HOME
DETAILS

പവന്‍ 60000 തൊടാന്‍ 400 കൂടി; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

  
Web Desk
January 20, 2025 | 7:27 AM

gold rate kerala news345435

 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 15 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് വില 7450 രൂപയായി. പവന് വില 59,600 രൂപയായി. അതേസമയം, ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ഭാവി വിലകള്‍ കുറയുകയാണെന്നാണ് സൂചന. 

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം അയഞ്ഞത് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ സാധ്യതകളെ ബാധിക്കുന്നുണ്ട്. യു.എസ് പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നത് വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കും. ട്രംപ് സര്‍ക്കാറിന്റെ നയങ്ങള്‍ എന്തെന്ന് വ്യക്തമായാല്‍ സ്വര്‍ണവിലയെ അത് സ്വാധീനിക്കുമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ട്രംപിന്റെ നയങ്ങള്‍ യു.എസില്‍ പണപ്പെരുപ്പം ഉയര്‍ത്തിയാല്‍ പലിശ നിരക്ക് കുറക്കുന്നതില്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പുനര്‍വിചിന്തനം നടത്തുമെന്നും ഇത് ബോണ്ട് വരുമാനം ഉയര്‍ത്തുന്നതിലേക്ക് നയിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. അങ്ങനെ സംഭവിച്ചാല്‍ വരും ദിവസങ്ങളില്‍ സ്വര്‍ണവില ഇടിയുന്നതിലേക്കാവും അത് നയിക്കുകയെന്നാണ് നിരീക്ഷണം.

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രിട്ടിഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജിവച്ചു

International
  •  a month ago
No Image

ഇന്ധനവില വര്‍ധനവ്; കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസ് നിരക്ക് കൂട്ടുന്നതില്‍ സൂചന നല്‍കി ഡി കെ ശിവകുമാര്‍

National
  •  a month ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; നിതിന്റെ ജാമ്യാപേക്ഷ മാറ്റി, നാളെ പരിഗണിക്കും

Kerala
  •  a month ago
No Image

നടിയെ ആക്രമിച്ച കേസ്: ഒന്നാം പ്രതി പൾസർ സുനിയടക്കമുള്ളവരുടെ ശിക്ഷ റദ്ദാക്കണമെന്ന അപ്പീൽ 2 ആഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി

Kerala
  •  a month ago
No Image

കാഞ്ഞങ്ങാട് പാണത്തൂര്‍ സ്വദേശി  അബുദാബി എയര്‍പോര്‍ട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു 

uae
  •  a month ago
No Image

ഫിലിപ്പീന്‍സ് സ്‌കൂളില്‍ വെടിവെപ്പ്: മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു, അഞ്ച് പേര്‍ക്ക് പരുക്ക്

International
  •  a month ago
No Image

കീം പരീക്ഷാ ഫലപ്രഖ്യാപനം മാറ്റിവച്ചു; സിബിഎസ്ഇ റീവാല്യൂവേഷന്‍ കൂടി പരിഗണിച്ച ശേഷം ഫലം

Kerala
  •  a month ago
No Image

പശ്ചിമ ബംഗാളില്‍ പുതിയ ജില്ലകള്‍ രൂപീകരിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍

National
  •  a month ago
No Image

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 20 വയസുകാരനെതിരെ പോക്‌സോ കേസ്

Kerala
  •  a month ago