HOME
DETAILS

ലക്ഷ്യം വേ​ഗത്തിൽ നീതി ലഭ്യമാക്കൽ; കുറ്റകൃത്യങ്ങൾ വിലയിരുത്താൻ 'എഐ' ഉപയോ​ഗിക്കാൻ യുഎഇ

  
February 06, 2025 | 6:23 AM

UAE to Leverage AI for Faster Justice Crime Assessment

അബൂദബി/ദുബൈ: കുറ്റകൃത്യങ്ങൾ വിലയിരുത്താനും കേസുകൾ വിശകലനം ചെയ്യാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സേവനം ഉപയോ​ഗിക്കാനൊരുങ്ങി യുഎഇ. ഇതുസംബന്ധിച്ച പരീക്ഷണം പുരോഗമിക്കുകയാണ്. ആശാവഹമായ പ്രതികരണമാണ് ലഭിക്കുന്നതെന്നും കേസുകൾ വിലയിരുത്തൽ ഏൽപിക്കുന്ന കാലം വിദുരമല്ലെന്നും യുഎഇ പബ്ലിക് പ്രോസിക്യുഷനിലെ എമർജൻസി, ക്രൈസിസ്, ഡിസാസ്‌റ്റർ പ്രോസിക്യൂഷൻ മേധാവി സാലിം അലി ജുമാ അൽ സാബി വ്യക്തമാക്കി.

എഐ ഉപയോ​ഗം വരുന്നതോടെ കേസുകളിൽ തീർപ്പുകൽപിക്കുന്നതിൽ വേഗതയേറും. ചൊവ്വാഴ്‌ച അബൂദബിയിൽ നടന്ന എഐ എവരിത്തിങ് ഗ്ലോബൽ ഉച്ചകോടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. വേഗത്തിൽ നീതി ലഭ്യമാക്കാൻ സഹായിക്കുന്നതിന് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനൽ കേസുകളിൽ വായിക്കാനും വിവർത്തനം ചെയ്യാനും ധാരാളം രേഖകൾ ഉണ്ട് ഇക്കാര്യത്തിൽ എഐ ഉപയോഗം ധാരാളം സമയം ലാഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

തൽക്കാലം എഐയുടെ ചുമതല നടപടിക്രമങ്ങളിൽ സഹായിക്കുക മാത്രമാണ്, അതേസമയം അന്തിമ തീരുമാനമെടുക്കുന്നത് ജഡ്‌ജിമാരായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഏതൊക്കെ മേഖലകളിൽ എഐ സഹായം തേടണമെന്ന കാര്യത്തിൽ വ്യക്‌തമായ നയമുണ്ടെന്നും പറഞ്ഞു. കോവിഡ് കാലത്ത് മാസ്ക് ധരിക്കാത്ത ആളുകളെ യുഎഇ കണ്ടെത്തിയിരുന്നത് എഐ ക്യാമറ ഉപയോഗിച്ചാണ്. ഡേറ്റ ശേഖരിക്കുന്നതിനും വ്യക്‌തിയെ തിരിച്ചറിയുന്നതിനുമെല്ലാം എഐ സഹായം വിലപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസിന്റെ (എജിഐ) ഉത്തരവാദിത്തവും ധാർമികവുമായ വികസനത്തിന് സമഗ്രമായ നിയന്ത്രണ ചട്ടക്കൂടുകൾ സ്‌ഥാപിക്കണമെന്ന് ഉച്ചകോടിയിൽ പങ്കെടുത്ത വിദഗ്‌ധർ അഭിപ്രായപ്പെട്ടു. എജിഐ ഉയർത്തുന്ന വെല്ലുവിളികൾക്കുള്ള പരിഹാരവും ഉച്ചകോടി ചർച്ച ചെയ്തു.

എഐയെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ആവശ്യമായ കാര്യങ്ങളിൽ വിന്യസിക്കാനാണ് യുഎഇ പദ്ധതിയിടുന്നതെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്ക് ആപ്ലിക്കേഷൻസ് സഹമന്ത്രി ഒമർ സുൽത്താൻ അൽ ഒലാമ വ്യക്തമാക്കി. എഐ വ്യാപകമാക്കണമെങ്കിൽ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനുള്ള കഴിവും പ്രധാനമാണ്.

ഇന്ത്യയിൽനിന്നുള്ള 25 കമ്പനികൾ ഉച്ചകോടിയോടനുബന്ധിച്ച് നടക്കുന്ന പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റ സെൻ്ററുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോളിസി ചട്ടക്കുടുകൾ തുടങ്ങിയ പ്രധാന വിഷയങ്ങൾ വിദഗ്‌ധർ ചർച്ച ചെയ്തു. ചൊവ്വാഴ്‌ച അബൂദബിയിൽ ആരംഭിച്ച ഉച്ചകോടി എക്സ്പോ സിറ്റിയിലെ ദുബൈ എക്‌സിബിഷൻ സെന്ററിൽ ഇന്നും തുടരും.

The UAE aims to expedite justice delivery by utilizing Artificial Intelligence (AI) in crime assessment, ensuring swift and accurate verdicts.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് പരുക്ക്

Kerala
  •  4 days ago
No Image

ഫിസിക്കല്‍ ഗെയിമാണ് ഫുട്‌ബോള്‍, അതില്‍ അഗ്രസീവായിട്ടുള്ള പെരുമാറ്റമുണ്ടാവും; പരെഡസിനെതിരേ നടപടി വേണ്ടെന്ന് ഗാവി

Football
  •  4 days ago
No Image

വയോധികയുടെ കഴുത്തുഞെരിച്ച് മൂന്ന് പവന്റെ സ്വര്‍ണ്ണമാല കവര്‍ന്നു: തൃശൂരില്‍ പ്രതി പിടിയില്‍

Kerala
  •  4 days ago
No Image

യുഎഇയില്‍ ഇന്നും നല്ല ചൂട് തന്നെ; താപനില 46 ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ് | UAE Temperature

uae
  •  4 days ago
No Image

പയ്യന്നൂരില്‍ വീണ്ടും രാഷ്ട്രീയപ്പക: മുന്‍ സിപിഎം നേതാവിന്റെ ചെമ്മീന്‍ ഫാം ഷെഡ് കത്തിച്ചു; ടി.ഐ മധുസൂദനന് പങ്കെന്ന് പരാതി

Kerala
  •  4 days ago
No Image

ഫുട്‌ബോള്‍ വ്യവസായത്തെ തകര്‍ക്കാൻ ഫിഫ ശ്രമിക്കുന്നു; ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ രാജിവയ്ക്കണമെന്ന് ഹാവിയര്‍ തെബാസ്

Football
  •  4 days ago
No Image

ഇതെങ്കിലും ജയിക്കുമോ ?; ഇന്ത്യ-സിംബാബ്‌വെ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

Football
  •  4 days ago
No Image

തിരുവനന്തപുരത്ത് വന്‍ ലഹരിവേട്ട: വീടിനുള്ളില്‍ ഒളിപ്പിച്ച എംഡിഎംഎയുമായി പിടിയിലായ യുവാവ് പൊലിസിനെ വെട്ടിച്ച് കടന്നുകളഞ്ഞു

Kerala
  •  4 days ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയേറ്റം

Others
  •  4 days ago
No Image

2026 ലോകകപ്പ് 'ടീം ഓഫ് ദി ടൂർണമെന്റ്' പ്രഖ്യാപിച്ച് ഫിഫ: ഞെട്ടിച്ച് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹ, പക്ഷേ ഇം​ഗ്ലീഷ് നായകൻ പുറത്ത്

Football
  •  4 days ago