HOME
DETAILS

വഴിയടച്ച് സമരവും സമ്മേളനവും; എം.വി ഗോവിന്ദനും ബിനോയ് വിശ്വവും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

  
Web Desk
January 09 2025 | 11:01 AM

high-court-summons-politicians-road-blockades

കൊച്ചി: റോഡ് കെട്ടിയടച്ച് പാര്‍ട്ടി സമ്മേളനം നടത്തിയ സംഭവങ്ങളില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കം നേതാക്കളോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി. തിരുവനന്തപുരം വഞ്ചിയൂര്‍, സെക്രട്ടറിയേറ്റ്, കൊച്ചി കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ റോഡ് തടസ്സപ്പെടുത്തിയും നടപ്പാതയില്‍ സ്റ്റേജ് കെട്ടിയതുമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എടുത്ത കോടതിയലക്ഷ്യ കേസുകളിലാണ് നിര്‍ദ്ദേശം. ഫെബ്രുവരി 10 ന് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

 വഞ്ചിയൂരില്‍ സിപിഎം ഏരിയാ സമ്മേളനം നടത്തിയ സംഭവത്തില്‍ എംവി ഗോവിന്ദന്‍, കടകംപള്ളി സുരേന്ദ്രന്‍, എം വിജയകുമാര്‍, വികെ പ്രശാന്ത് അടക്കമുള്ള നേതാക്കള്‍ ഹാജരാകണം. 

അതേസമയം, കൊച്ചി കോര്‍പ്പറേഷന് മുന്നില്‍ ഡി.സി.സി നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനോടും ടിജെ വിനോദ് എം.എല്‍.എയോടും അന്നേ ദിവസം ഹാജരാകാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. 

വിഷയം ചെറുതായി കാണാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വഞ്ചിയൂരിലേത് പ്രതിഷേധത്തിന്റെ ഭാഗം പോലുമായിരുന്നില്ല. സാധാരണ ഓഡിറ്റോറിയത്തിൽ നടത്തുന്ന പരിപാടിയായിരുന്നു. എല്ലാ ദിവസവും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്

International
  •  3 days ago
No Image

'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി

International
  •  3 days ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  3 days ago
No Image

വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്

Kerala
  •  3 days ago
No Image

'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി

National
  •  3 days ago
No Image

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

Kerala
  •  3 days ago
No Image

"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ 

uae
  •  3 days ago
No Image

വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക

Cricket
  •  3 days ago
No Image

യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ​ചിലവ് വരുന്നത് ലക്ഷങ്ങൾ

uae
  •  3 days ago
No Image

മെസിയുടെ വിരമിക്കൽ മത്സരം ആ ടീമിനൊപ്പം ആയിരിക്കണം: മുൻ സഹതാരം

Football
  •  3 days ago