HOME
DETAILS

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

  
November 24 2024 | 08:11 AM

baby-fell-in-anganwadi-allegation-against-authorities

തിരുവനന്തപുരം: കാട്ടാക്കട മാറനല്ലൂരിള്ള അങ്കണവാടിയില്‍ വീണ് മൂന്ന് വയസുകാരിക്ക് ഗുരുതര പരുക്ക്. പോങ്ങുംമൂട് രതീഷ്- സിന്ധു ദമ്പതികളുടെ മകള്‍ വൈഗയ്ക്കാണ് പരുക്കേറ്റത്. വീഴ്ചയില്‍ കുട്ടിയുടെ കഴുത്തിന് പിന്നില്‍ ക്ഷതമേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. തലയോട്ടി പൊട്ടി, തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. തോളെല്ലിനും പൊട്ടല്‍ സംഭവിച്ചതായാണ് സ്‌കാനിംഗ് റിപ്പോര്‍ട്ട്. 

വിവരം അങ്കണവാടി ജീവനക്കാര്‍ മറച്ചുവച്ചുവെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അങ്കണവാടി ജീവനക്കാര്‍ക്കെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. കുട്ടി വീണ കാര്യം അറിയിക്കാന്‍ മറന്നുപോയി എന്നാണ് അങ്കണവാടി ജീവനക്കാര്‍ നല്‍കുന്ന വിശദീകരണം. 

വൈകിട്ട് വീട്ടില്‍ വന്നപ്പോള്‍ കുഞ്ഞിന്റെ കണ്ണുകളില്‍ ചെറിയ പാടുകള്‍ ഉണ്ടായിരുന്നുവെന്നും നിര്‍ത്താതെ കരയുകയും ആഹാരം കഴിച്ചതിന് ശേഷം ഒരുപാട് ഛര്‍ദ്ദിച്ചെന്നും കുട്ടിയുടെ പിതാവ് രതീഷ് പറഞ്ഞു. 

കുഞ്ഞ് ഛര്‍ദ്ദിച്ചപ്പോള്‍ ടീച്ചറിനെ വിളിച്ച് കാര്യം അന്വേഷിച്ചു. കസേരയിലിരുന്ന് മലര്‍ന്ന് പോയതാണെന്നും തലയിടിച്ചുവീണെന്നും ടീച്ചര്‍ പറഞ്ഞു. പറയാന്‍ മറന്നുപോയി എന്നാണ് ടീച്ചര്‍ പറഞ്ഞത്. പിന്നാലെ വീടിന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയ ശേഷമാണ് കുഞ്ഞിനെ എസ്.എ.ടിയിലേക്ക് മാറ്റിയത്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരി വില്‍പനയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് വീട് വളഞ്ഞിട്ട് ആക്രമിച്ച് ലഹരി മാഫിയ സംഘം; സ്ത്രീകളും കുട്ടികളുമടക്കം 8 പേർക്ക് പരിക്ക്

Kerala
  •  6 days ago
No Image

ഷോപ്പിംഗ് മാളിലെ എസ്കലേറ്ററിന്‍റെ കൈവരിയിൽ നിന്ന് തെന്നി വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം

latest
  •  6 days ago
No Image

പെരുമാതുറയിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Kerala
  •  6 days ago
No Image

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഡിസംബര്‍ മാസത്തെ ശമ്പളം വിതരണം ചെയ്ത് തുടങ്ങി

Kerala
  •  6 days ago
No Image

യുഎഇ: ഭ്രമണപഥത്തില്‍ നിന്ന് ആദ്യ സിഗ്നല്‍ അയച്ച് MBZSAT

uae
  •  7 days ago
No Image

സൂപ്പര്‍ ലീഗ് കേരള; പ്രഥമ പുരസ്‌കാരം സുപ്രഭാതത്തിന്, സ്‌പോര്‍ട്‌സ് ലേഖകന്‍ ഹാറൂന്‍ റഷീദിന് ഒരുലക്ഷം രൂപയുടെ അവാര്‍ഡ്‌

Football
  •  7 days ago
No Image

3.8 ദശലക്ഷമായി ഉയര്‍ന്ന് ദുബൈയിലെ ജനസംഖ്യ, 2018ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധന

Trending
  •  7 days ago
No Image

'കര്‍ഷകരെ ഉപദ്രവിക്കില്ല'; വനനിയമ ഭേദഗതി ഉപേക്ഷിച്ച് സര്‍ക്കാര്‍ 

Kerala
  •  7 days ago
No Image

യുഎഇ ഡ്രൈവിംഗ് ലൈസന്‍സ്; റാസല്‍ഖൈമയില്‍ ഇനി മുതല്‍ ഡ്രൈവിംഗ് ടെസ്റ്റിന് സ്മാര്‍ട്ട് വാഹനങ്ങള്‍

uae
  •  7 days ago
No Image

ഗസ്സ വെടിനിര്‍ത്തലിനായി പ്രതീക്ഷയോടെ ലോകം; വ്യവസ്ഥകള്‍ ഹമാസും ഇസ്‌റാഈലും അംഗീകരിച്ചതായി സൂചന

International
  •  7 days ago