HOME
DETAILS

എക്‌സ്‌റേ പരിശോധനയില്‍ കള്ളിവെളിച്ചത്തായി; സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തിയ എംഡിഎംഎയുമായി യുവാവ് പിടിയില്‍

  
January 25, 2026 | 3:31 AM

MDMA Concealed in Private Body Part Thiruvananthapuram Native Caught via X-ray Examination

 

തിരുവനന്തപുരം: ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവിനെ സിറ്റി ഡാന്‍സാഫ് സംഘം പിടികൂടി. രാജാജി നഗര്‍ സ്വദേശി ബിജുവാണ് 110 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ബംഗളൂരുവില്‍ നിന്നാണ് പ്രതി മയക്കുമരുന്ന് എത്തിച്ചത്. രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ബിജുവിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് എക്‌സ്‌റേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്. സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. പ്രതിയെ തുടര്‍ നടപടികള്‍ക്കായി കന്റോണ്‍മെന്റ് പൊലിസിന് കൈമാറി.

ആനയറയിലും വന്‍ ലഹരിമരുന്ന് വേട്ട
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന മറ്റൊരു പരിശോധനയില്‍ 157 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ കൂടി പിടിയിലായി. ആനയറ സ്വദേശി നന്ദു, ചെറിയകൊണ്ണി സ്വദേശി നന്ദഹരി എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇവരുടെ സ്‌കൂട്ടറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ആര്‍. ഗോപകുമാര്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി.എല്‍ ഷിബു എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. പ്രിവന്റീവ് ഓഫിസര്‍മാരായ മോന്‍സി, രഞ്ജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

 

Thiruvananthapuram police and excise officials have intensified their crackdown on drug trafficking, arresting a man who concealed 110g of MDMA in a private body part and two others with 157g of the synthetic drug.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണറായിസത്തിനും, മരുമോനിസത്തിനുമെതിരെ ആരുടെ വോട്ടും സ്വീകരിക്കും; നയം വ്യക്തമാക്കി പി.വി അൻവർ

Kerala
  •  4 days ago
No Image

ട്രാൻസ് ഫാറ്റിന് നിരോധനം; പുതിയ പോഷകാഹാര നയം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 days ago
No Image

സഞ്ജുവിന്റെ പകരക്കാനായി എന്തിന്‌ പരാഗ്? കാരണം വെളിപ്പെടുത്തി സംഗക്കാര

Cricket
  •  4 days ago
No Image

യുഎഇയിൽ പെയ്തത് 80 വർഷത്തിനിടയിലെ റെക്കോർഡ് മഴ; ക്ലൗഡ് സീഡിംഗ് അല്ലെന്ന് സ്ഥിരീകരണം

uae
  •  4 days ago
No Image

ലോകത്തിൽ ഗെയ്‌ലാണെങ്കിൽ ഏഷ്യയിൽ രോഹിത്; ചരിത്രം സൃഷ്ടിച്ച് ഹിറ്റ്മാൻ

Cricket
  •  4 days ago
No Image

കേരളത്തില്‍ സെന്‍സസ് രണ്ട് ഘട്ടങ്ങളിലായി; ആദ്യ ഘട്ടം ജൂണില്‍ 

Kerala
  •  4 days ago
No Image

കരുത്തുകാട്ടി യുഎഇ പ്രതിരോധസേന; 11 ബാലിസ്റ്റിക് മിസൈലുകളും 27 ഡ്രോണുകളും തകർത്തു

uae
  •  4 days ago
No Image

ക്രഷർ തട്ടിപ്പ് കേസ്: പി.വി. അൻവറിന് ഇഡിയുടെ ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് റിപ്പോർട്ട്

Kerala
  •  4 days ago
No Image

സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലോടുകൂടിയ മഴ: ജാഗ്രതാ നിര്‍ദേശം

Kerala
  •  4 days ago
No Image

കന്നി വോട്ടർമാരെ വരവേൽക്കാൻ മധുരം; നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുമയാർന്ന പ്രചാരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

Kerala
  •  4 days ago