HOME
DETAILS

മഞ്ചേരി മെഡി. കോളജിലെ രാത്രികാല പോസ്റ്റ്മോര്‍ട്ടം തടഞ്ഞ് ഹൈക്കോടതി

  
Laila
January 21 2025 | 03:01 AM

Mancheri Med The High Court stopped the night autopsy in the college

കൊച്ചി: മഞ്ചേരി മെഡിക്കല്‍ കോളജിലെ രാത്രികാല പോസ്റ്റ്മോര്‍ട്ടം ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. മതിയായ അടിസ്ഥാന സൗകര്യങ്ങളടക്കം ഇല്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് സര്‍ജന്മാരായ ഡോ.ടി.പി ആനന്ദ്, ഡോ.രഹനാസ് അബ്ദുല്‍ അസീസ് എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് സി.എസ് ഡയസിന്റെ ഇടക്കാല ഉത്തരവ്. വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കുന്നതുവരെ ഡോക്ടര്‍മാരെ  പോസ്റ്റ്മോര്‍ട്ടത്തിന് നിര്‍ബന്ധിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ഹരജിയില്‍ സര്‍ക്കാറിന്റെ വിശദീകരണം തേടിയ കോടതി ഫെബ്രുവരി മൂന്നിന് പരിഗണിക്കാന്‍ മാറ്റി.


മഞ്ചേരി മെഡിക്കല്‍ കോളജില്‍ 24 മണിക്കൂറും പോസ്റ്റ്‌മോര്‍ട്ടം സൗകര്യമൊരുക്കാന്‍ ഏകപക്ഷീയമായാണ് ഫൊറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവി തീരുമാനമെടുത്തതെന്ന് ഹരജിയില്‍ പറയുന്നു. മതിയായ ജീവനക്കാരോ മറ്റ് സൗകര്യങ്ങളോ ഇല്ലാതെ ഇത്തരമൊരു തീരുമാനമെടുത്തതിലൂടെ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ കൂടുതല്‍ ശാരീരിക, മാനസിക സമ്മർദത്തിലാവുകയും ബുദ്ധിമുട്ടിലാവുകയും ചെയ്യും. പരാതി പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് നിയോഗിച്ചത് ഫൊറന്‍സിക് മേധാവിയുടെ അടുപ്പക്കാരെയാണ്. രാഷ്ട്രീയക്കാരേയും മറ്റും സ്വാധീനിച്ച് തങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നാണ് ഡോക്ടർമാർ ഹരജിയില്‍ ആരോപണമുന്നയിച്ചിരിക്കുന്നത്.

 

എല്ലാ മെഡി. കോളജുകളിലേക്കും വ്യാപിപ്പിക്കാനിരിക്കെ തിരിച്ചടിയായി കോടതി വിധി

മഞ്ചേരി: ആരോഗ്യ വകുപ്പിന് തിരിച്ചടിയായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ രാത്രികാല  പോസ്റ്റ്മോർട്ടം തടഞ്ഞുകൊണ്ടുള്ള കോടതി വിധി. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും രാത്രികാല  പോസ്റ്റ്മോർട്ടം ആരംഭിക്കാനുള്ള നടപടികളുമായി വകുപ്പ് മുന്നോട്ടു പോകുന്നതിനിടയിലാണ് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെയുള്ള തീരുമാനമാണിതെന്ന് ചൂണ്ടിക്കാട്ടി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ ഹൈക്കോടതിയെ സമീപിച്ചത്. 

 അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയും ജീവനക്കാരെ നിയമിക്കാതെയും രാത്രിപോസ്റ്റ്‌മോർട്ടം നടത്തരുതെന്നും നിലവിലെ രീതി മെഡികോ ലീഗൽ കോഡിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയായിയിരുന്നു ഡോക്ടർമാർ ഹരജി സമർപ്പിച്ചത്.
 സംസ്ഥാനത്ത് ആദ്യമായി മെഡിക്കൽ കോളജുകളിൽ രാത്രികാല പോസ്റ്റ്മോർട്ടം ആരംഭിച്ചത്  കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന്  മഞ്ചേരിയിലാണ്.  ഇതിൻ്റെ ചുവടു പിടിച്ച് എല്ലാ മെഡിക്കൽ കോളജുകളിലും രാത്രികാല പോസ്‌റ്റ്‌മോർട്ടം തുടങ്ങാൻ ഡിസംബർ 27നാണ് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് (ഡി.എം.ഇ) നിർദേശം നൽകിയത്.

കോഴിക്കോട്, ആലപ്പുഴ, കോട്ടയം, തൃശൂർ മെഡിക്കൽ കോളജുകളിലെ പ്രിൻസിപ്പൽമാർക്ക് ഡി.എം.ഇ ഇത് സംബന്ധിച്ച കർശന നിർദേശം കൈമാറിയിരുന്നു. രാത്രിയിൽ  പോസ്റ്റ്മോർട്ടം നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ മെഡിക്കൽ കോളജ് പ്രിൻസിപ്പലും ആശുപത്രി സൂപ്രണ്ടും ഒരുക്കണമെന്നും അടിയന്തരമായി നിർദേശം നടപ്പിലാക്കണമെന്നും ഡി.എം.ഇ ആവശ്യപ്പെട്ടിരുന്നു.  മഞ്ചേരിയിൽ രാത്രികാല പോസ്റ്റ്‌മോർട്ടം തടഞ്ഞതോടെ എല്ലാ മെഡിക്കൽ കോളജിലും ഇത് ആരംഭിക്കാനുള്ള  ആരോഗ്യ വകുപ്പിന്റെ നീക്കത്തിനും തിരിച്ചടിയാകും. ജീവനക്കാരുടെയും ഭൗതികസൗകര്യങ്ങളുടെയും കുറവുകാരണം സംസ്ഥാനത്തെ മഞ്ചേരി ഒഴികെയുള്ള മെഡിക്കൽ കോളജുകളിൽ രാവിലെ ഒൻപതുമുതൽ വൈകീട്ട് അഞ്ചുവരെയാണ്  പോസ്റ്റ്മോർട്ടം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി

National
  •  a day ago
No Image

ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി

National
  •  a day ago
No Image

കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും

Kerala
  •  a day ago
No Image

മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു

National
  •  a day ago
No Image

ബക്ക് മൂൺ നാളെ ആകാശത്ത് തിളങ്ങും: എന്താണ്, എങ്ങനെ കാണാം?

International
  •  a day ago
No Image

ബിൽ ഗേറ്റ്സിന്റെ ആസ്തിയിൽ 30% ഇടിവ്; ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽനിന്ന് പുറത്ത്

International
  •  a day ago
No Image

60 ദിവസം തുടർച്ചയായി 9 മണിക്കൂർ ഉറങ്ങണം: മത്സരത്തിൽ യുവതി നേടിയത് 9.1 ലക്ഷം രൂപയും 'സ്ലീപ്പ് ചാമ്പ്യൻ' കിരീടവും; സീസൺ 5-നുള്ള പ്രീ-രജിസ്ട്രേഷൻ ആരംഭിച്ചു

Business
  •  a day ago
No Image

ഓഫീസിൽ കയറി ജീവനക്കാരെ മർദ്ദിച്ച സിഐടിയുകാർക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുക്കണം; കേരള എൻജിഒ അസോസിയേഷൻ

Kerala
  •  a day ago
No Image

"പൊള്ളയായ ഗുജറാത്ത് മോഡൽ" : വഡോദര പാലം ദുരന്തത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം

National
  •  2 days ago
No Image

ജീവനക്കാർ ഇടതുപക്ഷ പണിമുടക്ക് തള്ളി; ആക്രമണങ്ങളിൽ പ്രതിഷേധം

Kerala
  •  2 days ago