HOME
DETAILS

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അശ്വിന്‍; ഒരുകാലത്ത് ഇന്ത്യയുടെ വജ്രായുധം, വിശ്വസിക്കാവുന്ന ബാറ്ററും 

  
Web Desk
December 18, 2024 | 6:23 AM

Ashwin retires from international cricket

ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം രവിചന്ദ്രന്‍ അശ്വിന്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യ- ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് മത്സരത്തിനിടെയാണ് അശ്വിന്‍ വിരമിക്കല്‍ തീരുമാനം ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്. 2011 നവംബര്‍ ആറിന് ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഇതിന് ശേഷം നീണ്ട 13 വര്‍ഷക്കാലം ഐതിഹാസികമായ കരിയറാണ് അശ്വിന്‍ കെട്ടിപ്പടുത്തുയര്‍ത്തിയത്. 

റെഡ് ബോള്‍ ക്രിക്കറ്റില്‍ 106 മത്സരങ്ങളില്‍ ഇന്ത്യക്കായി കളിച്ച താരം 537 വിക്കറ്റുകളും നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുമാണ് അശ്വിന്‍ ഉള്ളത്, 619 വിക്കറ്റുകള്‍ വീഴ്ത്തിയ അനില്‍ കുംബ്ലെയാണ് ഒന്നാം സ്ഥാനത്തുള്ളത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 41  മത്സരങ്ങളില്‍ നിന്നും 195 വിക്കറ്റുകളും അശ്വിന്‍ നേടിയിട്ടുണ്ട്. ഇന്ത്യക്കായി 116 ഏകദിനമത്സരങ്ങളില്‍ പന്തെറിഞ്ഞ അശ്വിന്‍ 116 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 65 ടി20 മത്സരങ്ങളില്‍ നിന്നായി 72 വിക്കറ്റും നേടി. 

ബൗളര്‍ എന്നതിനപ്പുറം ബാറ്റര്‍ എന്ന നിലയിലും അശ്വിന്‍ ഇന്ത്യന്‍ ടീമിന് ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ 14 അര്‍ദ്ധ സെഞ്ചുറികളും ആറ് സെഞ്ചുറികളുമാണ് അശ്വിന്‍ നേടിയത്. 2011ലെ ഇന്ത്യയുടെ ഐസിസി ഏകദിന ലോകകപ്പ് വിജയത്തിലും നിരനായകമായ പങ്ക് വഹിക്കാന്‍ അശ്വിന് സാധിച്ചിട്ടുണ്ട്.  

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചാലും അശ്വിന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത് തുടരും. അടുത്തിടെ അവസാനിച്ച ഐപിഎല്‍ താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആയിരുന്നു ഇന്ത്യന്‍ ഇതിഹാസ സ്പിന്നറെ ടീമില്‍ എത്തിച്ചത്. ഒമ്പത് കോടി രൂപയ്ക്കായിരുന്നു അശ്വിനെ ചെന്നൈ സ്വന്തമാക്കിയത്.

Ashwin retires from international cricket; once India's diamond weapon, a reliable batsman



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒന്നുകിൽ കരാർ, അല്ലെങ്കിൽ നാശം'; ഇറാനെതിരെ കടുത്ത നിലപാടുമായി ട്രംപ്

International
  •  9 days ago
No Image

രാജ്യത്ത് ഇന്ധനവില കുതിച്ചുയർന്നേക്കും; പെട്രോളിനും ഡീസലിനും 5 രൂപ വരെയും എൽ.പി.ജി സിലിണ്ടറിന് 50 രൂപയും വർധിക്കാൻ സാധ്യത

National
  •  9 days ago
No Image

പ്രവാസികൾക്ക് ആശ്വാസം; കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെ 13 പുതിയ റൂട്ടുകളിലേക്ക് കൂടി സർവീസ് ആരംഭിക്കാനൊരുങ്ങി കുവൈത്ത് എയർവേയ്സ്

Kuwait
  •  9 days ago
No Image

ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ എം.കെ. അബ്ദുൽ മജീദ് അന്തരിച്ചു

Kerala
  •  9 days ago
No Image

കേന്ദ്ര ജീവനക്കാരെ വോട്ടെണ്ണൽ ഡ്യൂട്ടിക്ക് നിയോഗിച്ചതിനെതിരെ തൃണമൂൽ സുപ്രിം കോടതിയിൽ; നാളെ പ്രത്യേക സിറ്റിംഗ്

National
  •  9 days ago
No Image

അഴിമതിക്കാർക്കെതിരെ കർശന നടപടിയുമായി സഊദി; 97 പേർ അറസ്റ്റിൽ, 259 പേർക്കെതിരെ അന്വേഷണം

Saudi-arabia
  •  9 days ago
No Image

സന്ദർശന വിസയിൽ എത്തുന്നവർക്ക് ഹജ്ജ് നിർവഹിക്കാനാവില്ല; കർശന മുന്നറിയിപ്പുമായി സഊദി ആഭ്യന്തര മന്ത്രാലയം

Saudi-arabia
  •  9 days ago
No Image

ട്രംപിന്റെ മാനസിക നിലയിൽ ആശങ്ക; ഡെമോക്രാറ്റുകളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ പതറി പ്രതിരോധ സെക്രട്ടറി; യുഎസ് സഭയിൽ നാടകീയ രംഗങ്ങൾ

International
  •  9 days ago
No Image

ആഗോള പ്രതിസന്ധി; വിദേശത്തെ സ്വർണശേഖരം വൻതോതിൽ തിരികെ എത്തിച്ച് ആർ.ബി.ഐ

National
  •  9 days ago
No Image

'ഉടൻ ദുബൈയിൽ വെച്ച് കണ്ടുമുട്ടാം'; ദുബൈയിലേക്ക് വരാൻ വേണ്ടി കരഞ്ഞ കെനിയൻ ബാലനെ സ്വാഗതം ചെയ്ത് ശൈഖ് ഹംദാൻ

uae
  •  9 days ago