പണിമുടക്കില്‍ വിശപ്പകറ്റി കൂട്ടായ്മ
കൊച്ചി: ദേശീയ പണിമുടക്കിനെപ്പറ്റി അറിയാതെ വഴിയോരത്ത് കഴുന്നവര്‍ക്ക് ഭക്ഷണം നല്‍കി പ്രവാസി കൂട്ടായ്മ മാതൃകയായി. തെരുവില്‍ കഴിഞ്ഞ നൂറുപേര്‍ക്ക് ബ്രഡും പഴവും വെള്ളവുമാണ് നല്‍കിയത്. പ്രവാസി മലയാളികള്‍ രൂപീകരിച്ച 'ലെറ്റ് അസ് ടോക്' എന്ന കൂട്ടായ്മയാണ് പണിമുടക്കില്‍ ഭക്ഷണം കിട്ടാതെ വലഞ്ഞവര്‍ക്ക് ഭക്ഷണം നല്‍കിയത്. തോപ്പുംപടി, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലായാണ് കൂട്ടായ്മ ഭക്ഷണം നല്‍കിയത്.
പ്രവാസി മലയാളികളായ അബ്ദുല്‍ റൗഫ്, അബ്ദുല്‍ കലാം,നസീര്‍,ഷരീഫ് അലി,അഷ്‌കര്‍ എന്നിവരാണ് ഇന്നലെ പണിമുടക്കില്‍ വിശന്നു വലഞ്ഞവര്‍ക്ക് ബ്രഡും പഴവും എത്തിച്ചത്. ഭക്ഷണം ഉണ്ടാക്കി നല്‍കാനായിരുന്നു തീരുമാനമെങ്കിലും പണിമുടക്കായതിനാല്‍ ആരും ഭക്ഷണം ഉണ്ടാക്കി നല്‍കാന്‍ തയ്യാറാകാത്തതിനാലാണ് ബ്രഡും പഴവും നല്‍കിയതെന്നും ഇവര്‍ പറഞ്ഞു.
പലപ്പോഴും തെരുവില്‍ കഴിയുന്നവര്‍ പണിമുടക്കിനെ പറ്റി അറിയാറില്ല. അന്നു മുഴുവന്‍ അവര്‍ പട്ടിണി ആയിരിക്കും. ഈ സാഹചര്യം ഒഴിവാക്കാനാണ് തങ്ങള്‍ ഇവരെ കണ്ടെത്തി ഭക്ഷണം നല്‍കിയതെന്നും കൂട്ടായ്മ പറഞ്ഞു. റെയില്‍ വേ സ്റ്റേഷനില്‍ വന്നിറങ്ങിയ നിര്‍ധനര്‍ക്കും ഇന്നലെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബ്രഡും പഴവും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."