HOME
DETAILS

തുര്‍ക്കിയില്‍ ഹോട്ടലില്‍ തീപിടിത്തം; 66 പേര്‍ മരിച്ചു 32 പേര്‍ക്ക് ഗുരുതര പരുക്ക്

  
Web Desk
January 21 2025 | 12:01 PM

Hotel fire in Turkey 10 people died and 32 people were seriously injured

ഇസ്തംബൂള്‍: വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ ഒരു ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 66 പേര്‍ വെന്തുമരിച്ചു. തീപിടിത്തത്തില്‍ 32 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ബോലു പ്രവിശ്യയിലെ കര്‍ത്താല്‍കായ റിസോര്‍ട്ടിലുള്ള റസ്റ്റോറന്റിലാണ് തീപിടിത്തമുണ്ടായതെന്ന് ആഭ്യന്തര മന്ത്രി അലി യെര്‍ലികായ പറഞ്ഞു.

അപകടത്തില്‍പ്പെട്ടവരില്‍ രണ്ട് പേര്‍ പരിഭ്രാന്തരായി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചതായി ഗവര്‍ണര്‍ അബ്ദുള്‍ അസീസ് പറഞ്ഞു. ചിലര്‍ ഷീറ്റ് ഉപയോഗിച്ച് മുറിയില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.

234 അതിഥികളാണ് ഹോട്ടലില്‍ താമസിച്ചിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. തീ ആളിപ്പടരുമ്പോള്‍ താന്‍ ഉറങ്ങുകയായിരുന്നുവെന്നും കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് ഓടിയെന്നും ഹോട്ടലിലെ സ്‌കീ പരിശീലകനായ നെക്മി കെപ്‌സെറ്റുട്ടന്‍ പറഞ്ഞു. തുടര്‍ന്ന് 20 അതിഥികളെ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങാന്‍ താന്‍ സഹായിച്ചതായും അദ്ദേഹം പറഞ്ഞു.

ഹോട്ടല്‍ പുകയില്‍ മുങ്ങിയതിനാല്‍ ഫയര്‍ എസ്‌കേപ്പ് ഉപകരണങ്ങള്‍ കണ്ടെത്താന്‍ താമസക്കാര്‍ ബുദ്ധിമുട്ടിയെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് എന്റെ ചില വിദ്യാര്‍ത്ഥികളെ ബന്ധപ്പെടാന്‍ കഴിയുന്നില്ല. അവര്‍ സുഖമായിരിക്കുന്നുവെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സ്‌കീ ഇന്‍സ്ട്രക്ടര്‍ ഒരു പ്രാദേശിക മാധ്യമത്തോട്  പറഞ്ഞു.

തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഹോട്ടലിന്റെ പുറംഭാഗത്തുള്ള തടികൊണ്ടുള്ള ആവരണം തീ പടരുന്നതിന് ആക്കം കൂട്ടിയെന്നാണ് കരുതുന്നത്.

ഇസ്താംബൂളില്‍ നിന്ന് ഏകദേശം 300 കിലോമീറ്റര്‍ (186 മൈല്‍) കിഴക്കായി കൊറോഗ്ലു പര്‍വതനിരകളിലെ പ്രശസ്തമായ സ്‌കീ റിസോര്‍ട്ടാണ് കര്‍ത്താല്‍കയ. സ്‌കൂള്‍ സെമസ്റ്റര്‍ ഇടവേളയ്ക്കിടെ മേഖലയിലെ ഹോട്ടലുകള്‍ തിങ്ങിനിറഞ്ഞ സമയത്താണ് തീപിടിത്തമുണ്ടായത്.

30 ഫയര്‍ ട്രക്കുകളും 28 ആംബുലന്‍സുകളും സംഭവസ്ഥലത്തേക്ക് അയച്ചതായി ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. മുന്‍കരുതലെന്ന നിലയില്‍ റിസോര്‍ട്ടിലെ മറ്റ് ഹോട്ടലുകള്‍ ഒഴിപ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖഫ് ഭേദഗതി ബില്‍: പ്രതിഷേധങ്ങള്‍ക്കിടെ ജെ.പി.സി റിപ്പോര്‍ട്ടിന് രാജ്യസഭയുടെ അംഗീകാരം; റിപ്പോര്‍ട്ട് ജനാധിപത്യ വിരുദ്ധം, തള്ളിക്കളയണമെന്ന് ഖാര്‍ഗെ

National
  •  5 days ago
No Image

അബ്ശിർ പ്ലാറ്റ്ഫോമിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി സഊദി അറേബ്യ

Saudi-arabia
  •  5 days ago
No Image

കണക്കുതീർക്കാൻ കാനറിപട ഇറങ്ങുന്നു; വീണ്ടും അർജന്റീന-ബ്രസീൽ പോരാട്ടം

Football
  •  5 days ago
No Image

ധോണിയേയും കോഹ്‍ലിയെയും ഒരുമിച്ച് മറികടന്നു; ക്യാപ്റ്റൻസിയിൽ ഒന്നാമനായി ഹിറ്റ്മാൻ

Cricket
  •  5 days ago
No Image

ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടു വയസുകാരിയുടെ മാതാവിനെ പൊലിസുകാരന്‍ പീഡിപ്പിച്ചെന്ന് പരാതി; കേസെടുത്തു

Kerala
  •  5 days ago
No Image

 ഇന്നലെ ബുക്കു ചെയ്തവർക്കും വാങ്ങിയവർക്കും ആശ്വാസം; സ്വർണവില ഇന്ന് വീണ്ടും കൂടി 

Business
  •  5 days ago
No Image

എതിരാളികളുടെ തട്ടകത്തിലും റെക്കോർഡ് വേട്ട; ചരിത്രത്തിൽ വീണ്ടും ഒന്നാമനായി സലാഹ്

Football
  •  5 days ago
No Image

നിയമവിരുദ്ധ ബിസിനസിൽ ഏർപ്പെടുന്ന പ്രവാസികളെ ലക്ഷ്യമിട്ട് പുതിയ നിയമവുമായി കുവൈത്ത്

Kuwait
  •  5 days ago
No Image

​ഗസ്സ വീണ്ടും യുദ്ധത്തിലേക്ക്?; റിസർവ് സൈന്യത്തെ വിളിച്ച് ഇസ്റാഈൽ

International
  •  5 days ago
No Image

'പലരും റോഡിലൂടെ നടക്കുന്നത് മൊബൈല്‍ഫോണില്‍ സംസാരിച്ച്, ഇവര്‍ക്കെതിരെ പിഴ ഈടാക്കണം': കെ.ബി ഗണേഷ്‌കുമാര്‍

Kerala
  •  5 days ago