മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് വി.ഡി സതീശന്‍; സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കോണ്‍ഗ്രസ്
കൊച്ചി: മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ലെന്നും പത്ത് മിനിറ്റില്‍ തീര്‍ക്കാവുന്ന പ്രശ്‌നം സര്‍ക്കാര്‍ വലിച്ചുനീട്ടുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഫാറൂഖ് കോളജ് വില വാങ്ങി എന്നതിനര്‍ത്ഥം വിറ്റ ഭൂമി ആണെന്നാണ്. ക്രയവിക്രയം നടന്നിട്ടുണ്ട്. ഭൂമി ജനങ്ങള്‍ക്ക് പൂര്‍ണമായി അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം അര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. മുനമ്പത്തെ വഖ്ഫ് ഭൂമിയില്‍ ക്രിസ്ത്യന്‍ സംഘടനകള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. എറണാകുളത്ത് സംസ്ഥാനതല ഉദ്ഘാടനം നടക്കും. നിയമസഭയില്‍ ആദ്യദിവസം തന്നെ പ്രമേയം കൊണ്ടുവരുമെന്നും സതീശന്‍ അറിയിച്ചു.
മുനമ്പത്തെ ആര്‍ക്കെങ്കിലും കുടിയിറങ്ങേണ്ടി വന്നാല്‍ എം.പി സ്ഥാനം രാജിവയ്ക്കുമെന്ന് കോണ്‍ഗ്രസിന്റെ ഹൈബി ഈഡന്‍ മുന്നറിയിപ്പ് നല്‍കി.
കര്‍ണാടകയില്‍ വഖ്ഫ് ഭൂമിയെക്കുറിച്ച് പ്രശ്‌നം ഉണ്ടായപ്പോള്‍ അത് കര്‍ഷക ഭൂമിയെന്ന് തീരുമാനമെടുത്തത് അവിടെ ഭരണത്തിലുള്ള കോണ്‍ഗ്രസാണ്. ഇതുപോലുള്ള പ്രശ്‌നം അങ്ങനെയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരിഹരിച്ചത്. പക്ഷെ, കേരളത്തില്‍ പ്രശ്‌നം വലിച്ച് നീട്ടിക്കൊണ്ടുപോകുകയാണെന്നും സതീശന്‍ ആരോപിച്ചു.
VD Satheesan says the land of Munambam is not waqf
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."