HOME
DETAILS

ആയിരത്തോളം തൊഴിലവസരങ്ങളുമായി യുഎഇ; കൂടുതലറിയാം

  
January 10, 2025 | 5:04 AM

UAE Offers Over 1000 Job Opportunities

അബൂദബി: അധ്യാപകർക്ക് അവസരങ്ങളുമായി യുഎഇ. ഓഗസ്‌റ്റിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിനു മുന്നോടിയായി 906 അധ്യാപകരുടെ ഒഴിവുകളാണ് യുഎഇയിൽ  ലിസ്‌റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ 700 ഒഴിവുകളും ദുബൈയിലാണ്.

130ലേറെ അബൂദബിയിലും. ശേഷിക്കുന്ന ഒഴിവുകൾ ഷാർജ, അജ്‌മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിൽ ആയിരിക്കുമെന്ന് ഓൺലൈൻ റിക്രൂട്ടിങ് സൈറ്റായ ടിഇഎസ് വ്യക്തമാക്കുന്നു. യുഎഇയിലെ പ്രധാനപ്പെട്ട സ്‌കൂൾ ശൃംഖലയും മലയാളിയുടെ ഉടമസ്‌ഥതയിലുള്ളതുമായ ജെംസ് ഗ്രൂപ്പ്, തലീം ഗ്രൂപ്പ് തുടങ്ങി വിവിധ സ്‌കൂൾ മാനേജ്മെന്റുകൾ പുതിയ അധ്യയനത്തിലേക്കായി മികച്ച അധ്യാപകർക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജെംസ് ഗ്രൂപ്പ് അന്വേഷിക്കുന്നത് ഓസ്ട്രേലിയ, സിംഗപ്പൂർ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് പരിശീലനം നേടിയ അധ്യാപകരെയാണ്, അതേസമയം യുകെ, യുഎസ്, കാനഡ, ഇന്ത്യ എന്നിവിടങ്ങളിൽനിന്നുള്ള പ്രതിഭകളെയും പരിഗണിക്കും. ജൂണിൽ റിക്രൂട്മെന്റ് പൂർത്തിയാക്കുകയാണ് ഇവർ ലക്ഷ്യമിടുന്നത്. വിദേശ അപേക്ഷകരുടെ അഭിമുഖം നടത്തി യോഗ്യരായ ഉദ്യോ​ഗാർത്ഥികളെ തിരഞ്ഞെടുക്കും. യുകെ, യുഎസ് പരിശീലനം നേടിയ അധ്യാപകർക്കായി തലീം ഗ്രൂപ്പ് വിവിധ രാജ്യങ്ങളിൽ റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുകയാണ്.

സയൻസ്, മാത്തമാറ്റിക്സ്, ലാംഗ്വേജ് അധ്യാപകർക്കാണ് കൂടുതൽ അവസരം. ഈ മാസം അവസാനത്തോടെ അപേക്ഷകൾ സ്വീകരിച്ച് ജൂണിൽ റിക്രൂട്ട്മെന്റ് പൂർത്തിയാക്കി ഓഗസ്‌റ്റിൽ ജോലി ആരംഭിക്കാനാണ് പദ്ധതി. ഉദ്യോ​ഗാർത്ഥികൾക്ക് ബിരുദവും ബിരുദാനന്തര ബിരുദവും ബിഎഡുമാണ് യോഗ്യതയായി ആവശ്യപ്പെടുന്നത്. തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. 3000 ദിർഹം മുതൽ 23,000 ദിർഹം വരെ ശമ്പളം നൽകുന്ന mdbkejd/ സ്കൂ‌ളുകളുണ്ട്. വിശദ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക www.tes.com.

Explore over 1,000 job opportunities in the UAE, with various positions available in Dubai, Abu Dhabi, Sharjah, and more.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇതൊരു തുടക്കം മാത്രം..ഇനിയുമേറെ ദൂരം പോകാനുണ്ട്...'   അഭിജീത് ദീപ്‌കെ

National
  •  2 days ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; പിണറായി വിജയന് സമന്‍സ് അയക്കാന്‍ ഇ.ഡി നീക്കം

Kerala
  •  2 days ago
No Image

പാലക്കാട്ട് കാളവണ്ടിക്ക് വഴി നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; 24 വയസ്സുകാരന്‍ കുത്തേറ്റു മരിച്ചു

Kerala
  •  2 days ago
No Image

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ സഊദിക്ക് റെക്കോഡ്; എം.ബി.പി.എസ് വേഗത

Saudi-arabia
  •  2 days ago
No Image

മന്ത്രിപദവി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ സംഭവം; പ്രതികളെ ഇന്ന് കോഴിക്കോട്ടെത്തിക്കും

Kerala
  •  2 days ago
No Image

രാജ്യത്തിന് പ്രതീക്ഷയുടെ നിറവെളിച്ചം പകര്‍ന്ന് 'പാറ്റകള്‍' മടങ്ങി 

National
  •  2 days ago
No Image

ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ ലഹരി വില്‍പ്പന; തുണിത്തരങ്ങളെന്ന പേരില്‍ കൊറിയര്‍ വഴി മയക്കുമരുന്ന് കടത്തിയ രണ്ടുപേര്‍ തൃശൂരില്‍ പിടിയില്‍

Kerala
  •  2 days ago
No Image

ആസൂത്രണ ബോര്‍ഡ് നിയമനം; മൂല്യനിര്‍ണയത്തില്‍ ഗുരുതര ക്രമക്കേട്; ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

latest
  •  2 days ago
No Image

ഡ്യൂട്ടി സമയത്ത് മദ്യപാനം;എസ്.ഐക്കും സി.പി.ഒക്കും സസ്‌പെൻഷൻ

latest
  •  2 days ago
No Image

പുതിയ തന്ത്രങ്ങളുമായി കണ്ണൂര്‍ വാരിയേഴ്‌സ്; റഷ്യന്‍ താരം ആന്‍ഡ്രേ ചെര്‍ണിഷോവ് ടീമിന്റെ പുതിയ പരിശീലകന്‍

Kerala
  •  2 days ago