർള പബ്ലിക് സ്കൂ‌ൾ, ഹാമിൽട്ടൺ ഇൻ്റർനാഷനൽ സ്കൂൾ എന്നിവിടങ്ങളിലൂടെയാണ് ബസ് സർവിസ് നടത്തുക. റിലീജിയസ് കോംപ്ലക്സിലേക്കുള്ള പുതിയ സർവീസ് ഇവിടുത്തെ പള്ളികളിലേക്ക് എത്തുന്ന വിശ്വാസികളുടെ യാത്ര കൂടുതൽ എളുപ്പമാക്കും. മെട്രോ സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിത്.

ബു സിദ്ര പ്രദേശങ്ങളിലേക്ക് ഈ മാസം ആദ്യം മെട്രോ ലിങ്ക് സർവീസുകൾ ആരംഭിച്ചിരുന്നു. ദോഹ മെട്രോ സ്‌റ്റേഷനുകളുടെ രണ്ട് മുതൽ അഞ്ച് കിലോമീറ്റർ പരിധിക്കുള്ളിലാണ് മെട്രോ യാത്രക്കാർക്കായി മെട്രോ ലിങ്ക് ബസുകളുടെ സൗജന്യ സേവനം ഉറപ്പാക്കിയിരിക്കുന്നത്. നിലവിൽ ഗ്രീൻ, റെഡ്, ഗോൾഡ് ലൈനുകളിലായി 37 സ്‌റ്റേഷനുകളാണ് ദോഹ മെട്രോയ്ക്കുള്ളത്.

Commuters in Doha can look forward to a new Metro Link bus service connecting to the Abu Hamour Religious Complex, starting tomorrow.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ലമെന്റിലെ എം.പിമാരുടെ പ്രകടനം; പരസ്യസംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 19,790 പേർ; 11,148 പേരെ നാടുകടത്തി

Saudi-arabia
  •  2 days ago
No Image

ശൈത്യകാലം തുടങ്ങിയിട്ടും മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞു, 30 മുതല്‍ 50 ശതമാനം വരെ കുറവ്

Kerala
  •  2 days ago
No Image

മലിനീകരണത്തില്‍ ഒന്നാമത് ഉത്തര്‍പ്രദേശ്; ആദ്യ പത്ത് നഗരങ്ങളില്‍ ആറും യു.പിയില്‍; ക്ലീന്‍ സിറ്റികളില്‍ ഒന്ന് കേരളത്തില്‍ 

National
  •  2 days ago
No Image

വ്യത്യസ്ത അപേക്ഷകൾ വേണ്ട; UAEICP ആപ്പ് വഴി ഇനി ഒറ്റ ക്ലിക്കിൽ പാസ്‌പോർട്ടും, എമിറേറ്റ്‌സ് ഐഡിയും പുതുക്കാം

uae
  •  2 days ago
No Image

ആട് വാഴ തിന്നതിനെച്ചൊല്ലി തർക്കം: ഒരാൾക്ക് വെട്ടേറ്റു; അയൽവാസി പൊലിസ് കസ്റ്റഡിയിൽ

Kerala
  •  2 days ago
No Image

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ പോത്താനിക്കാട്ട്  കേരള കോണ്‍ഗ്രസ് പോരാട്ടം 

Kerala
  •  2 days ago
No Image

കലയും രാഷ്ട്രീയവും സമന്വയിപ്പിച്ച് ജ്യോതി ലക്ഷ്മി, അരൂര്‍ ജില്ലാ പഞ്ചായത്തില്‍ അങ്കത്തട്ടിലേക്ക്‌

Kerala
  •  2 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍;  കൊന്നൊടുക്കിയവരില്‍ 70 വയസ്സായ സ്ത്രീയും മകനും; വെടി നിര്‍ത്തല്‍ 'ഗുരുതരാവസ്ഥയില്‍' യു.എന്‍ മുന്നറിയിപ്പ്

International
  •  2 days ago
No Image

രാഹുലിനെ തിരയാന്‍ പുതിയ അന്വേഷണസംഘം; രണ്ടാം കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലിസ്

Kerala
  •  2 days ago