HOME
DETAILS

കുവൈത്തിൽ എഐ ക്യാമറ പണി തുടങ്ങി; രണ്ടാഴ്ചക്കിടെ പിടികൂടിയത് 18,778 നിയമലംഘനങ്ങൾ

  
January 10, 2025 | 6:28 AM

Kuwait Launches AI Camera Project to Monitor Traffic Violations

കുവൈത്ത് സിറ്റി: ​ഗതാ​ഗത നിയമലംഘനങ്ങൾ കണ്ടെത്താനായുള്ള എഐ കാമറകൾ 2024 ഡിസംബറിൽ 15 ദിവസത്തിനുള്ളിൽ ആകെ 18,778 നിയമലംഘനങ്ങൾ പകർത്തിയതായി കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ്റിലെ ട്രാഫിക് അവയർനെസ് അസിസ്റ്റന്റ്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്‌ദുല്ല ബു ഹസ്സൻ വ്യക്തമാക്കി. ഡ്രൈവറുടെയും മുൻ സീറ്റ് യാത്രക്കാരൻ്റെയും സീറ്റ് ബെൽറ്റ് ലംഘനങ്ങൾ പുതുതായി സ്ഥാപിച്ച കാമറകൾക്ക് നിരീക്ഷിക്കാൻ കഴിയുമെന്നും ഇത്തരം ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ വാഹന ഉടമയ്ക്കെതിരെ കുറ്റപത്രം രേഖപ്പെടുത്തുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ സ്ഥിരീകരിച്ചു.

ഡിസംബറിൽ 15 ദിവസത്തിനിടെ രേഖപ്പെടുത്തിയ ​ഗതാ​ഗത ലംഘനങ്ങളിൽ 4,944 എണ്ണം വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ടതാണ്. അതേസമയം, 2024 ൽ ഗതാഗത സംബന്ധമായ മരണങ്ങളിൽ കുറവുണ്ടായതായി അബ്‌ദുല്ല ബു ഹസ്സൻ ചൂണ്ടിക്കാട്ടി. 2023ൽ 296 അപകട മരണങ്ങളുണ്ടായപ്പോൾ 2024ൽ 284 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വാഹനങ്ങളുടെയും റോഡുകളുടെയും ഡ്രൈവിംഗ് ലൈസൻസുകളുടെയും എണ്ണം വർധിച്ചിട്ടും അപകട മരണങ്ങളിൽ 12 കേസുകളുടെ കുറവുണ്ടായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രാഫിക് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ-ഖുദ്ദക്ക് കീഴിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നടത്തുന്ന തുടർച്ചയായ ശ്രമങ്ങളാണ് ഈ മാറ്റത്തിന് കാരണമെന്ന് ലെഫ്റ്റനന്റ് കേണൽ ബു ഹസ്സൻ പറഞ്ഞു.

Kuwait has introduced an AI-powered camera system to monitor and enforce traffic rules, resulting in over 18,000 violations detected within two weeks.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  a day ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  a day ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  a day ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  a day ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  a day ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  a day ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  a day ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  a day ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  a day ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  a day ago