HOME
DETAILS

പി.എസ്.സി ജല അതോറിറ്റി ക്ലർക്ക് സാധ്യതാ ലിസ്റ്റ് പുനഃക്രമീകരിച്ചു ; അധിക യോഗ്യതയുള്ള 441 പേർ പുറത്ത്

  
ഹാറൂൻ റശീദ് എടക്കുളം
January 14, 2025 | 4:43 AM

PSC Jala Authority Clerk Probability List Revised

തിരുന്നാവായ (മലപ്പുറം): സംസ്ഥാന ജല അതോറിറ്റിയിലെ എൽ.ഡി ക്ലർക്ക് വിജ്ഞാപനത്തിലെ നിയമന യോഗ്യതയ്ക്ക് വിരുദ്ധമായി പ്രസിദ്ധീകരിച്ച സാധ്യതാ ലിസ്റ്റ് പി.എസ്.സി പുനഃക്രമീരിച്ചു. സുപ്രിംകോടതി റദ്ദ് ചെയ്തതിനെ തുടർന്നാണ് നടപടി. ബിരുദവും മൂന്ന് മാസത്തെ സർട്ടിഫിക്കറ്റ് ഇൻ ഡാറ്റ എൻട്രിയും ഓഫിസ് ഓട്ടമേഷനുമായിരുന്നു ഈ തസ്തികയുടെ വിജ്ഞാപന പ്രകാരമുള്ള യോഗ്യത. എന്നാൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) യോഗ്യത നേടിയവരെ കൂടി ഉൾപ്പെടുത്തിയാണ് പി.എസ്.സി സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നത്.

ഡി.സി.എ യോഗ്യത നേടിയവർ തങ്ങളുടേത് ഇതിൻ്റെ തുല്യമോ, ഉയർന്നതോ ആയ യോഗ്യതയാണെന്ന്   അവകാശപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് അനുകൂല വിധി സമ്പാദിച്ചതോടെയായിരുന്നു നടപടി. എന്നാൽ, അടിസ്ഥാന യോഗ്യത മാത്രമുള്ളവർ ഇതു ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപ്പിക്കുകയായിരുന്നു. കേസ് പരിശോധിച്ച കോടതി റാങ്ക് ലിസ്‌റ്റ് പുതുക്കാൻ പി.എസ്‌.സിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് വിജ്ഞാപന പ്രകാരമുള്ള നിശ്ച‌ിത യോഗ്യത നേടിയവരെ മാത്രം ഉൾപ്പെടുത്തി പുനഃക്രമീകരിച്ച ലിസ്റ്റ‌് ഈ മാസം എട്ടിന് പി.എസ്.സി പ്രസിദ്ധീകരിച്ചത്.

മെയിൻ ലിസ്റ്റിൽ 355, സപ്ലിമെൻ്ററി ലിസ്റ്റിൽ ഒന്ന്, ഭിന്നശേഷി ലിസ്റ്റ‌ിൽ ഒന്ന് എന്നിങ്ങനെ 357 പേരെ ലിസ്‌റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാധ്യതാ ലിസ്‌റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കി റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിക്കും. 2023 ജൂൺ മൂന്നിന് പ്രസിദ്ധീകരിച്ച സാധ്യതാ ലിസ്‌റ്റിൽ 798 പേരെയാണ് ഉൾപ്പെടുത്തിയിരുന്നത്. മെയിൻ ലിസ്റ്റിൽ 435, സപ്ലിമെന്ററി ലിസ്റ്റ‌ിൽ 355, ഭിന്നശേഷി ലിസ്റ്റ‌ിൽ എട്ട് എന്നിങ്ങനെയായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. വിജ്ഞാപന പ്രകാരമുള്ള യോഗ്യതയുള്ളവരെ മാത്രം ഉൾപ്പെടുത്തിയപ്പോൾ മുൻ ലിസ്‌റ്റിലെ 441 പേരാണ് പുറത്തായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും കോവിഡ് ആശങ്ക; ആന്ധ്രയില്‍ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

National
  •  7 days ago
No Image

യു.എ.ഇയിൽ ഈ ആഴ്ച ചൂട് ഉയരും; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  7 days ago
No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  7 days ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  7 days ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  7 days ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  7 days ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  7 days ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  7 days ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  7 days ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  7 days ago