HOME
DETAILS

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

  
December 05 2024 | 16:12 PM

KSEB engineers vehicle stolen dismantled and sold to Acre The accused are under arrest

കുട്ടനാട്: രാമങ്കരിയിൽ കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രി വില്പന നടത്തിയ പ്രതികൾ പിടിയിലായി. രാമങ്കരി എം എൽ എ പാലത്തിന് സമീപം രാത്രിയിൽ കടയുടെ മുൻവശം പാർക്ക് ചെയ്തിരുന്ന കെ എസ് ഇ ബി എൻജിനീയറുടെ ആക്ടീവ സ്കൂട്ടറാണ് പ്രതികൾ മോഷ്ടിച്ച ശേഷം പൊളിച്ച് ആക്രിക്കാരന് വിറ്റത്. കേസിലെ പ്രതികളായ ആലപ്പുഴ മുട്ടാർ സ്വദേശി സുജിത്ത് (21), കോട്ടയം കുറിച്ചി സ്വദേശികളായ രാജീവ് (34), പ്രജിത്ത് (18) എന്നിവരാണ് പൊലിസ് പിടിയിലായത്.

ഇവരെ കൂടാതെ പ്രായപൂർത്തി ആകാത്ത രണ്ടു രണ്ടുപേർ കൂടി സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. രാമങ്കരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ബാറ്ററി മോഷണവുമായി ബന്ധപ്പെട്ട പ്രതികളെയും ചങ്ങനാശ്ശേരി തുരുത്തി ഭാഗങ്ങളിൽ പ്രവർത്തിച്ചുവരുന്ന ആക്രി കടകളെയും പൊലിസ് നിരീക്ഷിച്ചു വരുന്നതിനിടെയാണ് ഇവർ പിടിയിലായത്.

രാമങ്കരി പൊലിസ് ഇൻസ്പെക്ടർ ജയകുമാർ വി യുടെ നേതൃത്വത്തിൽ എസ് ഐ മാരായ ജിജു, ജയൻ, മുരുകൻ, ബൈജു, ഷൈലകുമാർ, പ്രേംജിത്ത്, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ സുനിൽകുമാർ ഡി, സി പി ഓ മാരായ ജയൻ, സുഭാഷ്, മുഹമ്മദ് കുഞ്ഞ്, കുട്ടനാട് അസി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സാം എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

​ഗൾഫ് കപ്പിൽ മുത്തമിട്ട് ബഹ്‌റൈൻ

bahrain
  •  10 days ago
No Image

'രാത്രിസേവനം മറ്റ് ആശുപത്രികളിലേത് പോലെയാക്കണം'; കളമശേരി മെഡിക്കൽ കോളേജിലെ നഴ്സുമാർ സമരത്തിലേക്ക്

latest
  •  10 days ago
No Image

കറന്റ് അഫയേഴ്സ്-04-01-2024

PSC/UPSC
  •  10 days ago
No Image

പുതുവർഷത്തിൽ ഉജ്ജ്വല തുടക്കത്തോടെ സിറ്റി; ഇത്തിഹാദിൽ വെസ്റ്റ്ഹാമിനെ വീഴ്ത്തി 

latest
  •  10 days ago
No Image

അമേരിക്കൻ പരമോന്നത സിവിലിയൻ ബഹുമതി നേട്ടത്തിൽ ലയണൽ മെസിയും

Football
  •  10 days ago
No Image

സീലൈനിൽ ആഘോഷങ്ങൾക്ക് തുടക്കമിട്ട് വിസിറ്റ് ഖത്തർ; ജനുവരി 27 വരെ വൈവിധ്യമാർന്ന പരിപാടികൾ

qatar
  •  10 days ago
No Image

വടക്കൻ പറവൂരിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  10 days ago
No Image

അച്ഛനും മകനും തമ്മിലുള്ള അടി പിടിച്ചുമാറ്റാൻ ശ്രമിച്ച യുവാവിനെ ആറ്റിങ്ങൽ പൊലീസ് മർദ്ദിച്ചതായി പരാതി

Kerala
  •  10 days ago
No Image

ടെക്കി അതുൽ സുഭാഷ് ആത്മഹത്യ ചെയ്‌ത സംഭവം; ഭാര്യക്കും ബന്ധുക്കൾക്കും ജാമ്യം 

National
  •  10 days ago
No Image

ആറ് ദിവസത്തെ തിരച്ചിലിനൊടുവില്‍ വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി; കണ്ടെത്തിയത് ​ഗോവയിൽ നിന്ന്

Kerala
  •  10 days ago