അസമില്‍ ആനകളെ ഓടിക്കാനുപയോഗിച്ച മുളകു ബോംബ് ഇനി കശ്മിരികളില്‍
ചണ്ഡിഗഡ്: കശ്മിരില്‍ പെല്ലറ്റ് ഗണിനു പകരം ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ചില്ലി ഗ്രനേഡുകള്‍ ഉഗ്ര ശേഷിയുള്ളത്.
ഭൂട്ട് ജോലോകി അഥവാ നാഗാ ചില്ലി എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും എരിവുള്ള മുളകാണ് ഇനി കശ്മീര്‍ കലാപകാരികളില്‍ സൈന്യം പ്രയോഗിക്കുന്നത്.
അസാമില്‍ തങ്ങളുടെ പാര്‍പ്പിടങ്ങള്‍ നശിപ്പിച്ച കാട്ടാനകളെ ഓടിക്കാന്‍ സൈന്യം പരീക്ഷിച്ച വിദ്യയായിരുന്നു ഈ മുളകു ബോംബ്.
കണ്ണീര്‍വാതക പ്രയോഗം പോലെയാണ് മുളകു ബോംബിന്റെയും പ്രവര്‍ത്തനം.
2007 ലാണ് ആദ്യമായി മുളകു ബോംബ് കണ്ടെത്തിയത്. ഇന്ത്യന്‍ പ്രതിരോധ ഗവേഷണ വികസന ഏജന്‍സിയാണ് (ഡിആര്‍ഡിഒ)കണ്ടുപിടിത്തത്തിനു പിന്നില്‍. അസമിലെ തെസ്പൂരിലുള്ള പ്രതിരോധ ഗവേഷണ ലബോറട്ടറിയിലാണ് (ഡിആര്‍എല്‍)ഇതു കണ്ടുപിടിച്ചത്.
രവി ബി ശ്രീവാസ്തവയായിരുന്നു അന്നു ഡിആര്‍എല്‍ തലവന്‍.
മാരകമല്ലാത്ത ഇത്തരം ആയുധം ഉപയോഗിക്കാനുള്ള ആശയം വരുന്നത് സ്ത്രീകളുടെ സുരക്ഷയയ്ക്കായും കാട്ടാനകളില്‍നിന്നു രക്ഷനേടുന്നതിനുമായാണെന്ന് ശ്രീവാസ്തവ പറയുന്നു.
പിന്നീട് സൈന്യം അതു ഉപയോഗിക്കുകയായിരുന്നു. അതിനുശേഷം സൈന്യത്തിനായി ഡിആര്‍ഡിഒയ്ക്കു കീഴിലുള്ള ലബോറട്ടറികള്‍ ഒരുമിച്ചുചേര്‍ന്ന് മുളക് അധിഷ്ടിതമായാ ആയുധങ്ങള്‍ നിര്‍മിക്കുകയായിരുന്നു-ശ്രീവാസ്തവ പറയുന്നു.
ഒരിക്കല്‍ അസമിലെ ഉള്‍നാടന്‍ പ്രദേശത്തുനിന്ന് കഴിച്ച ഭക്ഷണത്തിന്റെ എരിവാണ് പിന്നീട് ആ മുളകിന്റെ അന്വേഷണത്തിലേക്ക് ശ്രീവാസ്തവയെ എത്തിച്ചത്.
2007 ലാണ് ഗോസ്‌ററ് ചില്ലി എന്നുകൂടി അറിയപ്പെടുന്ന ജോലോകിയ ഏറ്റവും എരിവുള്ള മുളകാണെന്നു ഗിന്നസ് ബുക്ക് അംഗീകരിച്ചത്.
അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി മൂലം ഡിആര്‍ഡിഒയുടെ പൂനയിലേയുെ ഗ്വാളിയോറിലേയും ലാബുകളിലാണ് ഇപ്പോള്‍ മുളകു ബോംബ് ഉണ്ടാക്കുന്നത്.
പെല്ലറ്റ് ഗണിനു പകരം ഉപയോഗിക്കാന്‍ ഏറ്റവും മികച്ച സംവിധാനമാണ് മുളകു ബോംബെന്ന് കഴിഞ്ഞ വര്‍ഷം ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിച്ച ശ്രീവാസ്തവ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."