HOME
DETAILS

സാമ്പത്തിക പ്രതിസന്ധി: ക്യാംപുകൾ മുടങ്ങി; 'കുട്ടി പൊലിസി'നോട് മുഖംതിരിച്ച് സർക്കാർ

  
Laila
December 31 2024 | 04:12 AM

Financial Crisis Camps Shut Down Government turns its back on Kutty Police

തിരുവനന്തപുരം: സ്റ്റുഡന്റ് പൊലിസ് കേഡറ്റ് പദ്ധതിയോട് മുഖംതിരിച്ച് സർക്കാർ. കേഡറ്റുകളെ പരിശീലിപ്പിക്കുന്ന അധ്യാപകർക്കും പൊലിസുകാർക്കും പ്രതിഫലം മുടങ്ങിയിട്ട് രണ്ടുവർഷമായി. പണമില്ലാത്തതിനാൽ പരിശീലകർ പലരും സ്‌കൂളുകളിലേക്ക് പോകാറില്ല. ഇതേത്തുടർന്ന് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. നാളെയാണ് യോഗം. 
വിദ്യാഭ്യാസ,  ആഭ്യന്തര, തദ്ദേശ വകുപ്പുകളുടെ യോഗമാണ് വിളിച്ചത്. ഈ അധ്യയനവർഷം പദ്ധതിക്കായി 10 കോടി രൂപ വകയിരുത്തിയെങ്കിലും ഒറ്റ പൈസ പോലും ലഭിച്ചില്ല. ഓണാവധിക്കാലത്ത് ചില സ്‌കൂളുകളിൽ അധ്യാപകർ സ്വന്തം ചെലവിൽ ക്യാംപുകൾ നടത്തിയിരുന്നെങ്കിലും ക്രിസ്മസ് അവധിക്കാലത്ത് പൂർണമായും തടസപ്പെട്ടു. 

ക്യാംപിന് പണം ആവശ്യപ്പെട്ട സ്‌കൂളുകളോട് സ്വന്തം ചെലവിൽ നടത്തിക്കോളൂവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയതോടെയാണ്  പൂർണമായും തടസപ്പെട്ടത്.  വിരമിച്ച പൊലിസുകാരാണ് പല സ്‌കൂളുകളിലും പരിശീലനം നൽകുന്നത്. പണമില്ലാതെ വഴിമുട്ടിനിൽക്കുമ്പോഴും എസ്.പി.സിക്കായി പിടിവലിയും രാഷ്ട്രീയസമ്മർദവും തുടരുന്നുണ്ട്. 70 സ്‌കൂളുകളിൽ പുതുതായി പദ്ധതിക്ക് അനുമതിനൽകി. ഒരു പഞ്ചായത്തിലെ തന്നെ നിരവധി സ്‌കൂളുകളിൽ പദ്ധതിയുണ്ട്. 

അതേസമയം, എസ്.പി.സി സംസ്ഥാനത്തിന്റെ അഭിമാനപദ്ധതി തന്നെയെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പൊതുവിലുണ്ടായ സാമ്പത്തിക പ്രതിസന്ധി എസ്.പി.സിയെയും ബാധിച്ചു. സാമ്പത്തിക പ്രതിസന്ധി കാരണം പല വകുപ്പുകളിലെയും ഫണ്ട് വെട്ടിക്കുറച്ചു. 35 കോടി രൂപ പലഘട്ടങ്ങളിലായി കൊടുത്തിട്ടുണ്ട്. ഇത്തവണ സമയത്തിന് കൊടുക്കാനായില്ല. 15 കോടി രൂപ ധനവകുപ്പ് വൈകാതെ അനുവദിക്കും. അധ്യാപകർക്കുണ്ടായ ബാധ്യത പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

പദ്ധതി 1,040 സ്‌കൂളുകളിൽ
സംസ്ഥാനത്തെ 1,040 സ്‌കൂളുകളിലാണ് നിലവിൽ പദ്ധതിയുള്ളത്. ഹൈസ്‌കൂളിലാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്നു ലക്ഷം രൂപ കെട്ടിവച്ചാൽ മാത്രമേ എയ്ഡഡ് സ്‌കൂളുകൾക്ക് പദ്ധതി ലഭിക്കുകയുള്ളൂ. ആഴ്ചയിൽ ആറുമണിക്കൂറാണ് പരിശീലനം. പി.ടി, കാക്കി യൂനിഫോമിനായി ഒരു കുട്ടിക്ക് 2,000 രൂപ അലവൻസ് നൽകണം. പരിശീലന ദിവസങ്ങളിൽ ഒരു കുട്ടിക്ക് എട്ടര രൂപ വീതം ഭക്ഷണത്തിനും നൽകണം. ഓണത്തിനും ക്രിസ്മസിനും അവധിക്കാലത്ത് മൂന്ന് മുതൽ അഞ്ചു ദിവസം വരെ ക്യാംപും സംഘടിപ്പിക്കണം. യൂനിഫോമിനായി മാത്രം ഒരു സ്‌കൂളിന് 88,000 രുപ ചെലവുവരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെയ്യാറ്റിൻകര സബ് ജയിലിൽ പ്രതി മരിച്ച നിലയിൽ

Kerala
  •  3 days ago
No Image

വനം വകുപ്പിന്റെ വെബ് പോര്‍ട്ടല്‍ റെഡി; ഇനി വീട്ടിലിരുന്ന് ഇക്കോടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം

Kerala
  •  3 days ago
No Image

സര്‍വകലാശാലകള്‍ ഗവര്‍ണര്‍ കാവിവല്‍കരിക്കുന്നു; എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

Kerala
  •  3 days ago
No Image

ജിദ്ദ-ജിസാൻ ഹൈവേയിൽ വാഹനാപകടം: കൊടുവള്ളി സ്വദേശി മരിച്ചു

Saudi-arabia
  •  3 days ago
No Image

ഞാൻ മെസി, റൊണാൾഡോ എന്നിവർക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും എന്റെ പ്രിയതാരം മറ്റൊരാളാണ്: മുൻ ബാഴ്സ താരം

Football
  •  3 days ago
No Image

23 വർഷത്തെ ദ്രാവിഡിന്റെ റെക്കോർഡും തകർന്നുവീഴാൻ സമയമായി; ചരിത്രനേട്ടത്തിനരികെ ഗിൽ

Cricket
  •  3 days ago
No Image

താമസിക്കാന്‍ വേറെ ഇടം നോക്കണം; ഇറാന്റെ തിരിച്ചടിയില്‍ വീടുകള്‍ തകര്‍ന്ന് ഹോട്ടലുകളില്‍ അഭയം തേടിയ ഇസ്‌റാഈലികളെ ഒഴിപ്പിക്കാന്‍ ഹോട്ടലുടമകള്‍ 

International
  •  3 days ago
No Image

യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത

uae
  •  3 days ago
No Image

 അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി  യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍ 

National
  •  3 days ago
No Image

ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

uae
  •  3 days ago

No Image

കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി

Saudi-arabia
  •  3 days ago
No Image

ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്‌റാഈല്‍

International
  •  3 days ago
No Image

അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍

uae
  •  3 days ago
No Image

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു

National
  •  3 days ago