HOME
DETAILS

'ഇത് അവസാനിപ്പിക്കണം, ഇങ്ങനെ തുടരാകാനാകില്ല' ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷയില്‍ ഡല്‍ഹി പൊലിസിനെ ശകാരിച്ച് ഡല്‍ഹി ഹൈകോടതി

  
Web Desk
January 21, 2025 | 5:19 PM

This must stop it cannot continue like this Delhi High Court scolds Delhi Police on Umar Khalid and Sharjeel Imams bail plea

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ ഗൂഢാലോചന കുറ്റം ചുമത്തി ജയിലിലടച്ച വിദ്യാര്‍ഥി നേതാക്കളായ ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷയെ എതിര്‍ത്തുള്ള വാദം നീട്ടിക്കൊണ്ടുപോകുന്ന ഡല്‍ഹി പൊലിസിനെ ശകാരിച്ച് ഡല്‍ഹി ഹൈകോടതി. ഇത് അവസാനിപ്പിക്കണമെന്നും നിങ്ങള്‍ക്ക് അനന്തമായി സമയം അനുവദിക്കാനാകില്ലെന്നും ഇങ്ങനെ തുടരാനാകില്ലെന്നും ജസ്റ്റിസ് നവീന്‍ ചൗള, ശാലീന്ദര്‍ കൗര്‍ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷയാണ് കേള്‍ക്കുന്നതെന്ന ധാരണയുണ്ടാകണമെന്ന് ബെഞ്ച് ഡല്‍ഹി പൊലിസിന് മുന്നറിയിപ്പും നല്‍കി.

നേരത്തേ ജാമ്യാപേക്ഷയില്‍ ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും വാദം ഹൈകോടതി കേട്ടിരുന്നു. ഇരുവര്‍ക്കും കേസിലുള്ള പങ്കിനെക്കുറിച്ച് ചാര്‍ട്ട് നല്‍കാന്‍ കോടതി പൊലിസിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ രണ്ടു ദിവസം കൂടി ഇതിനായി ആവശ്യമുണ്ടെന്ന് ഇന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് വാദം അനന്തമായി നീട്ടി കൊണ്ടിപോകാനാവില്ലെന്ന് കോടതി പൊലിസിനെ അറിയിച്ചത്.

ഡല്‍ഹി കലാപത്തിലേക്ക് നയിച്ച സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തി എന്നാരോപിച്ച് 2020 സെപ്റ്റംബര്‍ 13നാണ് ഉമര്‍ഖാലിദിനെ അറസ്റ്റുചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്നും രാജ്യതലസ്ഥാനത്ത് കലാപം അഴിച്ചുവിടാന്‍ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു ആരോപണം. നേരത്തേ ഡിസംബറില്‍ അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ഉമര്‍ ഖാലിദിന് വിചാരണ കോടതി ജാമ്യം അനുവദിച്ചിരുന്നു.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തിയ ക്രൂരതകള്‍ക്ക് മറുപടി പറയണം' മോദിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി രാഹുല്‍ ഗാന്ധി ഉള്‍പെടെ കോണ്‍ഗ്രസ് നേതാക്കള്‍, സിജെപി സമരത്തിന് കോണ്‍ഗ്രസിന്റെ ഐക്യദാര്‍ഢ്യം

National
  •  3 days ago
No Image

21-ാം വയസിലെ ചരിത്ര നേട്ടം മുതല്‍ അവിശ്വാസ പ്രമേയം വരെ; പാലായിലെ ജെന്‍സീ ചെയര്‍പേഴ്‌സണ്‍ ദിയ ബിനുവിന് ആറ് മാസം കൊണ്ട് പടിയിറക്കം

Kerala
  •  3 days ago
No Image

'ആശങ്കകള്‍ അവഗണിക്കാന്‍ കഴിയില്ല': സോനം വാങ്ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ച് കോടതി

National
  •  3 days ago
No Image

'20 വിദ്യാര്‍ഥികളുടെ മരണത്തിന് കാരണക്കാരനായ ഒരു ധര്‍മേന്ദ്ര പ്രധാനെ രക്ഷിക്കാന്‍ നിരവധി വിദ്യാര്‍ഥികളുടെ രക്തം ചിന്തുന്നു'  അഭിജീത് ദീപ്‌കെ; പ്രക്ഷോഭ പാതയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സി.ജെ.പി

National
  •  3 days ago
No Image

പാലായില്‍ ദിയ ബിനു പുറത്ത്; എല്‍.ഡി.എഫ് അവിശ്വാസം പാസായി, അനുകൂലിച്ച് കോണ്‍ഗ്രസ് അംഗങ്ങളും

Kerala
  •  3 days ago
No Image

മീന്‍ പൊരിച്ചതില്‍ ഉപ്പ് കുറഞ്ഞു; പാചകക്കാരനെ വെട്ടിപരുക്കേല്‍പ്പിച്ച് ഹോട്ടലുടമ

Kerala
  •  3 days ago
No Image

വഖ്ഫ് ബോര്‍ഡിന് ആശ്വാസം; സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച നടപടി റദ്ദാക്കി, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിരുത്തി സുപ്രിം കോടതി

National
  •  3 days ago
No Image

ചെറിയ ടീമുകൾക്ക് ലോകകപ്പിൽ സ്ഥാനമില്ലേ? ഐസിസിയുടെ പുതിയ മാറ്റങ്ങൾ ആർക്ക് വേണ്ടി?

Cricket
  •  3 days ago
No Image

ലഹരിമാഫിയ അല്ല, പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയത് ബന്ധു; കാരണം മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിക്കാന്‍ കൊണ്ടുപോയതിലെ പക

Kerala
  •  3 days ago
No Image

ഹൈക്കോടതി സമുച്ചയത്തിന് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം; ജഡ്ജിക്കും പൊലിസിനുമെതിരെ കുറിപ്പ് എഴുതിവച്ച് വിഷം കഴിച്ചു

Kerala
  •  3 days ago