HOME
DETAILS

ജനശതാബ്ദിക്ക് നേരെ കല്ലേറ്: പശ്ചിമ ബംഗാള്‍ സ്വദേശി കോട്ടയത്ത് പിടിയില്‍

  
March 09, 2026 | 2:54 AM

migrant worker arrested for stone pelting at janshatabdi express in kottayam

 

കോട്ടയം: തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ റെയില്‍വേ സംരക്ഷണ സേന (RPF) പിടികൂടി. പശ്ചിമ ബംഗാള്‍ സ്വദേശിയായ പ്രകാശ് ധാലി (26) ആണ് അറസ്റ്റിലായത്. കോട്ടയം ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ എന്‍.എസ് സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. മാര്‍ച്ച് ആറിന് വൈകുന്നേരം ആറരയോടെ പിറവം റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ചായിരുന്നു ആക്രമണം നടന്നത്.

ട്രെയിനിന്റെ ഡി7 കോച്ചിന് നേരെയാണ് കല്ലേറുണ്ടായത്. ട്രാക്കിന്റെ ഇടതുവശത്തുനിന്നാണ് പ്രതി കല്ലെറിഞ്ഞതെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കല്ലേറില്‍ ട്രെയിനിലെ 104ാം നമ്പര്‍ സീറ്റിലിരുന്ന വനിതാ യാത്രക്കാരിക്ക് പരിക്കേറ്റു. കല്ല് വന്ന് പതിച്ചതിനെത്തുടര്‍ന്ന് ഇവരുടെ ഇടത് കൈയ്ക്കാണ് പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ ആര്‍പിഎഫ് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.

 

The Railway Protection Force (RPF) arrested a 26-year-old migrant worker from West Bengal for pelting stones at the Jan Shatabdi Express near Piravom, which resulted in an injury to a female passenger's arm.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനഇന്ധനവില കുതിക്കുന്നു; ലുഫ്താന്‍സ 20,000 വിമാനങ്ങള്‍ റദ്ദാക്കുന്നു

International
  •  5 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജകമരുന്ന് ഉപയോഗം; പാക് സ്റ്റാർ ഓൾറൗണ്ടറിനെതിരെ അന്വേഷണം തുടങ്ങി പിസിബി

Cricket
  •  5 days ago
No Image

തെളിവുകളില്ല; 37 പേർ കൊല്ലപ്പെട്ട മാലേഗാവ് സ്ഫോടനക്കേസിലെ മുഴുവൻ പ്രതികളെയും ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കി

National
  •  5 days ago
No Image

മലപ്പുറത്ത് പ്ലാസ്റ്റിക് കമ്പനിയില്‍ തീപിടിത്തം: തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു

Kerala
  •  5 days ago
No Image

ഇൻസ്റ്റഗ്രാം സൗഹൃദം ഹണി ട്രാപ്പായി; 19-കാരനെ മർദിച്ച് അവശനാക്കി പണവും ഫോണും കവർന്നു; യുവതിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

Kerala
  •  5 days ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ഒരാള്‍ കൂടി മരിച്ചു, മരണസംഖ്യ 14 ആയി

Kerala
  •  5 days ago
No Image

യേശുവിന്റെ പ്രതിമ തകർത്ത സംഭവം: വീഴ്ച സമ്മതിച്ച് ഐ.ഡി.എഫ്, ഒരു സൈനികന്‍ തകര്‍ത്തു, മറ്റൊരാള്‍ വിഡിയോ എടുത്തു, ആറുപേര്‍ നോക്കിനിന്നു

International
  •  5 days ago
No Image

വിരമിക്കൽ യാത്രയിൽ വിമാനം കുഞ്ഞുദ്വീപിലെ വീടിന് മുകളിലെത്തിച്ച് ഐസ്‌ലൻഡ് പൈലറ്റ് ┃in-depth

International
  •  5 days ago
No Image

കൂർഗിൽ യുഎസ് യുവതിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തു; വൈഫൈ വിച്ഛേദിച്ച് ഹോംസ്റ്റേ ഉടമ, പ്രതികൾ അറസ്റ്റിൽ

National
  •  5 days ago
No Image

തൃശൂരില്‍ രണ്ടരവയസ്സുകാരന് പാമ്പ് കടിയേറ്റു; കടിയേറ്റത് ബാത്‌റൂമില്‍ വെച്ച് 

Kerala
  •  5 days ago