HOME
DETAILS

വാര്‍ത്ത സമ്മേളനം വിളിച്ച് പിവി അന്‍വര്‍; തൃണമൂല്‍ ടിക്കറ്റ് എംഎല്‍എ സ്ഥാനത്തിന് ഭീഷണി; രാജിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്

  
January 12, 2025 | 1:07 PM

pv anwar mla press meet on tomorrow

തിരുവനന്തപുരം: തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നിര്‍ണായക വാര്‍ത്ത സമ്മേളനത്തിനൊരുങ്ങി പിവി അന്‍വര്‍ എംഎല്‍എ. നാളെ രാവിലെ 9.30ന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് അന്‍വര്‍ അറിയിച്ചിട്ടുള്ളത്. പ്രധാനപ്പെട്ട വിഷയം അറിയിക്കാനുണ്ടെന്ന് കാണിച്ച് തന്റെ ഫേസ്ബുക്ക് പേജിലാണ് അന്‍വര്‍ പോസ്റ്റിട്ടത്. എംഎല്‍എ സ്ഥാനം രാജി വെക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്കും നാളെ മറുപടിയുണ്ടായേക്കുമെന്നാണ് പ്രതീക്ഷ.

യുഡിഎഫിനൊപ്പം ചേരാനുള്ള നീക്കങ്ങള്‍ക്കിടെയാണ് തൃണമൂല്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുമെന്ന് അന്‍വര്‍ പ്രഖ്യാപിച്ചത്. ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറി അബിഷേക് ബാനര്‍ജി അന്‍വറിനെ ഷാള്‍ അണിയിച്ച് സ്വീകരിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുമെന്നാണ് അന്‍വര്‍ പറഞ്ഞത്. 

എന്നാല്‍ സ്വതന്ത്ര്യ എംഎല്‍എയായ അന്‍വറിന് നിയമസഭാ കാലാവധി തീരുന്നതിന് മുന്‍പായി മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അയോഗ്യത കല്‍പ്പിക്കാനിടയുണ്ട്. അതുകൊണ്ട് തന്നെ നിയമോപദേശം തേടിയ ശേഷമായിരിക്കും ഔദ്യോഗിക അംഗത്വമെടുക്കുകയെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു. രാജ്യസഭാ സീറ്റ് ഉള്‍പ്പെടെയുള്ള വാഗ്ദാനമാണ് തൃണമൂല്‍ അന്‍വറിന് മുന്‍പില്‍ വെച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

അതിനാല്‍ തന്നെ നാളെ നടക്കുന്ന വാര്‍ത്ത സമ്മേളനത്തില്‍ രാജി സംബന്ധിച്ച വിവാദങ്ങള്‍ക്ക് വ്യക്തത വരുമെന്നാണ് കണക്കുകൂട്ടല്‍.

pv anwar mla press meet on tomorrow



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് മൂന്ന് വർഷം തടവ്

Kerala
  •  2 days ago
No Image

അയ്യർ തിരിച്ചെത്തി, സൂപ്പർതാരം വീണ്ടും പുറത്ത്; ഇതാ കിവികളെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം

Cricket
  •  2 days ago
No Image

സ്ത്രീ സുരക്ഷ പദ്ധതി; ഇതുവരെ അപേക്ഷിച്ചത് 8,52,223 പേര്‍

Kerala
  •  2 days ago
No Image

വിജയ് ഹസാരെയിൽ സഞ്ജു-രോഹൻ കൊടുങ്കാറ്റ്; ജാർഖണ്ഡിനെ വീഴ്ത്തി കേരളം

Cricket
  •  2 days ago
No Image

11 വർഷങ്ങൾക്ക് ശേഷം മിന്നൽ സെഞ്ച്വറി; വിരമിച്ചിട്ടും ഞെട്ടിച്ച് വാർണർ

Cricket
  •  2 days ago
No Image

'ആക്രമണത്തിന് പിന്നാലെ വെനസ്വേല പ്രസിഡന്റിനേയും ഭാര്യയേയും ബന്ദിയാക്കി'; ഇരുവരേയും രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയെന്ന് ട്രംപ്

Kerala
  •  2 days ago
No Image

ഡയാലിസിസ് രോഗികള്‍ മരിച്ച സംഭവം; അണുബാധയെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

Kerala
  •  2 days ago
No Image

വെനസ്വേലയില്‍ അമേരിക്കയുടെ ബോംബാക്രമണം; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Kerala
  •  2 days ago
No Image

ഉംറയ്ക്കു പോയ മലയാളി വനിത മദീനയിൽ കുഴഞ്ഞുവീണു മരിച്ചു

Saudi-arabia
  •  2 days ago
No Image

'കുടുംബ ജീവിതം തകര്‍ത്തു'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതിക്കാരിയുടെ ഭര്‍ത്താവ്

Kerala
  •  2 days ago