HOME
DETAILS

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം: മൂന്ന് പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

  
Web Desk
December 16, 2024 | 5:32 AM

tribal-youth-attack-murder-case-against-three

വയനാട്: മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. 4 പേര്‍ ആയിരുന്നു കാറില്‍  ഉണ്ടായിരുന്നത്. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസ് എന്ന ആളുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

രണ്ടു സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കം ചോദ്യം ചെയ്ത മാനന്തവാടി ചെമ്മാട് ഊരിലെ മാതനാണ് ക്രൂരതക്കിരയായത്. മാതനെ യുവാക്കള്‍ കാറില്‍ അരകിലോമീറ്ററോളം വലിച്ചിഴച്ചു.

ഇന്നലെയായിരുന്നു സംഭവം. കുടല്‍ കടവില്‍ചെക്കു ഡാം കാണാനെത്തിയ രണ്ടു സംഘങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഇടപെട്ടതിനായിരുന്നു അക്രമം. ബഹളം കേട്ട് പ്രശ്നത്തില്‍ ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മില്‍കയ്യാങ്കളിയിലെത്തി. 

കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ തടയാനെത്തിയ കുടല്‍ കടവ് ചെമ്മാട് ഊരിലെ മാതനെ
കൈപിടിച്ച് മാനന്തവാടി പുല്‍പ്പള്ളി റോഡിലൂടെ കാറില്‍ അരക്കിലോമിറ്ററോളം വലിച്ചിഴച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. 

അരയ്ക്കും കൈകാലുകള്‍ക്കും പരുക്കേറ്റ മാതനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

  'കേരളത്തിലെ പാര്‍ട്ടിയെയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'; കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത

Kerala
  •  5 days ago
No Image

കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  5 days ago
No Image

വീണ്ടും കോവിഡ് ആശങ്ക; ആന്ധ്രയില്‍ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

National
  •  5 days ago
No Image

യു.എ.ഇയിൽ ഈ ആഴ്ച ചൂട് ഉയരും; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  5 days ago
No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  5 days ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  5 days ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  5 days ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  5 days ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  5 days ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  5 days ago