HOME
DETAILS

കാലങ്ങൾക്ക് ശേഷം വീണ്ടും രഞ്ജി ട്രോഫിയിലേക്ക്; സൂപ്പർതാരം പഞ്ചാബിനായി കളത്തിലിറങ്ങും

  
January 14, 2025 | 7:10 AM

shubman gill will play 2025 ranji trophy cricket

ബാംഗ്ലൂർ: ഇന്ത്യൻ താരം ശുഭ്മാൻ ഗിൽ ഈ സീസണിൽ രഞ്ജി ട്രോഫി കളിക്കുമെന്ന് റിപ്പോർട്ടുകൾ. ജനുവരിൽ 23ന് നടക്കുന്ന മത്സരത്തിൽ ഗിൽ പഞ്ചാബിന് വേണ്ടിയായിരിക്കും കളത്തിലറങ്ങുകയെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കർണാടകക്കെതിരെ ആയിരിക്കും ഗിൽ കളിക്കുക. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഗിൽ വീണ്ടും രഞ്ജി ട്രോഫിയിൽ കളിയ്ക്കാൻ ഇറങ്ങുന്നത്. 

2022 രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ മധ്യപ്രാദേശിനെതിരെയായിരുന്നു ഗിൽ അവസാനമായി കളിച്ചിരുന്നത്. ഈ മത്സരത്തിൽ പത്തു വിക്കറ്റുകളുടെ തോൽവി ആയിരുന്നു ഗില്ലും കൂട്ടരും നേരിട്ടത്. മത്സരത്തിൽ രണ്ട് ഇന്നിഗ്‌സുകളിലുമായി ൯, ൧൯ എന്നിങ്ങനെയായിരുന്നു ഗിൽ നേടിയ സ്‌കോറുകൾ. അടുത്തിടെ അവസാനിച്ച ബോർഡർ ഗവാസ്‌കർ ട്രോഫി കളിച്ചിരുന്ന ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു ഗിൽ. എന്നാൽ പരമ്പരയിൽ അത്ര മികച്ച പ്രകടനം നടത്താൻ ഗില്ലിനു സാധിച്ചിരുന്നില്ല. 

പരമ്പരയിലെ തോൽവിക്ക് ഇന്ത്യൻ താരങ്ങൾ ആഭ്യന്തര മത്സരങ്ങൾ കളിക്കണമെന്ന് പരിശീലകൻ ഗൗതം ഗംഭീർ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ വീണ്ടും ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിക്കൊണ്ട് മികച്ച പ്രകടനങ്ങൾ നടത്താൻ തന്നെയായിരിക്കും ഗിൽ ലക്ഷ്യം വെക്കുക. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago