HOME
DETAILS

അവകാശങ്ങള്‍ നേടാനായി കാല്‍നടയായി 101 കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയിലേക്ക്; 'ദില്ലി ചലോ' മാര്‍ച്ചിന് ഇന്ന് തുടക്കം 

  
Web Desk
December 06, 2024 | 4:40 AM

Punjab Farmers Begin Delhi Chalo March Demanding MSP and Farm Loan Waivers

ന്യൂഡല്‍ഹി: പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ചിന് ഇന്ന് തുടക്കം. സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ജാഥ്. 101 കര്‍ഷകരാണ് കാല്‍നടയായി ഡല്‍ഹിയിലെത്തുക. മിനിമം താങ്ങുവില ഏര്‍പ്പെടുത്തുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മാര്‍ച്ച്.

പഞ്ചാബ്- ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മാര്‍ച്ച് ആരംഭിക്കുകയെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് സര്‍വാന്‍ സിങ് പാന്ധേര്‍ അറിയിച്ചു. സമാധാനപരമായാണ് ജാഥ നടക്കുക. സമരത്തെ എങ്ങനെ നേരിടണമെന്നു സര്‍ക്കാരിനു തീരുമാനിക്കാമെന്നും സര്‍വാന്‍ സിങ് പാന്ധേര്‍ വ്യക്തമാക്കി.

അതേസമയം മാര്‍ച്ചിന് ഹരിയാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. കര്‍ഷക റാലി മുന്‍നിര്‍ത്തി ഹരിയാന അംബാലയില്‍ ബി.എന്‍.എസ്.എസ് 163 പ്രഖ്യാപിച്ചു. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ ബാരിക്കേഡ് സ്ഥാപിക്കുകയും അര്‍ദ്ധ സൈനിക വിഭാഗത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. 

ഏതു സാഹചര്യത്തെയും നേരിടാന്‍ തയാറാണെന്ന് പൊലിസ് അറിയിച്ചു. ഡല്‍ഹി പൊലിസിന്റെ അനുമതിയില്ലാതെ മാര്‍ച്ച് നടത്തരുതെന്ന് ഹരിയാന സര്‍ക്കാര്‍ കര്‍ഷക സംഘടനകളോട് അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യു.ജി പുനഃപരീക്ഷക്ക് സ്റ്റേ ഇല്ല; ഹരജികൾ പരിഗണിക്കുന്നത് സുപ്രിം കോടതി ജൂലൈയിലേക്ക് മാറ്റി

National
  •  14 days ago
No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  14 days ago
No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  14 days ago
No Image

വനിതാ ടി20 ലോകകപ്പിൽ തകർത്തടിച്ച് മന്ദാനയും ഷഫാലിയും; ഡച്ച് പടയ്‌ക്കെതിരേ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  14 days ago
No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  14 days ago
No Image

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക കൂടെയുണ്ടാകും"; ഡൊണാൾഡ് ട്രംപ്

International
  •  14 days ago
No Image

ദുബൈ ഓഹരി വിപണിയിൽ ചരിത്ര നേട്ടം; വിപണി മൂലധനം 1 ട്രില്യൺ ദിർഹം കടന്നു

uae
  •  14 days ago
No Image

വേനൽച്ചൂടിനെ തോൽപ്പിക്കാൻ ഇൻഡോർ റണ്ണിംഗ്; ഗിന്നസ് റെക്കോർഡ് തിളക്കവുമായി ദുബൈ 'മല്ലത്തോൺ' 

uae
  •  14 days ago
No Image

മാസപ്പടി കേസ്: രണ്ടാം സമൻസിൽ ഹാജരായി; വീണയെ ഇഡി ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറിലധികം

Kerala
  •  14 days ago
No Image

523 ഹിന്ദുത്വ വിദ്വേഷ ഗാനങ്ങള്‍; പ്രോത്സാഹിപ്പിച്ച് മെറ്റയും, ഗൂഗിളും- രണ്ടിലൊന്നും ന്യൂനപക്ഷ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നവ

National
  •  14 days ago