HOME
DETAILS

ലൈവ് വീഡിയോയില്‍ ലഹരി ഉപയോഗം; വ്‌ളോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ പിടിയില്‍ 

  
July 05, 2026 | 3:05 AM


ദുബൈ: ലൈവ് വീഡിയോയില്‍ ലഹരി മരുന്ന് ഉപയോഗിച്ചതിന് മലയാളി വ്‌ളോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ പിടിയില്‍. സമൂഹമാധ്യമങ്ങളില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായി ചമയുന്ന ഇയാളുടെ എന്റെ കാസെറ്റ് എന്ന പേജിന് നിരവധി കാഴ്ച്ചക്കാരുണ്ട്. കേരളത്തിലും ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. 

യുഎഇയില്‍ വെച്ച് ലഹരി മരുന്ന് ഉപയോഗിക്കുന്നതിനിടെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ 'കിക്കി'ല്‍ അറിയാതെ ലൈവ് സ്ട്രീമിങ് ഓണ്‍ ആവുകയായിരുന്നു. ഇതോടെയാണ് ഹക്കീമിന്റെ യഥാര്‍ഥ മുഖം ലോകമറിഞ്ഞത്. ലൈവ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഹക്കീമിനെതിരെ പരാതി ഉയര്‍ന്നു. യുഎഇയില്‍ നിന്ന് പുറത്ത് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഷാര്‍ജ പൊലിസ് ഹക്കീമിനെ അറസ്റ്റ് ചെയതെന്നാണ് വിവരം. 

ലഹരിമാഫിയക്കെതിരെ ഹക്കീം പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ ഇതിനോടകം ഹിറ്റാണ്. ബെംഗളുരുവില്‍ മലയാളികളെ കുടുക്കുന്ന ലഹരിമാഫിയ സംഘത്തിന്റെ വീഡിയോ ആണ് ഹക്കീമിനെ സമൂഹമാധ്യമത്തില്‍ പ്രശസ്തനാക്കിയത്. സ്വയം ലഹരി വിരുദ്ധ പ്രവര്‍ത്തകനായി ചമയുന്ന ഇയാള്‍ക്ക് ലഹരി സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി ഭാര്യയുമായി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചു, കസ്റ്റഡിയിലെടുക്കവെ പൊലിസ് ജീപ്പ് ആക്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. സോഷ്യല്‍ മീഡിയ പേജ് ഉപയോഗിച്ച് സിനിമ താരങ്ങളെയടക്കം ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടിയതായും ഇയാള്‍ക്കെതിരെ ആരോപണമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂനൈയിലെ പ്രതിശ്രുത വരന്റെ കൊലപാതകം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്, നുണപരിശോധന നടത്താന്‍ വിസമ്മതിച്ച് പ്രതികള്‍

National
  •  an hour ago
No Image

ആനക്കൊമ്പ് വിവരങ്ങള്‍ വനം വകുപ്പിന് സമര്‍പ്പിക്കാന്‍ മോഹന്‍ലാല്‍; പുതിയ പൊതുമാപ്പ് ആനുകൂല്യത്തില്‍ നടപടികള്‍ തുടങ്ങി

Kerala
  •  2 hours ago
No Image

ആനക്കൊമ്പിന്റെ വിവരങ്ങള്‍ വനം വകുപ്പിന് കൈമാറാനൊരുങ്ങി മോഹന്‍ലാല്‍; നടപടി ഒറ്റത്തവണ പൊതുമാപ്പ് സംവിധാനത്തിന് കീഴില്‍ 

Kerala
  •  2 hours ago
No Image

പതിമൂന്നുകാരി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് വൈദ്യ പരിശോധനാ ഫലം;  വ്യാജ പരാതിക്ക് പിന്നില്‍ 'ബ്രേക്ക് അപ് വൈരാഗ്യം' എന്ന് സംശയിക്കുന്നതായി പൊലിസ് 

Kerala
  •  2 hours ago
No Image

നിരാഹാര സമരം; സോനം വാങ്ചുകിന്റെ ശരീരഭാരം അഞ്ച് കിലോയിലധികം കുറഞ്ഞു

National
  •  2 hours ago
No Image

മഹാരാജാസ് കൊളജ് ഹോസ്റ്റലില്‍ നിന്ന് കട്ടില്‍ കടത്താന്‍ ശ്രമം; ഓണ്‍ലൈന്‍ വാഹനം വിളിച്ച് വന്ന മുന്‍ വിദ്യാര്‍ത്ഥി പിടിയില്‍

Kerala
  •  2 hours ago
No Image

ഗ്യാസിന് 5000 രൂപ, പെട്രോൾ ലിറ്ററിന് 300; വിലക്കയറ്റം രൂക്ഷം; മണിപ്പൂരിൽ നാഗാ ഉപരോധം തുടരുന്നു; കുക്കി മേഖല പട്ടിണിയിൽ

Kerala
  •  2 hours ago
No Image

കന്നുകാലി വരവ് കുറഞ്ഞു, ചെക് പോസ്റ്റില്‍ കര്‍ശന നിയന്ത്രണങ്ങളും; സംസ്ഥാനത്ത് ബീഫ് വില 500 കടന്നേക്കും 

Kerala
  •  2 hours ago
No Image

അമിത ജോലിഭാരം: ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ രണ്ട് ഉദ്യോഗസ്ഥര്‍ രാജിവച്ചു

Kerala
  •  3 hours ago
No Image

ഊരാളുങ്കല്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ കരാര്‍ കാലാവധി ധനവകുപ്പ് നീട്ടി; ടെന്‍ഡറില്ലാതെ അനുമതി തുടരും

Kerala
  •  3 hours ago