HOME
DETAILS

മണിപ്പൂർ: അഫ്സ്പക്കെതിരേ വൻ പ്രക്ഷോഭം

  
ബഷീർ മാടാല
November 26, 2024 | 6:01 AM

Manipur Massive agitation against AFSPA

ഇംഫാൽ: മണിപ്പൂരിലെ ജിരി ബാമിൽ ഉണ്ടായ സംഘർഷങ്ങളെ തുടർന്നുള്ള പ്രക്ഷോഭങ്ങൾ ഇംഫാൽ താഴ് വരയിൽ തുടരുകയാണ്. ഇന്നലെ ഇംഫാൽ വെസ്റ്റിൽ ആയിരക്കണക്കിന് സ്ത്രീകൾ പങ്കെടുത്ത മാർച്ചിൽ സർക്കാറിനെതിരേ കടുത്ത മുദ്രാവാക്യങ്ങൾ ഉയർന്നു. സംഘർഷങ്ങളെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും അഫ്സ്പ നിയമം നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മെയ്തി പ്രക്ഷോഭകാരികൾ ആവശ്യപ്പെട്ടു. കുക്കി മേഖലകളിൽ നേരത്തെ ഈ തിയമം നടപ്പാക്കിയിട്ടുണ്ട്. 

മെയ്തി ഭൂരിപക്ഷമുള്ള താഴ്‌വരകളിൽ നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് വിവിധ മെയ്തി സംഘടനകൾ പറഞ്ഞു. സൈന്യത്തിന് പ്രത്യേകാധികാരം നൽകുന്നതിലൂടെ ഏത് സമയത്തും തീവ്രവാദികളെ പിടികൂടി അറസ്റ്റ് ചെയ്യാം. താഴ് വയിൽ ഇത് നടപ്പാക്കുന്നതോടെ കലാപം തടയാമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ. ഇതിനിടെ മാസങ്ങൾക്കു മുമ്പ് സൈനിക കേന്ദ്രങ്ങളും പൊലിസ് സ്റ്റേഷനും ആക്രമിച്ച് കൊള്ളയടിച്ച 5,700ലധികം ആയുധങ്ങൾ ഉടൻ തിരിച്ചേൽപ്പിക്കണമെന്ന് സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടു.

ആധുനിക തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളും ആയിരക്കണക്കിന് കിലോ സ്ഫോടക വസ്തുക്കളുമാണ് കൊള്ളയടിച്ചത്. ഇതിൽ 3,000 ആയുധങ്ങൾ തിരിച്ചുകിട്ടിയിരുന്നു. ബാക്കിയുള്ളവ കണ്ടെത്താൻ സൈന്യം തിരച്ചിൽ നടത്തിയിരുന്നു. ഇതെല്ലാം ഉടൻ തിരിച്ചുനൽകണമെന്നാണ് സൈന്യം അന്ത്യശാസനം നൽകിയിരിക്കുന്നത്. ഇല്ലെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും പൊലിസ്, സൈനിക നേതൃത്വങ്ങൾ വ്യക്തമാക്കി. 

അതിനിടെ വൻ സൈനിക വ്യൂഹത്തെ മെയ്തി, കുക്കി മേഖലകളിൽ വിന്യസിച്ചു. ആദ്യമായി രണ്ട് ബറ്റാലിയൻ വനിതാ പട്ടാളക്കാരെയും പ്രശ്നമേഖലകളിൽ വിന്യസിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  3 days ago
No Image

വയനാട് പുല്‍പ്പള്ളിയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 days ago
No Image

കൈയ്യിലെടുത്തു, പിന്നാലെ പൊട്ടിത്തെറിച്ചു; പിണറായിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ കൈയ്യിലിരുന്ന് സ്‌ഫോടക വസ്തു പൊട്ടുന്ന ദൃശ്യം പുറത്ത്

Kerala
  •  3 days ago
No Image

തിരൂർ ആർ.ടി ഓഫീസിൽ വൻ ലൈസൻസ് തട്ടിപ്പ്: ഉദ്യോഗസ്ഥരും ഏജൻ്റുമാരും വിജിലൻസ് വലയിൽ

Kerala
  •  3 days ago
No Image

നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് അപകടം: രണ്ട് യുവാക്കൾ മരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തിയത് ഓടയിൽ

Kerala
  •  3 days ago
No Image

കോഴിക്കോട്ട് ആറുവയസ്സുകാരനെ കഴുത്തുഞെരിച്ച് കൊന്ന് അമ്മ; അറസ്റ്റില്‍

Kerala
  •  3 days ago
No Image

34 വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രസക്തി നഷ്ടപ്പെടാതെ 'സന്ദേശം'; ശ്രീനിവാസന്റെ കാലാതീത ക്ലാസിക്

Kerala
  •  3 days ago
No Image

ഡോക്ടറുടെ കാൽ വെട്ടാൻ ആഹ്വാനം; വിവാദ യൂട്യൂബർ ഷാജൻ സ്‌കറിയക്കെതിരെ കേസുകളുടെ പെരുമഴ; വീണ്ടും ജാമ്യമില്ലാ കേസ്

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ്സിലേക്ക് ആംബുലൻസ് ഇടിച്ചുകയറി അപകടം; രോഗിയുൾപ്പെടെ നാലുപേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം; ശ്രീനിവാസനെ അനുസ്മരിച്ച് മുഖ്യമന്ത്രി

Kerala
  •  3 days ago