HOME
DETAILS

10 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; ഇന്ത്യക്കെതിരെ വന്മതിലായി ഓസ്‌ട്രേലിയയുടെ പതിനൊന്നാമൻ

  
December 29 2024 | 08:12 AM

Scott Boland Faced 50 Plus Balls in The 10th Wicket Position

മെൽബൺ: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റിലെ നാലാം ദിനം അവസാനിച്ചു. കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ 228 റൺസിന്‌ ഒമ്പത് വിക്കറ്റുകൾ എന്ന നിലയിലാണ്. നിലവിൽ 333 റൺസ് ലീഡാണ് ഓസ്‌ട്രേലിയക്ക് ഉള്ളത്. അവസാന വിക്കറ്റിൽ സ്കോട്ട് ബോളണ്ടും നഥാൻ ലിയോണും ചേർന്ന് മികച്ച കൂട്ടുകെട്ടാണ് ഓസ്‌ട്രേലിയക്കായി നടത്തിയത്. ലിയോൺ 54 പന്തിൽ 41 റൺസും ബോളണ്ട് 65 പന്തിൽ പത്തു റൺസും നേടിയാണ് ക്രീസിൽ തുടരുന്നത്.

നീണ്ട പത്തു വർഷങ്ങൾക്ക് ശേഷമാണ് ഓസ്‌ട്രേലിയയിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിൽ പതിനൊന്നാം നമ്പറിൽ ഇറങ്ങികൊണ്ട് ഒരു ഓസ്‌ട്രേലിയൻ താരം 50+ പന്തുകൾ നേരിടുന്നത്. ഇതിനു മുമ്പ് ജോഷ് ഹേസൽവുഡാണ് പതിനൊന്നാം പൊസിഷനിൽ ഇറങ്ങി 50+ പന്തുകൾ നേരിട്ടത്. 2014ൽ ബ്രിസ്ബെയ്നിൽ നടന്ന മത്സരത്തിൽ ഇന്ത്യക്കെതിരെയായിരുന്നു ഹേസൽവുഡ് അവസാന പൊസിഷനിൽ ഇറങ്ങി 50ലധികം പന്തുകൾ നേരിട്ടത്. 

ഓസ്‌ട്രേലിയക്കായി മാർനസ് ലബുഷാനെ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 139 പന്തിൽ 70 റൺസാണ് താരം നേടിയത്. മൂന്നു ഫോറുകളാണ് താരം നേടിയത്. പാറ്റ് കമ്മിൻസും 90 പന്തിൽ 41 റൺസും നേടി. നാല് ഫോറുകൾ അടങ്ങുന്നതായിരുന്നു കമ്മിൻസിന്റെ ഇന്നിംഗ്സ്. ഇന്ത്യൻ ബൗളിങ്ങിൽ ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയപ്പോൾ മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റുകളും നേടി. രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമിച്ച രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി അന്തരിച്ചു 

National
  •  2 minutes ago
No Image

ഖത്തര്‍ കെഎംസിസി സംസ്ഥാന നേതാവ് ഈസ സാഹിബ് അന്തരിച്ചു

qatar
  •  30 minutes ago
No Image

അടങ്ങാതെ ആനക്കലി; വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു

Kerala
  •  38 minutes ago
No Image

മലപ്പുറത്ത് ജനവാസമേഖലയിലിറങ്ങിയ കരടി കൂട്ടിലായി

Kerala
  •  43 minutes ago
No Image

സ്വര്‍ണം വാങ്ങുന്നേല്‍ ഇന്ന് വാങ്ങാം..വില വീണ്ടും കുറഞ്ഞു 

Business
  •  an hour ago
No Image

'റൂമി, 750 വര്‍ഷത്തെ അസാന്നിധ്യം, എട്ട് നൂറ്റാണ്ടുകളുടെ പ്രഭാവം', ശ്രദ്ധ നേടി റൂമിയെക്കുറിച്ചുള്ള ഷാര്‍ജയിലെ അത്യപൂര്‍വ പ്രദര്‍ശനം

uae
  •  an hour ago
No Image

നഗ്നരാക്കി ദേഹത്ത് കോമ്പസ് കൊണ്ട് വരച്ചു, മുറിവിൽ ലോഷൻ പുരട്ടി, ഡംബൽ കൊണ്ട് സ്വകാര്യ ഭാ​ഗത്ത് മർദ്ദിച്ചു; കോട്ടയം ​ഗവ. നഴ്സിങ് കോളജ് റാ​ഗിങ്ങിൽ 5 വിദ്യാർഥികൾ അറസ്റ്റിൽ

Kerala
  •  an hour ago
No Image

ഈ എമിറേറ്റില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന താമസക്കാര്‍ക്ക് ആദരം

uae
  •  2 hours ago
No Image

'എനിക്ക്ധൈര്യമില്ല, എനിക്ക് ഭയമാണ്' എഴുതി പൂർത്തിയാക്കാനാവാതെ മരണത്തിലേക്ക്...ജോളിയുടെ കത്ത് പുറത്ത് 

Kerala
  •  2 hours ago
No Image

ചെക്ക് പോസ്റ്റുകളിലെ അഴിമതി തടഞ്ഞ് വരുമാനം കൂട്ടാമെന്ന മാർഗനിർദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

Kerala
  •  3 hours ago