HOME
DETAILS

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

  
Web Desk
November 30, 2024 | 4:45 AM

Israeli attacks kill nearly 100 in Gaza as Hamas team in kairo

ഗസ്സ: ലബനാനിൽ വെടിനിർത്തൽ നിലവിൽ വരികയും ഫലസ്തീനിൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുകയും ചെയ്യുന്നതിനിടെ ഗസ്സയിൽ സയണിസ്റ്റുകളുടെ മിസൈൽ വർഷം. കഴിഞ്ഞ ഏതാനും ആഴ്ചകളുമായി താരതമ്യം ചെയ്യുക ആണെങ്കിൽ രക്തരൂക്ഷിതമായ 24 മണിക്കൂർ ആണ് ഗസ്സയിൽ പിന്നിട്ടത്. 24 മണിക്കൂറിനിടെ മാത്രം നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.

ബെയ്ത്ലഹിയയിൽ മാത്രം 75 പേര് കൊല്ലപ്പെട്ടു. ഇവിടെ രണ്ട് വലിയ വീടുകൾക്ക് നേരെ ഇസ്റാഈൽ ബോംബിടുകയായിരുന്നു. 75 പേരും രണ്ട് കുടുംബങ്ങളിൽ നിന്ന് ഉള്ളവരാണ്. ഈ കുടുംബത്തിലെ ആരെയും  അധിനിവേശ സൈന്യം ബാക്കിയാക്കിയില്ല. 

കുട്ടികളുടെയടക്കം മൃതദേഹങ്ങൾ ചിതറി കിടക്കുന്നതായും രക്ഷാപ്രവർത്തനം ഇസ്രായേൽ തടയുക ആണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗസ്സയിൽ ആക്രമണം 419 ദിവസം പിന്നിട്ടതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 44,363 ആയി. ഇതിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളും പ്രായം ചെന്നവരും ആണ്.

ഇതോടൊപ്പം ഫലസ്തീൻ അതോറിറ്റി ഭരിക്കുന്ന വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ആക്രമണം നടത്തി. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഹെബ്രോണിന് പടിഞ്ഞാറുള്ള ഇദ്‌ന പട്ടണം, ജെനിന് തെക്ക് യാബാദ് പട്ടണം, ജെനിൻ്റെ തെക്കുപടിഞ്ഞാറുള്ള സിലാത്ത് അഡ്-ദഹർ പട്ടണം,  ബെത്‌ലഹേമിന് പടിഞ്ഞാറുള്ള നഹാലിൻ പട്ടണം, നബ്ലസിൻ്റെ തെക്ക് ജമാഇൻ പട്ടണം എന്നിവിടങ്ങളിൽ എല്ലാം ആക്രമണം റിപ്പോർട്ട് ചെയ്തു.

അധിനിവേശ വെസ്റ്റ് ബാങ്കിൽ കഴിഞ്ഞ ദിവസങ്ങളിൽ കുട്ടി ഉൾപ്പെടെ ഒമ്പത് ഫലസ്തീനികളെ ആണ്  ഇസ്രായേൽ സൈന്യം കൊന്നത്.  വെസ്റ്റ് ബാങ്കിലെ സ്ഥിതിഗതികൾ സംബന്ധിച്ച് യുഎൻ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സിൻ്റെ (OCHA) ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഇസ്രായേൽ സേന തുടർച്ചയായ റെയ്ഡ് ഓപ്പറേഷനുകൾ നടത്തിയതിന് ശേഷം 12 കുട്ടികൾ ഉൾപ്പെടെ 37 ഫലസ്തീനികൾക്കാണ് പരിക്കേറ്റത്.

അതേസമയം വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുകയാണ്. വെടിനിർത്തൽ സംബന്ധിച്ച ചർച്ചകൾക്കായി ഹമാസ് പ്രതിനിധി സംഘം ഈജിപ്ഷ്യൻ തലസ്ഥാനമായ കൈറോയിലെത്തും. വെടിനിർത്തലിനും ഗാസ മുനമ്പിലെ തടവുകാരുടെ മോചനം സംബന്ധിച്ച കരാറിനുമുള്ള ആശയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഈജിപ്ഷ്യൻ ഉദ്യോഗസ്ഥരുമായി  കൂടിക്കാഴ്ച നടത്താൻ  ഹമാസ് പ്രതിനിധി ഇന്ന് കെയ്‌റോയിലേക്ക് പോകുമെന്ന് ഫലസ്തീൻ സായുധ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ ഫ്രഞ്ച് വാർത്താ ഏജൻസിയായ AFP യോട് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് അറ്റകുറ്റപ്പണി; ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ 10 ദിവസത്തെ താതാക്കാലിക ഗതാഗത നിയന്ത്രണം

uae
  •  14 days ago
No Image

സുരക്ഷാ ഭീഷണിയിൽ വിമാനത്താവളങ്ങൾ: ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസിന് ബോംബ് ഭീഷണി; വാരണാസിയിൽ അടിയന്തര ലാൻഡിംഗ്

National
  •  14 days ago
No Image

ഡല്‍ഹി സ്‌ഫോടനം:  ചുവന്ന കാറിനായി തിരച്ചില്‍ ഊര്‍ജ്ജിതം, ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം

National
  •  14 days ago
No Image

ഖത്തറിൽ മഴതേടിയുള്ള നമസ്കാരം നാളെ; നമസ്കാരം നടക്കുന്ന പള്ളികളുടെ ലിസ്റ്റ് പുറത്തുവിട്ട് ഔഖാഫ് മന്ത്രാലയം

qatar
  •  14 days ago
No Image

ശിരോവസ്ത്ര വിലക്ക് വിവാദം: സെന്റ് റീത്താസ് സ്കൂൾ പിടിഎ പ്രസിഡന്റിന് സ്ഥാനാർത്ഥിത്വം നൽകി എൻഡിഎ

Kerala
  •  14 days ago
No Image

അഞ്ച് പ്രവൃത്തി ദിനങ്ങൾ, ഏഴ് മണിക്കൂർ ജോലി; സ്വകാര്യ സ്‌കൂളുകൾക്ക് പുതിയ തൊഴിൽ സമയം പ്രഖ്യാപിച്ച് കുവൈത്ത്

Kuwait
  •  14 days ago
No Image

കുവൈത്ത് അബ്‌ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ അപകടം: തൃശ്ശൂർ, കൊല്ലം സ്വദേശികൾക്ക് ദാരുണാന്ത്യം

latest
  •  14 days ago
No Image

ദുബൈ സയൻസ് സിറ്റിയിലും പ്രൊഡക്ഷൻ സിറ്റിയിലും ഇനി പെയ്ഡ് പാർക്കിം​ഗ്; നിരക്കുകൾ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  14 days ago
No Image

'ജാതി അധിക്ഷേപം നടത്തിയവരെ സംരക്ഷിക്കുന്നു'; കേരള സര്‍വകലാശാലയില്‍ വിസി മോഹനന്‍ കുന്നുമ്മലിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം

Kerala
  •  14 days ago
No Image

പി.എം ശ്രീ നടപ്പിലാക്കില്ല; ഒടുവില്‍ കേന്ദ്രത്തിന് കത്തയച്ച് സര്‍ക്കാര്‍

Kerala
  •  14 days ago