മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു
ഷൊർണൂർ: സാങ്കേതിക തകരാറിനെ തുടർന്ന് ഷൊർണൂരിൽ കുടുങ്ങിയ കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിൻ യാത്ര പുനരാരംഭിച്ചു. മൂന്ന് മണിക്കൂർ വൈകി ഓടുന്ന ട്രെയിനിന് അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു. കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് വേഗത്തിൽ നെടുമ്പാശേരിയിൽ എത്താനും, ട്രെയിൻ വൈകിയ സാഹചര്യത്തിൽ യാത്രക്കാർ നേരിട്ട അസൗകര്യം പരിഹരിക്കാനുമാണ് അങ്കമാലിയിൽ സ്റ്റോപ്പ് അനുവദിച്ചത്.
ഷൊർണൂർ പാലത്തിന് സമീപം വച്ച് സാങ്കേതിക തകരാർ നേരിട്ട് ഒരു മണിക്കൂറോളം വഴിയിൽ കിടന്ന ട്രെയിൻ പിന്നീട് ഷൊർണൂർ റെയിൽവെ സ്റ്റേഷനിലേക്ക് തിരിച്ചെത്തിച്ച ശേഷം തകരാർ പരിഹരിക്കുകയായിരുന്നു. ട്രെയിനിന്റെ വാതിൽ തുറക്കാനായിരുന്നില്ല കൂടാതെ എസിയും പ്രവർത്തിച്ചിരുന്നില്ല. സാങ്കേതിക തകരാർ പരിഹരിച്ച ശേഷം ട്രെയിൻ യാത്ര പുനരാരംഭിച്ചു. വന്ദേ ഭാരതിൻ്റെ പവർ സർക്യൂട്ടിലാണ് തകരാർ ഉണ്ടായതെന്നാണ് പ്രാഥമിക കണ്ടെത്തൽ. തിരുവനന്തപുരത്ത് എത്തിച്ച ശേഷം ട്രെയിൻ കൂടുതൽ പരിശോധനക്ക് വിധേയമാക്കുമെന്ന് റെയിൽവെ അറിയിച്ചു.
The Vande Bharat Express resumed its journey after a 3-hour delay due to technical issues, with a special stop allowed at Angamaly station.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."