HOME
DETAILS

പതിമൂന്നുകാരി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് വൈദ്യ പരിശോധനാ ഫലം;  വ്യാജ പരാതിക്ക് പിന്നില്‍ 'ബ്രേക്ക് അപ് വൈരാഗ്യം' എന്ന് സംശയിക്കുന്നതായി പൊലിസ് 

  
Web Desk
July 05, 2026 | 4:24 AM

pathanamthitta minor assault complaint found false after police investigation

പത്തനംതിട്ട:  സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന പതിമൂന്ന് വയസ്സുകാരിയുടെ പരാതി വ്യാജമെന്ന് പൊലിസ്. പീഡനം നടന്നിട്ടില്ലെന്ന വൈദ്യ പരിശോധനാ ഫലം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പൊലിസ് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് വ്യക്തമായത്. പെണ്‍കുട്ടിയുടെ മൊഴിയിലും സാഹചര്യങ്ങളിലും പൊരുത്തക്കേട് കണ്ടതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത 6 പേരെ പൊലിസ് ഇന്നലെ തന്നെ താല്‍ക്കാലികമായി വിട്ടയച്ചിരുന്നു. 

വൈദ്യ പരിശോധനാ ഫലം ലഭിച്ചതിനു ശേഷം പൊലിസ് നടത്തിയ ചോദ്യം ചെയ്യലില്‍ സഹപാഠികള്‍ പീഡിപ്പിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി മൊഴി മാറ്റിയിരുന്നു. കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കമാണോ ഇത്തരം ഒരു പരാതിക്ക് കാരണമായതെന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ പൊലിസ്. കാമുകനുമായി ബ്രേക്ക്അപ്പ് ആയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ഇത്തരത്തില്‍ വ്യാജപരാതി ഉന്നയിക്കാന്‍ കാരണമായതെന്നും പൊലിസ് സംശയിക്കുന്നുണ്ട്. 

സ്‌കൂളില്‍വച്ചുനടന്ന കൗണ്‍സലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം പറയുന്നത്. പത്തിലധികം പേര്‍ തന്നെ പീഡിപ്പിച്ചുവെന്നും ഇതില്‍ ആറ് പേര്‍ സഹപാഠികളാണെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.  തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ ആറുപേരെ കേസില്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. കൂടല്‍ പൊലിസ് സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. 

സ്‌കൂളിന് സമീപത്ത് വച്ചും കുറ്റാരോപിതരില്‍ ഒരാളായ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചുമായിരുന്നു പീഡനമെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നത്. എന്നാല്‍  കൃത്യം നടന്നെന്ന് ആരോപിക്കപ്പെടുന്ന സമയത്ത്, കസ്റ്റഡിയില്‍ എടുത്തവര്‍ ഒരുമിച്ചുണ്ടായിരുന്നില്ലെന്ന് പൊലിസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

സംഭവത്തില്‍ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ചെയര്‍പഴ്‌സന്‍ കെ.വി മനോജ് കുമാര്‍ സ്വമേധയാ കേസെടുത്തിരുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു കമ്മിഷന്റെ നടപടി.  

police say a 13-year-old girl's assault complaint in pathanamthitta was found to be false after medical examination and detailed investigation. six detained minors were released as the probe continues.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെട്രോളിലെ എഥനോളിന് പിന്നാലെ ഡീസലില്‍ ബയോ ഇന്ധനം ചേര്‍ക്കാന്‍ കേന്ദ്രം; ചേര്‍ക്കുക ഐസോബ്യൂട്ടനോള്‍ 

National
  •  an hour ago
No Image

പശുക്കളെ അപമാനിച്ചെന്ന് ആരോപണം; മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഗോരക്ഷാദള്‍ പ്രവര്‍ത്തകര്‍; പശുക്കിടാവിന്റെ കാല്‍ പിടിപ്പിച്ച് മാപ്പ് പറയിപ്പിച്ചു

National
  •  an hour ago
No Image

പൂനൈയിലെ പ്രതിശ്രുത വരന്റെ കൊലപാതകം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്, നുണപരിശോധന നടത്താന്‍ വിസമ്മതിച്ച് പ്രതികള്‍

National
  •  2 hours ago
No Image

ആനക്കൊമ്പ് വിവരങ്ങള്‍ വനം വകുപ്പിന് സമര്‍പ്പിക്കാന്‍ മോഹന്‍ലാല്‍; പുതിയ പൊതുമാപ്പ് ആനുകൂല്യത്തില്‍ നടപടികള്‍ തുടങ്ങി

Kerala
  •  2 hours ago
No Image

ആനക്കൊമ്പിന്റെ വിവരങ്ങള്‍ വനം വകുപ്പിന് കൈമാറാനൊരുങ്ങി മോഹന്‍ലാല്‍; നടപടി ഒറ്റത്തവണ പൊതുമാപ്പ് സംവിധാനത്തിന് കീഴില്‍ 

Kerala
  •  2 hours ago
No Image

നിരാഹാര സമരം; സോനം വാങ്ചുകിന്റെ ശരീരഭാരം അഞ്ച് കിലോയിലധികം കുറഞ്ഞു

National
  •  2 hours ago
No Image

മഹാരാജാസ് കൊളജ് ഹോസ്റ്റലില്‍ നിന്ന് കട്ടില്‍ കടത്താന്‍ ശ്രമം; ഓണ്‍ലൈന്‍ വാഹനം വിളിച്ച് വന്ന മുന്‍ വിദ്യാര്‍ത്ഥി പിടിയില്‍

Kerala
  •  3 hours ago
No Image

ഗ്യാസിന് 5000 രൂപ, പെട്രോൾ ലിറ്ററിന് 300; വിലക്കയറ്റം രൂക്ഷം; മണിപ്പൂരിൽ നാഗാ ഉപരോധം തുടരുന്നു; കുക്കി മേഖല പട്ടിണിയിൽ

Kerala
  •  3 hours ago
No Image

കന്നുകാലി വരവ് കുറഞ്ഞു, ചെക് പോസ്റ്റില്‍ കര്‍ശന നിയന്ത്രണങ്ങളും; സംസ്ഥാനത്ത് ബീഫ് വില 500 കടന്നേക്കും 

Kerala
  •  3 hours ago
No Image

അമിത ജോലിഭാരം: ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ രണ്ട് ഉദ്യോഗസ്ഥര്‍ രാജിവച്ചു

Kerala
  •  3 hours ago