HOME
DETAILS

 കട്ടപ്പനയിലെ നിക്ഷേപകന്‍ സാബുവിന്റെ ആത്മഹത്യ; മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

  
December 24 2024 | 10:12 AM

investors-suicide-in-kattappana-three-employees-suspended

ഇടുക്കി: കട്ടപ്പന റൂറല്‍ ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍.  സാബു ആത്മഹത്യാക്കുറിപ്പില്‍ പരാമാര്‍ശിച്ച റെജി എബ്രഹാം, സീനിയര്‍ ക്ലര്‍ക്ക് സുജാ മോള്‍ ജോസ്, ജൂനിയര്‍ ക്ലാര്‍ക്ക് ബിനോയ് ജോസ് എന്നിവര്‍ക്കെതിരെയാണ് നടപടി. ബോര്‍ഡ് മീറ്റിംഗ് കൂടിയാണ് സസ്‌പെന്‍ഷന്‍ തീരുമാനിച്ചത്.

മൂവര്‍ക്കുമെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് സാബുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ ഇവര്‍ക്ക് എതിരെ ഇതുവരെ പൊലീസ് ഇത്തരത്തില്‍ കേസ് എടുത്തിട്ടില്ല.

സി.പി.എം നിയന്ത്രണത്തിലുള്ള കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലാണ് സാബുവിനെ മരിച്ച നിലയില്‍ കണ്ടത്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു വ്യാഴാഴ്ച ബാങ്കില്‍ എത്തിയിരുന്നു. സാബുവിന് 25 ലക്ഷത്തോളം രൂപ നിക്ഷേപമുണ്ടെന്നാണ് വിവരം. ഭാര്യയുടെ ചികില്‍സാര്‍ത്ഥം പണം ആവശ്യപ്പെട്ടെത്തിയ സാബുവിനെ ജീവനക്കാര്‍ അപമാനിച്ചിറക്കി വിട്ടെന്ന പരാമര്‍ശം ആത്മഹത്യാക്കുറിപ്പിലുമുണ്ട്.ബാങ്ക് ജീവനക്കാര്‍ പണം നല്‍കാന്‍ തയ്യാറായില്ലെന്നും തന്നെ പിടിച്ചുതള്ളുകയും അസഭ്യം പറയുകയും ചെയ്തുവെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. 

അന്വേഷണത്തിന്റെ ഭാഗമായി കട്ടപ്പന റൂറല്‍ സഹകരണ സൊസൈറ്റി ജീവനക്കാരുടെ മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത് ട്രെയിനിന്റെ എസ് 3 കോച്ചിലെ ശുചിമുറിയിൽ: രക്തക്കറ കണ്ടെത്തിയത് എസ് 4 കോച്ചിൽ; അന്വേഷണം ഊർജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

അനാശാസ്യ പ്രവര്‍ത്തനം; സഊദിയില്‍ 11 പ്രവാസികള്‍ പിടിയില്‍

Saudi-arabia
  •  a month ago
No Image

ജീപ്പ് സഫാരിക്കിടെ 12-കാരനെ പുള്ളിപുലി ആക്രമിച്ചു: സംഭവം ബെംഗളൂരു ബന്നേർഘട്ട നാഷണൽ പാർക്കിൽ

National
  •  a month ago
No Image

നെതന്യാഹു '21-ാം നൂറ്റാണ്ടിലെ ഹിറ്റ്‌ലർ': ഭ്രാന്തനായ സയണിസ്റ്റ് നായയെ നിയന്ത്രിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു; രൂക്ഷ വിമർശനവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ

International
  •  a month ago
No Image

പക്ഷാഘാതം തളർത്തി: തിരികെ വരാൻ പ്രയാസമെന്ന് ഡോക്ടർമാരുടെ വിധിയെഴുത്ത്; ഒടുവിൽ പ്രിയപ്പെട്ടവളുടെ കൈപിടിച്ച് ജീവിതത്തിലേക്ക്

uae
  •  a month ago
No Image

കോഴിക്കോട് ലഹരി വേട്ട:  237 ഗ്രാം എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍

Kerala
  •  a month ago
No Image

അമ്മയുടെ തോളില്‍ കിടന്ന കുഞ്ഞിന്റെ അടുത്തെത്തി മാല മോഷണം; തമിഴ്‌നാട്  സ്വദേശി അറസ്റ്റില്‍

Kerala
  •  a month ago
No Image

സഊദിയിൽ ബുധനാഴ്ച വരെ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത

Saudi-arabia
  •  a month ago
No Image

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവിന്റെ ക്രൂര പീഡനം കാരണമെന്ന് പൊലിസ്; കുറ്റപത്രം ഇന്ന് സമർപ്പിക്കും

Kerala
  •  a month ago
No Image

നഗര, ഗ്രാമീണ മേഖലകളിലെ ഫാക്ടറികൾക്കായുള്ള നിയമത്തിൽ മാറ്റംവരുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago