HOME
DETAILS

മന്‍മോഹന്‍ സിങിന് യാത്രാമൊഴി നല്‍കി രാജ്യം; നിഗം ബോധ്ഘട്ടില്‍ അന്ത്യവിശ്രമം

  
December 28, 2024 | 8:59 AM

manmohan-singh-funeral-nigam-bodh-ghat-

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ആദരവോടെ വിട നല്‍കി രാജ്യം. നിഗംബോധ് ഘട്ടില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടന്നു. രാഷ്ട്രപത് ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി മോദിയും മന്‍മോഹന്‍സിങിന് അന്തിമോപചാരമര്‍പ്പിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എന്നിവരടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു. 

സൈനിക ബഹുമതികളോടെ, സിഖ് മതാചാരപ്രകാരമായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണെത്തിയത്. രാവിലെ എ.ഐ.സി.സി ആസ്ഥാനത്ത പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായിട്ടാണ് സംസ്‌കാരം നടക്കുന്ന യമുനാ തീരത്തെ നിഗംബോധ് ഘട്ടിലേക്ക് മൃതദേഹം കൊണ്ടുപോയത്. രാജ്യത്ത് ഏഴുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. 

സാമ്പത്തിക വിദഗ്ധന്‍കൂടിയായ ഡോ. മന്‍മോഹന്‍ സിങ് വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് മരിച്ചത്. 2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം വ്യാഴാഴ്ച വൈകിട്ട് എട്ടുമണിയോടെയാണ് വസതിയില്‍ കുഴഞ്ഞുവീണത്. അവശനിലയിലായ അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗജന്യ കോഫി റെഡി; ദേശീയ ദിനത്തിൽ നാല് ദിവസം സൗജന്യ കോഫിയുമായി ദുബൈ മുനിസിപ്പാലിറ്റി

uae
  •  2 days ago
No Image

നിറ ശോഭയോടെ യുഎഇ

uae
  •  2 days ago
No Image

സി.പി.ഒ ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിടാനൊരുങ്ങുന്നു; കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി

Kerala
  •  2 days ago
No Image

മരം മുറിക്കുന്നതിനിടെ യന്ത്രവാൾ കഴുത്തിൽ പതിച്ച് വയോധികന് ദാരുണാന്ത്യം; മരിച്ചത് പേരാമ്പ്ര സ്വദേശി

Kerala
  •  2 days ago
No Image

യുഎഇ അനുസ്മരണ ദിനം; രക്തസാക്ഷികളുടെ സ്മരണക്ക് രാജ്യവ്യാപകമായി ഒരുമിനിറ്റ് മൗനമാചരിച്ചു

uae
  •  2 days ago
No Image

കളമശ്ശേരി എച്ച്എംടിക്ക് സമീപം ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം; കാണാതായ സൂരജ് ലാമയുടേതെന്ന് സംശയം

Kerala
  •  2 days ago
No Image

അഭിഷേക് ശർമ വെടിക്കെട്ട്! 52 പന്തിൽ 148 റൺസ്; ഷമിക്ക് 4 ഓവറിൽ 61 റൺസ്!

Cricket
  •  2 days ago
No Image

ഫിഫ അറബ് കപ്പ് 2025: ഫുട്‌ബോള്‍ പ്രേമികള്‍ക്കൊപ്പം ദോഹ മെട്രോയും; മത്സര ടിക്കറ്റുകള്‍ കൈവശമുള്ളവര്‍ക്ക് മെട്രോയില്‍ സൗജന്യ യാത്ര

qatar
  •  2 days ago
No Image

രാഹുലിനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ എ.ഡി.ജി.പിയുടെ നിര്‍ദ്ദേശം; കോയമ്പത്തൂരിലും പരിശോധന

Kerala
  •  2 days ago
No Image

ഒടുവില്‍ നടപടി; എസ്.എച്ച്.ഒയുടെ ആത്മഹത്യയില്‍ ഡിവൈ.എസ്.പി ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  2 days ago