വെട്ടിച്ചിറ ടോള്‍ പ്ലാസയില്‍ 30 മുതല്‍ ടോള്‍ പിരിവ് ആരംഭിക്കുന്നു; മലപ്പുറം ജില്ലയിലെ ആദ്യ ടോള്‍ പ്ലാസ സജ്ജം
മലപ്പുറം: ദേശീയപാത 66ന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ മലപ്പുറം ജില്ലയിലെ ഏക ടോള്‍ പ്ലാസയായ വെട്ടിച്ചിറയില്‍ ഈ മാസം 30 മുതല്‍ പിരിവ് ആരംഭിക്കുന്നു. പുത്തനത്താണിക്കും വളാഞ്ചേരിക്കും ഇടയിലാണ് വെട്ടിച്ചിറ ടോള്‍ പ്ലാസ സ്ഥിതി ചെയ്യുന്നത്. ടോള്‍ നിരക്കുകള്‍ സംബന്ധിച്ച അന്തിമ പട്ടിക വരും ദിവസങ്ങളില്‍ ദേശീയപാതാ അതോറിറ്റി ഔദ്യോഗികമായി പ്രസിദ്ധീകരിക്കും.
യാത്രക്കാര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍
അടിസ്ഥാന നിരക്ക്: കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഒരു വശത്തേക്ക് ഏകദേശം 130 രൂപയാകും നിരക്ക്.
ഇളവുകള്‍: 24 മണിക്കൂറിനുള്ളില്‍ രണ്ടുതവണ യാത്ര ചെയ്യുന്നവര്‍ക്ക് രണ്ടാമത്തെ യാത്രയ്ക്ക് പകുതി തുക നല്‍കിയാല്‍ മതിയാകും.
ലോക്കല്‍ പാസ്: ടോള്‍ പ്ലാസയുടെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന സ്വകാര്യ വാഹന ഉടമകള്‍ക്ക് പ്രത്യേക ഇളവ് ലഭിക്കും. പ്രതിമാസം 340 രൂപ നിരക്കില്‍ എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാവുന്ന പാസ് അനുവദിക്കും.
പാസ് ലഭിക്കാന്‍: ആധാര്‍ കാര്‍ഡുമായി ടോള്‍ പ്ലാസയിലെ ഓഫിസിനെ സമീപിച്ചാല്‍ ലോക്കല്‍ പാസ് സ്വന്തമാക്കാം.
കൂരിയാട് തകര്‍ന്ന ദേശീയപാതയുടെ ഭാഗം പുനരുദ്ധരിക്കുന്ന ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും ഫെബ്രുവരി പകുതിയോടെ ഇത് പൂര്‍ത്തിയാകുമെന്നും അധികൃതര്‍ അറിയിച്ചു.
Toll operations on NH 66 at Vettichira, Malappuram, will commence on the 30th of this month, featuring specialized monthly passes for residents within a 20km radius and a one-way fare of ₹130 for light motor vehicles.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."