HOME
DETAILS

വ്യാജമദ്യ-മയക്കുമരുന്നുകള്‍ക്കെതിരേ കുരുക്കു മുറുക്കി എക്‌സൈസ് വകുപ്പ് നാലുമാസത്തിനിടെ പിടികൂടിയത് 426 ലിറ്റര്‍ വിദേശ മദ്യവും 931 ലിറ്റര്‍ വാഷും

  
Web Desk
September 02 2016 | 00:09 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81


കല്‍പ്പറ്റ: കഴിഞ്ഞ നാലുമാസത്തിനിടെ എക്‌സൈസ് വകുപ്പ് ജില്ലയില്‍ നിന്നു പിടികൂടിയത് അനധികൃതമായി സൂക്ഷിച്ച 426 ലിറ്റര്‍ വിദേശ മദ്യവും 931 ലിറ്റര്‍ വാഷും. നാലു മാസത്തിനിടെ ജില്ലയിലെ വിവിധയിടങ്ങളിലായി നടത്തിയ റെയ്ഡുകളിലാണ് ഇത്രയും പിടികൂടിയത്. കൂടാതെ ഒന്‍പതു ലിറ്റര്‍ ബിയര്‍, 22 ആംപ്യൂള്‍ ഫോര്‍ട്ടിന്‍ ഇഞ്ചക്ഷന്‍, 77 കിലോഗ്രാം പാന്‍മസാല ഉല്‍പന്നങ്ങള്‍, 2.28 കിലോഗ്രാം കഞ്ചാവ്, 40 ലിറ്റര്‍ കള്ള്, 28 ലിറ്റര്‍ ചാരായം എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. മദ്യക്കടത്തിനും മറ്റുമായി ഉപയോഗിച്ച ആറു വാഹനങ്ങളും അധികൃതര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉല്‍പാദനവും വിതരണവും തടയുന്നതിനായി ഇക്കാലയളവില്‍ 509 റെയ്ഡുകളാണ് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയത്. 123 അബ്കാരി കേസുകള്‍, 370 കോട്പ  കേസുകള്‍, 18 എന്‍.ഡി.പി.എസ് കേസുകള്‍ എന്നിവയും രജിസ്റ്റര്‍ ചെയ്തു.  വ്യാജമദ്യ, മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ നടത്തിയ റെയ്ഡുകള്‍ക്ക് പുറമേ 631 തവണ കള്ളുഷാപ്പുകളിലും 81 തവണ വിദേശ മദ്യ ഷാപ്പുകളിലും പരിശോധ നടത്തി. 87 തവണ വിവിധ ഷാപ്പുകളില്‍ നിന്നായി ശേഖരിച്ച കള്ളിന്റെ സാമ്പിള്‍ പരിശോധനയും നടത്തിയിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി മരുന്ന് ഉപയോഗം തടയാന്‍ ആറു കോളജുകള്‍ ഉള്‍പെടെ 77 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരി വരുദ്ധ ക്ലബുകള്‍ക്കും എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ രൂപം നല്‍കിയിട്ടുണ്ട്. ഓണക്കാലത്ത് വ്യാജ മദ്യത്തിന്റെ ഉല്‍പാദനവും വിതരണവും തടയുന്നതിന് വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ഈമാസം 18 വരെ ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്താനാണ് തീരുമാനം. രണ്ടു സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന ജില്ലയില്‍ വ്യാജമദ്യമൊഴുകാനുള്ള സാധ്യത കണക്കിലെടുത്താണ് എക്‌സൈസ് വകുപ്പിന്റെ കരുതല്‍ നീക്കം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ

National
  •  3 days ago
No Image

ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു

International
  •  4 days ago
No Image

കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്

International
  •  4 days ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്

Kerala
  •  4 days ago
No Image

ഇറാഖ്, ലിബിയ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ പുതിയ തീരുവകൾ പ്രഖ്യാപിച്ച് ട്രംപ് ; 'നിങ്ങൾ ഇനി തീരുവ വർദ്ധിപ്പിച്ചാൽ...' എന്ന മുന്നറിയിപ്പ്

International
  •  4 days ago
No Image

മഹാരാഷ്ട്രയിൽ സ്കൂളിൽ ആർത്തവത്തിന്റെ പേരിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധന: പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിൽ

National
  •  4 days ago
No Image

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി

National
  •  4 days ago
No Image

ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി

National
  •  4 days ago
No Image

കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും

Kerala
  •  4 days ago
No Image

മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു

National
  •  4 days ago