HOME
DETAILS

ആർജി കർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊല: കേസിൽ വിധി ഈ മാസം പതിനെട്ടിന് 

  
Web Desk
January 10 2025 | 04:01 AM

Court Verdict on RG Kar Medical College Doctors Rape and Murder Case Expected on January 18

കൊൽക്കത്ത: രാജ്യത്തെ നടുക്കിയ ആർജി കർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറുടെ ബലാത്സംഗം കൊലയിൽ ഈ മാസം പതിനെട്ടിന് കോടതി വിധി പറയും.സീൽഡയിലെ വിചാരണ കോടതിയാണ് വിധി പറയുക. പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നൽകണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടു.

ആഗസ്റ്റ് ഒമ്പതിനാണ് ആർജി കർ ആശുപത്രിയിലെ പിജി ഡോക്ടർ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാർ അലംഭാവം കാണിച്ചുവെന്ന് ആരോപിച്ച് വലിയ പ്രതിഷേധം ഉയർന്നിരുന്നു.

നീചവും മൃഗീയവുമാണെന്ന് നടന്ന സംഭവങ്ങളെന്ന് ഇതേ മെഡിക്കൽ കോളേജിൽ ഉണ്ടായിരുന്ന ഡോക്ടർ സുബർണ ഗോസ്വാമി പ്രതികരിച്ചിരുന്നു.   അതിക്രൂരമായ മർദ്ദനത്തിനൊടുവിൽ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായും  സുബർണാ ഗോസ്വാമി പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ഒന്നിലേറെ പേർ ക്രൂരകൊലപാതകത്തിൽ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന സൂചനയുമുണ്ടായിരുന്നു. 

പുലർച്ചെ മൂന്നിനും അഞ്ചിനും ഇടയിലാണ് വനിതാ ഡോക്ടർ കൊല്ലപ്പെടുന്നത്. നിരവധി മുറിവുകൾ ശരീരത്തിൽ ഉണ്ടായിരുന്നു. ആദ്യഘട്ടത്തിൽ ആത്മഹത്യയെന്നായിരുന്നു മാതാപിതാക്കളെ ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ഇത് തിരുത്തുകയായിരുന്നു. ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ ബംഗാളിൽ ശക്തമായ പ്രതിഷേധങ്ങൾക്കാണ് സാക്ഷിയാകുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE weather Today | യു.എ.ഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത, താപനില കുറയും

uae
  •  4 days ago
No Image

'ഇന്ത്യന്‍ കോടതികള്‍ മോദി സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിലോ?'; ഡി വൈ ചന്ദ്രചൂഡിനെ വെള്ളം കുടിപ്പിച്ച് ബിബിസി അഭിമുഖം

National
  •  4 days ago
No Image

കുവൈത്തില്‍ ഭിന്നശേഷിക്കാരുടെ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 1000 ദിനാര്‍ വരെ പിഴ

Kuwait
  •  4 days ago
No Image

3 ബന്ദികളെ കൂടി മോചിപ്പിക്കുമെന്ന് ഹമാസ്; ഹമാസിന്റെ പ്രസ്താവനയോട് പ്രതികരിക്കാതെ ഇസ്‌റാഈല്‍

International
  •  5 days ago
No Image

വൈകിയ പട്ടാഭിഷേകം, നഷ്ടപ്പെട്ട സിംഹാസനം, ഇന്ദിരയുടെ ചെറുമകന്‍ സമീപഭാവിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുമോ?

National
  •  5 days ago
No Image

പ്രകൃതിവിഭവ കമ്പനികള്‍ക്ക് 20% നികുതി ഏര്‍പ്പെടുത്തി ഷാര്‍ജ

uae
  •  5 days ago
No Image

സിനിമാ സമരത്തെചൊല്ലി നിര്‍മാതാക്കളുടെ സംഘടനയില്‍ ഭിന്നത രൂക്ഷം; ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് മത്സരിച്ച് പങ്കുവച്ച് അഭിനേതാക്കള്‍

Kerala
  •  5 days ago
No Image

ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം; എങ്ങനെ വീണെന്നതില്‍ അവ്യക്തത

uae
  •  5 days ago
No Image

റെയില്‍വേ പൊലിസിന്റെ മര്‍ദനത്തില്‍ ഗുരുതര പരുക്ക്; മലയാളി റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കാല്‍ മുറിച്ചുമാറ്റി

Kerala
  •  5 days ago
No Image

നാഗ്പൂരിലേതിനെക്കാള്‍ വലിയ ആസ്ഥാനം ഡല്‍ഹിയില്‍; 150 കോടി രൂപ ചെലവിട്ട് ആര്‍.എസ്.എസ് പുതിയ ഓഫിസ് തുറന്നു

National
  •  5 days ago