കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ
തിരുപ്പുർ: മുത്തൂർ മംഗളപ്പട്ടിക്ക് സമീപം ചിന്നകാങ്കയം പാളയത്ത് കാറിൽ എസി പ്രവർത്തിപ്പിച്ച് ഉറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ. 16 വേലംപാളയം വില്ലേജ് ഓഫിസറായ ജഗന്നാഥൻ (47) ആണ് മരിച്ചത്. ഭാര്യ പാപ്പാത്തിയും മകനും മകളും കുറച്ചു ദിവസം മുൻപ് ബന്ധുവിൻ്റെ വീട്ടിലേക്ക് പോയിരുന്ന സാഹചര്യത്തിൽ ജഗന്നാഥൻ വീട്ടിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്.
കാറിൽ നിന്ന് ദുർഗന്ധം വമിക്കുന്നതും എസി പ്രവർത്തിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ ഭാര്യയെ ഫോൺ ചെയ്ത് വിവരം അറിയിച്ചതിനെ തുടർന്ന് കുടുംബം വീട്ടിലെത്തി നാട്ടുകാരുടെ സഹായത്തോടെ കാറിന്റെ കണ്ണാടി ഉടച്ചു പരിശോധിച്ചപ്പോഴാണ് ജഗന്നാഥനെ കാറിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലിസ് സ്‌ഥലത്തെത്തി പരിശോധന നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മദ്യ ലഹരിയിൽ എസി പ്രവർത്തിപ്പിച്ചു കാറിൽ കിടന്ന് ഉറങ്ങിയതാവാം എന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."