HOME
DETAILS

ട്രംപിന്റെ സത്യപ്രതിജ്ഞയില്‍ മസ്‌കിന്റെ നാസി സല്യൂട്ട്; രൂക്ഷ വിമര്‍ശനം

  
Web Desk
January 21, 2025 | 9:33 AM

Elon Musks Nazi Salute Controversy During Donald Trumps Inauguration Sparks Debate

വാഷിങ്ടണ്‍: ക്യാപിറ്റല്‍ വണ്‍ അരീനയില്‍ നടന്ന ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ തന്നെ വിവാദത്തിനും തുടക്കം. ഇലോണ്‍ മസ്‌കിന്റെ നാസി സല്യൂട്ട് ആണ് വിവാദമായിരിക്കുന്നത്. തുടര്‍ച്ചയായി മസ്‌ക് ഭാഗത്തു നിന്നുണ്ടായ ആംഗ്യം 'നാസി സല്യൂട്ട്' സമാനമാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. 

ട്രംപ് അനുകൂലികളുടെ നേരെയായിരുന്നു മസ്‌കിന്റെ ഈ പ്രവൃത്തി. ട്രംപിന്റെ വിജയം മനുഷ്യരാശിയുടെ യാത്രയില്‍ നിര്‍ണായകമാണെന്നും ചെറിയൊരു വിജയമായി ഇതിനെ കണക്കാന്‍ കഴിയില്ല എന്നുമായിരുന്നു മസ്‌ക്കിന്റെ പ്രതികരണം. 

പിന്നാലെ കൈവിരലുകള്‍ വിടര്‍ത്തി വലതുകൈ തന്റെ നെഞ്ചോട് ചേര്‍ത്ത് വീണ്ടും വിരലുകള്‍ ചേര്‍ത്തുവച്ച് സദസ്സിനെ നോക്കി മസ്‌ക് നാസി സല്യൂട്ട് ചെയ്തു. പുറകുവശത്ത് നില്‍ക്കുന്നവരുടെ നേരെയും ഇതേ രീതിയില്‍ അദ്ദേഹം സല്യൂട്ട് ചെയ്തു.

പിന്നീട് തന്റെ പ്രസംഗവും നാസി സല്യൂട്ട് ചെയ്യുന്നതിന്റെ ദൃശ്യവും മസ്‌ക് ഔദ്യോഗിക എക്‌സ് അക്കൗണ്ട് വഴി പ്രചരിപ്പിക്കുകയും ചെയ്തു. നാസി സല്യൂട്ടിന് പിന്നാലെ വലിയ വിമര്‍ശനം മസ്‌കിന് നേരെ ഉയര്‍ന്നു. അതേസമയം നാസി സല്യൂട്ടില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തിയിരുന്നു.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ ഏറ്റവും വലിയ ചിയര്‍ ലീഡര്‍മാരില്‍ ഒരാളായിരുന്നു മസ്‌ക്.  പ്രചാരണത്തിനായി ഏകദേശം 270 മില്യണ്‍ ഡോളര്‍ സംഭാവനയാണ് മസ്‌ക് നല്‍കിയത്. യു.എസ് സര്‍ക്കാരില്‍ കാര്യക്ഷമതാ വകുപ്പിന്റെ((DOGE) ചുമതലയും മസ്‌കിന് നല്‍കിയിട്ടുണ്ട്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെ മസ്‌കിനെ പുകഴ്ത്തി ട്രംപ് രംഗത്തെത്തിയിരുന്നു. മസ്‌കിനെ 'സൂപ്പര്‍ ജീനിയസ്' എന്ന് വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദിപറയുകയും ചെയ്തിരുന്നു.

ജര്‍മനിയില്‍ ഫെബ്രുവരി 23ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനിയെ പിന്തുണച്ച് ഇലോണ്‍ മസ്‌ക് നേരത്തെ രംഗത്ത് വന്നിരുന്നു. കുടിയേറ്റ മുസ്‌ലിം വിരുദ്ധ നിലപാട് ഉയര്‍ത്തുന്ന ഈ പാര്‍ട്ടിയെ ജര്‍മനിയുടെ രക്ഷകരെന്നാണ് മസ്‌ക് വിശേഷിപ്പിച്ചത്. ഇതും വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

 

The inauguration of Donald Trump at Capitol One Arena sparked controversy, particularly over Elon Musk's actions. Musk's gesture, described by some as resembling a Nazi salute, drew widespread attention. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യക്കെതിരേ ഉൾപ്പെടെ പുതിയ തീരുവ ചുമത്താനുള്ള നീക്കവുമായി ട്രംപ്

International
  •  14 days ago
No Image

ഇൻസ്റ്റഗ്രാം റീൽസിനെച്ചൊല്ലി തർക്കം; ചാലിശ്ശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ച് സീനിയർ വിദ്യാർഥികൾ

Kerala
  •  14 days ago
No Image

പാചക വാതക പ്രതിസന്ധി; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

Kerala
  •  14 days ago
No Image

എല്‍പിജി പ്രതിസന്ധി സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി

National
  •  14 days ago
No Image

വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ച കേസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Kerala
  •  14 days ago
No Image

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിശേഷ ദിന പൊതു അവധി റദ്ദാക്കണം; ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Kerala
  •  14 days ago
No Image

അമൃത് ഭാരത് എക്‌സ്പ്രസിന് സംസ്ഥാനത്ത് മൂന്ന് സ്റ്റോപ്പുകള്‍

Kerala
  •  14 days ago
No Image

'പവര്‍ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുക'; വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ച് പോസ്റ്ററുകള്‍

Kerala
  •  14 days ago
No Image

37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്- ജാഗ്രതാ നിര്‍ദ്ദേശം

Kerala
  •  15 days ago
No Image

കൊല്ലപ്പെട്ട ആ 'അജ്ഞാതന്‍' നേപ്പാളിലെ മുന്‍ പൊലിസുകാരന്‍; ചുരുളഴിച്ച അന്വേഷണ സംഘത്തിന് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണര്‍

Kerala
  •  15 days ago